പാലക്കാട്: നാലംഗം കുടുംബം ജീവനൊടുക്കാൻ ശ്രമിച്ചു. പാലക്കാട് സിവിൽ സ്റ്റേഷന് സമീപം കല്ലേക്കാട്ട് ആണ് സംഭവം.അച്ഛനും അമ്മയും രണ്ട് പെൺമക്കളുമാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. നാലു പേരെയും പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
ഇവരുടെ വീട് അടഞ്ഞു കിടക്കുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേതുടർന്ന് പ്രദേശവാസികൾ നടത്തിയ പരിശോധനയിലാണ് നാലു പേരെയും അവശനിലയിൽ കണ്ടെത്തിയത്. ബിസിനസിലുണ്ടായ ബാധ്യതയാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ.