കൊച്ചി: മഹാരാജാസ് കോളജിലെ വിദ്യാർഥി സംഘർഷവുമായി ബന്ധപ്പെട്ട് കൂട്ട സസ്പെൻഷൻ. എട്ട് എസ്.എഫ്.ഐ പ്രവർത്തകരെയാണ് സസ്പെൻഡ് ചെയ്തത്. നേരത്തേ 13 കെ.എസ്.യു, ഫ്രറ്റേണിറ്റി പ്രവർത്തകരെ സസ്പെൻഡ് ചെയ്തിരുന്നു. സംഘർഷവുമായി ബന്ധപ്പെട്ട അന്വേഷണം പൂർത്തിയാകുന്നത് വരെ സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർഥികൾ കോളജിൽ പ്രവേശിക്കാൻ പാടില്ല. കഴിഞ്ഞ ആഴ്ച നടന്ന സംഘർഷത്തിൽ എസ്.എഫ്.ഐ, കെ.എസ്.യു, ഫ്രറ്റേണിറ്റി പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. എഫ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയെ കെ.എസ്.യു ഫ്രറ്റേർണിറ്റി പ്രവർത്തകർ കുത്തിയതിനെത്തുടർന്നാണ് പുതിയ സംഘർഷം ഉടലെടുത്തത്. ഇതേത്തുടർന്ന് അടച്ച കോളേജ് കഴിഞ്ഞ ദിവസമാണ് തുറന്നത്.