തിരുവനന്തപുരം: ആശങ്കവിതച്ച് സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്നു. ഇന്നലെ മാത്രം 292 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനൊപ്പം മൂന്നു മരണവും റി292 newപ്പോർട്ടു ചെയ്തു.
കോവിഡിന്റെ പുതിയ വകഭേദമായ ജെഎൻ1 ആദ്യമായി കണ്ടെത്തിയ കേരളത്തിൽ ഒരു മാസത്തിനകം 3000 കേസുകൾ റിപ്പോർട്ടു ചെയ്തിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. നിലവിൽ സംസ്ഥാനത്ത് 2341 പേരാണ് പോസിറ്റീവായി കഴിയുന്നത്. സംസ്ഥാനത്ത് ഗുരുതര സാഹചര്യമില്ലെന്നും മുൻ കരുതൽ മതിയെന്നും ഇതുവരെ ഒരാളിൽ മാത്രമേ ജെഎൻ1 കണ്ടെത്തിയിട്ടുള്ളൂവെന്നും അധികൃതർ പറഞ്ഞു.