
തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണ വേട്ട. 40 ലക്ഷം രൂപയുടെ 360 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. തമിഴ്നാട് സ്വദേശിയായ സ്വദേശിയായ സെന്തില്‍ രാജേന്ദ്രനാണ് പിടിയിലായത്.
ജീന്സിനുള്ളില് തുന്നിച്ചേര്‍ത്ത് കടത്തനായിരുന്നു യാത്രക്കാരന്റെ ശ്രമം. മലേഷ്യിലെ ക്വാലാലംപൂരില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ വിമാനത്തിലെ യാത്രക്കാരനായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.