ലഖ്നൗ : രാമക്ഷേത്രം തുറന്നുകഴിഞ്ഞാല്‍ വരുംവര്‍ഷങ്ങളില്‍ പ്രതിദിനം മൂന്ന് ലക്ഷത്തില്‍പ്പരം ആളുകള്‍ അയോധ്യ സന്ദര്‍ശിച്ചേക്കുമെന്ന് പ്രമുഖ ആര്‍ക്കിടെക്ട് ദിക്ഷു കുക്രേജ. ഇത്രയുമധികം സന്ദര്‍ശകരുടെ വരവ് മുന്നില്‍ കണ്ട് ലോകമെമ്പാടുമുള്ള സമാനമായ മറ്റു പ്രമുഖ തീര്‍ഥാടന കേന്ദ്രങ്ങളുടെ മാതൃക പഠിച്ചാണ് പ്ലാനിന് രൂപം നല്‍കിയത്. ഇന്ത്യയ്ക്ക് വെളിയിലുള്ള വത്തിക്കാന്‍ സിറ്റി, കംബോഡിയ, ജെറുസലേം എന്നിവയ്ക്ക് പുറമേ ഇന്ത്യയിലെ തിരുപ്പതി, അമൃത്സര്‍ തുടങ്ങിയ തീര്‍ഥാടനകേന്ദ്രങ്ങളിലെയും നഗരാസൂത്രണമാണ് മാതൃകയാക്കിയതെന്നും ദിക്ഷു കുക്രേജ പറഞ്ഞു. അയോധ്യയ്ക്ക് വേണ്ടി മാസ്റ്റര്‍ പ്ലാനിന് രൂപം നല്കിയ ആര്‍ക്കിടെക്ട് ആണ് കുക്രേജ.
നഗരത്തിന്റെ ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യം ചോര്‍ന്നുപോകാത്ത വിധത്തിലാണ് പ്ലാനിന് രൂപം നല്‍കിയത്. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും വിധമാണ് നഗരാസൂത്രണം. ഭൂമിയുടെ കാര്യക്ഷമമായ വിനിയോഗം ഉറപ്പുവരുത്തുന്നതിനും തിക്കും തിരക്കും ഒഴിവാക്കാനും സ്വീകരിക്കേണ്ട നടപടികള്‍ പ്ലാനിലുണ്ട്. ആത്മീയവും സാംസ്കാരികവും പൈതൃക സ്വത്തുക്കളും കേന്ദ്രീകരിച്ച് അയോധ്യ ഒരു ആഗോള വിനോദസഞ്ചാര കേന്ദ്രമായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
‘വിനോദസഞ്ചാര, സാമ്പത്തിക, മതപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരു മെഗാ കേന്ദ്രമായി നഗരത്തെ വികസിപ്പിക്കാനാണ് വിഭാവനം ചെയ്യുന്നത്. അടുത്ത മൂന്നുനാല് വര്‍ഷത്തിനുള്ളില്‍ പ്രതിദിനം മൂന്ന് ലക്ഷത്തിലധികം ഭക്തര്‍ അയോധ്യ സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നു’- കുക്രേജ പിടിഐക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
വിനോദസഞ്ചാരം, വര്‍ധിക്കുന്ന ജനസംഖ്യ എന്നിവ മുന്നില്‍ കണ്ടാണ് പ്ലാനിന് രൂപം നല്‍കിയത്. അത്യാധുനിക റോഡുകളും പാലങ്ങളും ജലനിര്‍ഗമന സംവിധാനങ്ങളുമാണ് പ്ലാനില്‍ വിഭാവനം ചെയ്തിരിക്കുന്നത്. നഗരത്തിന്റെ ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യത്തെ ഒരുവിധത്തിലും ബാധിക്കാത്തവിധമാണ് ഇത് നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു.