തിരുവനന്തപുരം: നിർമാണപ്രവൃത്തി നടക്കുന്നതിനാൽ തിരുവനന്തപുരം ഡിവിഷന് കീഴിൽ ട്രെയിൻ നിയന്ത്രണം. നാല് ട്രെയിനുകൾ വെള്ളിയാഴ്ച റദ്ദാക്കി. ഗുരുവായൂർ–-ചെന്നൈ എഗ്മൂർ എക്സ്പ്രസ് (16128) എട്ടുമുതൽ പത്തുവരെയും തുടർന്ന് ഒന്നിടവിട്ട ദിവസങ്ങളിൽ 22 വരെയും തുടർന്ന് 23, 24, 28 , 29, 30, മെയ് ഒന്ന് തീയതികളിലും കോട്ടയം വഴിയാകും സർവീസ് നടത്തുക.
റദ്ദാക്കിയ ട്രെയിനുകൾ
എറണാകുളം –-കോട്ടയം പാസഞ്ചർ (06453)
കോട്ടയം–- എറണാകുളം പാസഞ്ചർ (06434)
ഷൊർണൂർ–-എറണാകുളം ജങ്ഷൻ മെമു (06017)
എറണാകുളം ജങ്ഷൻ–-ഷൊർണൂർ മെമു (06018) എന്നിവ വെള്ളിയാഴ്ച റദ്ദാക്കി.
ഭാഗികമായി റദ്ദാക്കിയ
ട്രെയിനുകൾ
●ചെന്നൈ എഗ്മൂർ–ഗുരുവായൂർ എക്സ്പ്രസ് (16127) വ്യാഴാഴ്ച എറണാകുളത്ത് സർവീസ് അവസാനിപ്പിക്കും
●ഗുരുവായൂർ-ചെന്നൈ എഗ്മൂർ എക്സ്പ്രസ് (16128) വെള്ളിയാഴ്ച എറണാകുളത്തുനിന്നാകും പുറപ്പെടുക.
●ഗുരുവായൂർ–തിരുവനന്തപുരം സെൻട്രൽ ഇന്റർസിറ്റി എക്സ്പ്രസ് (16341) വെള്ളിയാഴ്ച എറണാകുളത്തുനിന്നാകും പുറപ്പെടുക
●തിരുവനന്തപുരം സെൻട്രൽ–ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസ് (16342) വ്യാഴാഴ്ച എറണാകുളത്ത് യാത്ര അവസാനിപ്പിക്കും.
●കാരയ്ക്കൽ–എറണാകുളം എക്സ്പ്രസ് (16187) വ്യാഴാഴ്ച പാലക്കാട് യാത്ര അവസാനിപ്പിക്കും
●എറണാകുളം–കാരയ്ക്കൽ എക്സ്പ്രസ് (16188) ശനിയാഴ്ച പാലക്കാട് നിന്നാകും പുറപ്പെടുക.
●ഗുരുവായൂർ–മധുര എക്സ്പ്രസ് (16328) വെള്ളിയാഴ്ച എറണാകുളത്തുനിന്നാകും പുറപ്പെടുക
●വ്യാഴാഴ്ചയുള്ള മധുര -ഗുരുവായൂർ എക്സ്പ്രസ് (16327) എറണാകുളംവരെ