തൃശൂര്‍ : ഗുരുവായൂര്‍ ദേവസ്വം പൂന്താനം ഇല്ലത്ത് പ്രത്യേകം ഒരുക്കിയ സരസ്വതി മണ്ഡപത്തിലെ വിശേഷാല്‍ പൂജക്ക് ശേഷം നടന്ന എഴുത്തിനിരുത്തല്‍ ചടങ്ങില്‍ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മൂത്തേടത് നാരായണന് നമ്പൂതിരിപ്പാട് മുഖ്യ ആചാര്യനായി. 339 കുട്ടികള്‍ പൂന്താനം ഇല്ലത്ത് വെച്ചു ആദ്യാക്ഷരം കുറിച്ചു.
മേലേടത്ത് മന സദാനന്ദന് നമ്പൂതിരി ,രാജി അന്തര്‍ജനം അവണൂര്‍ മന, ശ്രീ സി പി നായര്‍ ഗുരുവായൂര്‍, ശ്രീ ടി പി നാരായണ പിഷാരോടി, വി എം ഇന്ദിര, മേലാറ്റൂര്‍ രാധാകൃഷ്ണന്, പി എസ് വിജയകുമാര്‍, മങ്ങോട്ടില്‍ ബാലകൃഷ്ണന് , പി വേണുഗോപാലന്‍ മാസ്റ്റര്‍, കെ എം വിജയന് മാസ്റ്റര്എന്നിവരും ആചാര്യന്മാരായി കുരുന്നുകള്‍ക്ക് ആദ്യാക്ഷര മധുരം പകര്‍ന്നു.
ഗുരുവായൂര്‍ ദേവസ്വം ഭരണ സമിതി അംഗം ശ്രീ സി മനോജ് അധ്യക്ഷനായ കവി സദസ്സ് ദേവസ്വം ചെയര്മാന് ഡോ വി കെ വിജയന് ഉദ്ഘാടനം ചെയ്തു. രാജീവ് തച്ചിങ്ങനാടത്തിന്റെ ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച കവി സദസ്സില്‍ കവികളായ അശോക് കുമാര്‍ പെരുവ, ശിവന് പൂന്താനം, പി എസ് വിജയകുമാര്‍, സി പി ബൈജു, സീന ശ്രീവത്സന്‍, ശ്രീ സുരേഷ് തേക്കാനം, ശോഭ പൂന്താനം, രജനി ഹരിദാസ് അങ്ങാടിപ്പുറം, ശിവപ്രസാദ് മണ്ണാര്‍മല, ഇന്ദുശ്രീ എരവിമംഗലം എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. ചടങ്ങില്‍ ദേവസ്വം പബ്ലിക്കേഷന്‍ വിഭാഗം അസി.മാനേജര്‍ കെ ജി സുരേഷ്കുമാര്‍ സ്വാഗതവും, പൂന്താനം ക്ഷേത്രം ക്ഷേമസമിതി സെക്രട്ടറി പി കറപ്പുണ്ണി നന്ദിയും പറഞ്ഞു.