ന്യൂഡൽഹി : ഗാസയിൽ നിലവിൽ നാല് ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നതായും അവരെ ഇപ്പോൾ ഒഴിപ്പിക്കാൻ ബുദ്ധിമുട്ടാണെന്നും വിദേശകാര്യ മന്ത്രാലയം. സാഹചര്യം അനുകൂലമായാൽ ഉടനെ അവരെ തിരച്ചെത്തിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയും വ്യക്തമാക്കി. ഹമാസ് ആക്രമണത്തിൽ അഷ്കലോണിൽ ഒരു ഇന്ത്യക്കാരിക്ക് പരിക്കേറ്റിരുന്നു.
ഗാസയിലെ സ്ഥിതിഗതികൾ കാരണം ഒഴിപ്പിക്കൽ ഇപ്പോൾ വളരെ ബുദ്ധിമുട്ടാണ്. എന്നാൽ അവസരം കിട്ടിയാൽ അവരെ ഉടൻ പുറത്തെത്തിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
കുടുങ്ങി കിടക്കുന്നവരിൽ ഒരാൾ വെസ്റ്റ് ബാങ്കിലാണ്. ഗാസയിൽ ഇന്ത്യക്കാർ അരും മരിച്ചതായി ഇതുവരെ റിപ്പോർട്ടില്ല. ഇസ്രയേലിനെതിരായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. സാധാരണക്കാർ കൊല്ലപ്പെടുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്കയുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അദ്ദേഹം ആദാരം അർപ്പിച്ചു. എല്ലാത്തരത്തിലുമുള്ള ആക്രമണങ്ങളെ ഇന്ത്യ അപലപിക്കുന്നു. ഭീകരതയ്ക്കെതിരെ രാജ്യാന്തര സമൂഹം ഒരുമിച്ചു രംഗത്തെത്തണമെന്നും അരിന്ദം ബാഗ്ചി വ്യക്തമാക്കി.