Kerala Mirror

February 22, 2026

വയറ്റില്‍ കത്രിക കുടുങ്ങിയത് ഒറ്റപ്പെട്ട സംഭവം; സ്വാഭാവിക വീഴ്ച : ഗോവിന്ദന്‍

തിരുവനന്തപുരം : ആലപ്പുഴ മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയയ്ക്കിടെ സ്ത്രീയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം സ്വാഭാവിക വീഴ്ച മാത്രമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഒറ്റപ്പെട്ട സംഭവം മാത്രമാണിത്. ഇന്നും നാളെയും ഇന്നലെയും […]
February 22, 2026

നിയമസഭ തെരഞ്ഞെടുപ്പ് : ക്രിസ്ത്യന്‍ വോട്ടുറപ്പിക്കാന്‍ സമുദായ നേതാക്കളുമായി ഇന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ കൂടിക്കാഴ്ച

കൊച്ചി : നിയമസഭ തെരഞ്ഞെടുപ്പില്‍ ക്രൈസ്തവ വോട്ടുകള്‍ ഒപ്പം നിര്‍ത്താന്‍ ശ്രമവുമായി ബിജെപി. ഇതിന്റെ ഭാഗമായി ക്രൈസ്തവ സഭാ നേതാക്കളുമായുള്ള ചര്‍ച്ചകള്‍ക്കായി കേന്ദ്ര ന്യൂനപക്ഷ ക്ഷേമകാര്യമന്ത്രി കിരണ്‍ റിജിജു ഇന്ന് കേരളത്തിലെത്തും. വൈകീട്ട് ഏഴിന് നെടുമ്പാശ്ശേരിയില്‍ […]
February 22, 2026

തൃക്കുന്നപ്പുഴയില്‍ ക്ഷേത്രോത്സവത്തിനിടെ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം; രണ്ട് പേരുടെ നില ഗുരുതരം

ആലപ്പുഴ : തൃക്കുന്നപ്പുഴയില്‍ ക്ഷേത്രോത്സവത്തിനിടെ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം. വലിയ കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ഉണ്ടായ കൂട്ടയടിയില്‍ പത്തോളംപേര്‍ക്ക് പരുക്കേറ്റു. സംഘര്‍ഷത്തിനിടെ എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കാനും ശ്രമം നടന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് അക്രമം […]
February 22, 2026

ചെട്ടികുളങ്ങര കുംഭഭരണി നാളെ

ആലപ്പുഴ : ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവം നാളെ. ഭഗവതിയുടെ ഇഷ്ടവഴിപാടായ കുത്തിയോട്ടങ്ങളും വിശ്വോത്തര കെട്ടുകാഴ്ചകളും നാളെ ഭഗവതിക്ക് മുന്നില്‍ സമര്‍പ്പിക്കും. 16 കുടുംബങ്ങളില്‍ നിന്നെത്തുന്ന കുത്തിയോട്ട വഴിപാടുകാര്‍ രാവിലെ ഏഴ് മുതല്‍ ഘോഷയാത്രയായി ക്ഷേത്രത്തിലെത്തിച്ചേരും. […]
February 22, 2026

വൈസ് ചാന്‍സലര്‍മാർ ക്യാംപസ് രാഷ്ട്രീയം നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കണം : ഗവര്‍ണര്‍

തിരുവനന്തപുരം : ക്യാംപസുകളിലെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കാന്‍ വൈസ് ചാന്‍സലര്‍മാര്‍ക്ക് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നിര്‍ദേശം. രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനും ക്യാംപസുകളില്‍ അച്ചടക്കം പാലിക്കാനും സംവിധാനം രൂപീകരിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഹൈക്കോടതി നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് […]
February 22, 2026

അനാശാസ്യ കേന്ദ്രങ്ങളിലെത്തുന്ന ഇടപാടുകാരന്‍ കുറ്റക്കാരനല്ല : ഹൈക്കോടതി

കൊച്ചി : അനാശാസ്യ കേന്ദ്രങ്ങളിലെത്തുന്ന ഇടപാടുകാരനെതിരെ അനാശാസ്യത്തിനു പ്രേരിപ്പിച്ചെന്ന കുറ്റം നിലനില്‍ക്കില്ലെന്നു ഹൈക്കോടതി. കടവന്ത്രയിലെ അനാശാസ്യ കേന്ദ്രത്തിലെത്തിയ കോട്ടയം സ്വദേശിക്കെതിരെ അനാശാസ്യ നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമെടുത്ത കേസുകള്‍ റദ്ദാക്കിയ ഉത്തരവിലാണ് കോടതി നിരീക്ഷണം. […]
February 22, 2026

മിലിന്ദ് സോമന്‍ നയിച്ച ഹില്‍ ഹൈവേ റണ്ണിന് വന്‍ ജന പങ്കാളിത്തം

കട്ടപ്പന : മലയോര ഹൈവേയുടെ കുട്ടിക്കാനം-കട്ടപ്പന പാതയുടെ പാതയുടെ നിര്‍മ്മാണ പൂര്‍ത്തീകരണത്തിന്റെ ഭാഗമായി കിഫ്ബിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘ഹില്‍ ഹൈവേ റണ്‍’ ആവേശകരമായി സമാപിച്ചു. ബോളിവുഡ് താരവും പ്രശസ്ത ദീര്‍ഘദൂര ഓട്ടക്കാരനുമായ മിലിന്ദ് സോമന്‍ നയിച്ച […]
February 22, 2026

ആലപ്പുഴ മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പിഴവ്; ഡോക്ടർക്ക് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്

ആലപ്പുഴ : വണ്ടാനം മെഡിക്കൽ കോളജിൽ രോഗിയുടെ വയറിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഡോക്ടർക്ക് വീഴ്ചയില്ലെന്ന് വിദഗ്ധ സമിതിയുടെ അന്വേഷണ റിപ്പോർട്ട്. ഡോ ഷാഹിദ നടപടിക്രമങ്ങൾ എല്ലാം പാലിച്ചു. ശസ്ത്രക്രിയക്ക് ശേഷം ഉപകരങ്ങൾ എടുത്തോയെന്ന് നഴ്സിനോട് […]
February 22, 2026

നിയമസഭ തെരഞ്ഞെടുപ്പ് : ഇലക്ഷന്‍ കമ്മീഷന്‍ ഉദ്യോഗസ്ഥരുടെ കേരള സന്ദര്‍ശനം ഇന്നും നാളെയും

തിരുവനന്തപുരം : കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളിലേക്ക് കടന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സംഘം ഇന്നും നാളെയുമായി സംസ്ഥാനത്ത് സന്ദര്‍ശനം നടത്തും. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ സംഘം […]