കൊല്ലം: കണ്ണനല്ലൂർ മുട്ടയ്ക്കാവിൽ മൂന്നുപേർ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു. തിരുവനന്തപുരം പോത്തൻകോട് സ്വദേശി സബീർ , ഭാര്യ സുമയ്യ , ബന്ധു സജീന എന്നിവരാണ് മരിച്ചത്. കുളിക്കാനിറങ്ങിയ സജീന ചെളിയിൽ മുങ്ങിത്താഴുന്നത് കണ്ട് രക്ഷപെടുത്താനിറങ്ങിയതായിരുന്നു സബീറും സുമയ്യയും. ഒരാഴ്ച മുൻപാണ് സബീറും കുടുംബവും വാടകയ്ക്ക് താമസിക്കാൻ മുട്ടയ്ക്കാവിലെത്തിയത്.