തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 227 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു മരണം രേഖപ്പെടുത്തി. ഇതോടെ കേരളത്തിൽ സജീവ കോവിഡ് കേസുകളുടെ എണ്ണം 1464 ആയി.അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 760 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ടുപേര്‍ മരിച്ചു. കേരളത്തിനു പുറമെ കര്‍ണാടകയിലാണ് ഒരു കോവിഡ് മരണം റിപ്പോർട്ട് ചെയ്തത്.പ്രതിദിന റിപ്പോർട്ടുകൾ പ്രകാരം കർണാടകയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കർണാടകയിൽ 260 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.