ഗുവാഹാട്ടി : കൽക്കരി ഖനിയിൽ വെള്ളം കയറി തൊഴിലാളികൾ കുടുങ്ങിപ്പോയ സംഭവത്തിൽ 3 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. തിങ്കളാഴ്ച്ചയാണ് അസമിലെ ദിമാ ഹസാവോ ജില്ലയിലെ ഉമറാങ്സോയിലുള്ള ഖനിയില്‍ 9 തൊഴിലാളികൾ കുടുങ്ങിയത്.
മറ്റുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുന്നത് 30 ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും 8 തദ്ദേശ ദുരന്തനിവാരണ സേനാംഗങ്ങളും ചേർന്നാണ്.
മുങ്ങൽ വിദഗ്ധരെ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി ഹിമാന്ത ബിശ്വശര്‍മ അറിയിച്ചു. തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നത് ഏകദേശം മൂന്നൂറടി താഴ്ച്ചയുള്ള ഖനിയിലാണ്.