


ആലപ്പുഴ : ആലപ്പുഴ ആറാട്ടുകുളം കിഴക്കേക്കര സ്വദേശിനിക്ക് അമീബിക് മസ്തിഷ്ക ജ്വരം. 40 കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം.
രണ്ടര വർഷത്തോളമായി ഇവർ അരയ്ക്ക് താഴേയ്ക്ക് തളർന്ന് കിടപ്പിലായിരുന്നു. 6 മാസം കൂടുമ്പോൾ പരിശോധനയ്ക്കായി ആശുപത്രിലെത്തുക. അടുത്തിടെ ഏപ്രിൽ 16 ന് ആശുപത്രിയിലെത്തിയപ്പോൾ ശേഖരിച്ച രക്തസാംപിളുകളുടെ പരിശോധന ഫലം പോസ്റ്റീവാകുകയായിരുന്നു. ഇതോടെ അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സാധാരണയായി മലിന ജലാശയങ്ങളിൽ കുളിക്കുന്നത് വഴിയാണ് ആളുകളിൽ ഈ രോഗം ബാധിക്കുന്നത്. എന്നാലിവർ ഇത്തരത്തിൽ എവിടെയും പോയിട്ടില്ലെന്നാണ് പറയുന്നത്. ആരോഗ്യ വിദഗ്ധർ ഇത് സംബന്ധിച്ച് പരിശോധന നടത്തി വരികയാണ്.