Kerala Mirror

May 1, 2026

അന്താരാഷ്ട്ര വിമാനകമ്പനികള്‍ക്കുള്ള ഇന്ധന നിരക്കിൽ അഞ്ച് ശതമാനം വര്‍ധന വരുത്തി കേന്ദ്രം; ടിക്കറ്റ് ചാര്‍ജ് ഉയര്‍ന്നേക്കും

ന്യൂഡല്‍ഹി : വിമാന ഇന്ധനനിരക്കില്‍ വര്‍ധനയുമായി കേന്ദ്രസര്‍ക്കാര്‍. അന്താരാഷ്ട്ര വിമാനകമ്പനികള്‍ക്കുള്ള എ.ടി.എഫ് നിരക്കിലാണ് കേന്ദ്രം അഞ്ച് ശതമാനം വര്‍ധന വരുത്തിയത്. ആഭ്യന്തര വിമാനകമ്പനികളെ നിരക്ക് വര്‍ധനവില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തുടര്‍ച്ചയായ രണ്ടാമത്തെ മാസമാണ് വിമാന ഇന്ധനനിരക്കില്‍ […]
May 1, 2026

തിരുവനന്തപുരത്ത് ആംബുലൻസിൽ നിന്നിറങ്ങി ഓടിയ രോഗി ഓടയില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം : തിരുവനന്തപുരത്ത് ആംബുലൻസിൽ നിന്നിറങ്ങി ഓടിയ രോഗി മരിച്ചത് പേ വിഷബാധ മൂലമെന്ന് സംശയം. നെയ്യാറ്റിൻകര സ്വദേശി രാജേന്ദ്രനാണ് മരിച്ചത്. ഇഞ്ചക്കൽ ഭാഗത്ത് എത്തിയപ്പോൾ ആംബുലൻസിന്റെ ചില്ലുകൾ തകർത്ത് ഇയാൾ പുറത്തേക്ക് ഓടുകയായിരുന്നു.പിന്നീട് നടത്തിയ […]
May 1, 2026

പ്രണയബന്ധം എതിര്‍ത്ത പിതൃസഹോദരനെ കാറിടിച്ച് കൊല്ലാന്‍ ശ്രമം; എറണാകുളത്ത് യുവാവ് അറസ്റ്റില്‍

കൊച്ചി : എറണാകുളം അയ്യപ്പന്‍കാവില്‍ പിതൃസഹോദരനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. അയ്യപ്പന്‍കാവ് സ്വദേശി അഭിജിത് പ്രസാദ് ആണ് അറസ്റ്റിലായത്. പ്രണയബന്ധം എതിര്‍ത്തതിന്‍റെ പേരിലാണ് പിതൃസഹോദരനെ കൊല്ലാന്‍ ശ്രമിച്ചത്. വിവാഹമോചിതയായ യുവതിയുമായിി അഭിജിത്തിനുണ്ടായിരുന്ന പ്രണയബന്ധത്തെ […]
May 1, 2026

നാവിക ഉപരോധം യുദ്ധം തന്നെ; ക്ഷമിക്കാൻ ഇനിയും കഴിയില്ലെ : ഇറാൻ പ്രസിഡന്റ്

ടെഹ്റാൻ : ഹോര്‍മുസ് കടലിടുക്ക് അടക്കമുള്ള ഇറാനിലെ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കൻ നാവിക ഉപരോധം വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. നാവിക ഉപരോധം അമേരിക്കൻ സൈനിക നടപടികളുടെ തുടർച്ചയാണ്. വെടിനിർത്തൽ കരാറുണ്ടായിട്ടും അമേരിക്കയുടെ നീക്കം […]
May 1, 2026

എറണാകുളത്ത് നിന്ന് കാണാതായ 13കാരിയെ കണ്ടെത്തി

കൊച്ചി : എറണാകുളം കരിമുഗളിൽ നിന്ന് കാണാതായ 13കാരിയെ കണ്ടെത്തി. നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കുട്ടിയെ പൊലീസ് കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് 13കാരി വീടുവിട്ടിറങ്ങിയത്. കുട്ടി നടന്നുപോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. […]
May 1, 2026

വോട്ടെടുപ്പ് കഴിഞ്ഞു ‘ഇടിത്തീ’യായി വാണിജ്യ ഗ്യാസ് സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ കൂട്ടി

ന്യൂഡല്‍ഹി : അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ പാചകവാതക വിലയില്‍ വന്‍ വര്‍ധന വരുത്തി എണ്ണക്കമ്പനികള്‍. വാണിജ്യ സിലിണ്ടറുകളുടെ വിലയാണ് കൂട്ടിയത്. ഒറ്റയടിക്ക് ആയിരം രൂപയ്ക്ക് അടുത്താണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. ഗാര്‍ഹിക സിലിണ്ടര്‍ […]
May 1, 2026

അങ്കമാലിയില്‍ ആന ഇടഞ്ഞു; ഒരാളെ ചവിട്ടിക്കൊന്നു

കൊച്ചി : അങ്കമാലിയില്‍ ഇടഞ്ഞ ആന ഒരാളെ ചവിട്ടിക്കൊന്നു. കിടങ്ങൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലാണ് ആന ഇടഞ്ഞത്. തളയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ആന ഇടയുകയായിരുന്നു. തൊട്ടടുത്ത ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തിച്ചതായിരുന്നു. കിടങ്ങൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലെത്തിച്ച് കുളിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആന […]
May 1, 2026

പൊതു പ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ അന്തരിച്ചു

കോട്ടയം : പൊതു പ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കാര്‍ അപകടത്തില്‍ പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്നു. ഭരണങ്ങാനം ഇടമറ്റം സ്വദേശിയാണ്. ഉപഭോക്തൃ കേന്ദ്രീകൃതമായ നിരവധി നിയമ […]
May 1, 2026

നട അടച്ച സമയത്തെ ശബരിമലയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി; വ്‌ളോഗര്‍ക്കെതിരെ കേസ്

പത്തനംതിട്ട : ശബരിമല നട അടച്ചിരിക്കുന്ന സമയത്തെ വിഡിയോ ചിത്രീകരിച്ച് പോസ്റ്റ് ചെയ്തയാള്‍ക്കെതിരെ കേസെടുത്തു. പതിവായി ശബരിമലയില്‍ നിന്നുള്ള വിഡിയോകള്‍ എടുക്കുകയും സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുകയും ചെയ്യുന്ന വ്‌ളോഗര്‍ക്കെതിരെയാണ് കേസെടുത്തത്. പമ്പ പൊലീസാണ് കേസെടുത്തത്. പിന്നാലെ വിഡിയോ […]