ശ്രീനഗര്‍ : ജമ്മു കശ്മീരിലെ അഖ്നൂറില്‍ സൈനികവാഹനത്തിന് നേരെ വെടിയുതിര്‍ത്ത മൂന്ന് ഭീകരരെ കൊലപ്പെടുത്തി. പ്രദേശത്തുനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും സുരക്ഷാ സേന പിടിച്ചെടുത്തു. ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാവിലെ ഏഴ് മണിയോടെ ബട്ടാല്‍ മേഖലയില്‍ മൂന്ന് ഭീകരര്‍ സൈനിക വാഹനത്തിന് നേരെ ഒന്നിലധികം റൗണ്ട് വെടിയുതിര്‍ത്തത്. ഉടന്‍തന്നെ സുരക്ഷാ സേന ഉടന്‍ തന്നെ പ്രദേശം വളയുകയും ഏറ്റുമുട്ടല്‍ ആരംഭിക്കുകയും ചെയ്തു. ദീപാവലി ഉത്സവ സീസണിന്റെ ഭാഗമായി ജമ്മു കശ്മീരിലെ സുരക്ഷാ സേന ജമ്മു മേഖലയില്‍ വിപുലമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനിടെയാണ് സംഭവം.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കശ്മീരില്‍ ഭീകരരുമായ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ വീരമൃത്യ വരിച്ചു. 12 പേര് മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ആവര്‍ത്തിച്ചുള്ള ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഒക്ടോബര്‍ 24ന് ലെഫ്റ്റന്റ് ഗവര്‍ണറുടെ വീട്ടില്‍ ഉന്നതതലയോഗം ചേര്‍ന്നിരുന്നു.