ഒഡീഷ : ബാലസോറില്‍ മൂന്ന് ട്രെയിനുകള്‍ ഉള്‍പ്പെട്ട വന്‍ ദുരന്തത്തില്‍ രക്ഷാദൗത്യം പൂര്‍ത്തിയായി മരണം 261 ആയി. 658 പേര്‍ക്ക് പരുക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. ബോഗികളില്‍ കുടുങ്ങിയവരെ മുഴുവന്‍ പുറത്തെടുത്തതായി റെയില്‍വേ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ബാലസോറിലെത്തും. ദുരന്തസ്ഥലത്തെത്തുന്ന പ്രധാനമന്ത്രി, ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നവരെയും സന്ദര്‍ശിക്കും.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്തുലക്ഷംരൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് രണ്ടുലക്ഷംരൂപ വീതം നല്‍കും. ട്രെയിന്‍ ദുരന്തത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു അഗാധ ദുഃഖം രേഖപ്പെടുത്തി.