Kerala Mirror

December 27, 2025

കണ്ണൂരില്‍ കോണ്‍ക്രീറ്റ് മിക്‌സര്‍ കയറ്റിവന്ന ലോറി മറിഞ്ഞു; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

കണ്ണൂര്‍ : പയ്യാവൂരില്‍ കോണ്‍ക്രീറ്റ് മിക്‌സര്‍ കയറ്റിവന്ന ലോറി മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. ആറ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. പയ്യാവൂര്‍ മൂത്താറികുളത്ത് വൈകീട്ടാണ് അപകടം ഉണ്ടായത്. ഒരുവീടിന്റെ കോണ്‍ക്രീറ്റ് കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം മരിച്ച രണ്ടുപേരും […]
December 27, 2025

ചേലക്കര ഗ്രാമപഞ്ചായത്തില്‍ യുഡിഎഫിന് അപ്രതീക്ഷിത ജയം

തൃശൂര്‍ : ചേലക്കര ഗ്രാമപഞ്ചായത്തില്‍ സിപിഐഎം സ്ഥാനാര്‍ഥി വോട്ട് മാറി ചെയ്തു. സിപിഐഎം സ്ഥാനാര്‍ത്ഥിയായി വിജയിച്ച 16ാം വാര്‍ഡ് അംഗം രാമചന്ദ്രന്‍ ആണ് വോട്ട് മാറി ചെയ്തത്. യുഡിഎഫിലെ ഗോപാലകൃഷ്ണനാണ് രാമചന്ദ്രന്‍ വോട്ട് ചെയ്തത്. 13 […]
December 27, 2025

ചിറ്റൂരില്‍ അഞ്ചു വയസുകാരനെ കാണാതായി; വ്യാപക തെരച്ചില്‍

പാലക്കാട് : ചിറ്റൂരില്‍ അഞ്ചുവയസ്സുകാരനെ കാണാതായി. ചിറ്റൂര്‍ അമ്പാട്ടുപ്പാളയം എരുമങ്കോട് സ്വദേശി മുഹമ്മദ് അനസ് തൗഹിത ദമ്പതികളുടെ മകന്‍ സുഹാനെയാണു കാണാതായത്. ഇന്ന്‌ ഉച്ചയ്ക്ക് 12 മണിയോടെയാണു സംഭവം. വീടിന് പുറത്തുനില്‍ക്കുകയായിരുന്ന സുഹാനെ അല്‍പ്പസമയത്തിനു ശേഷം […]
December 27, 2025

ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രം, മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ കലാസംവിധായകന്‍ കെ ശേഖര്‍ അന്തരിച്ചു

തിരുവനന്തപുരം : പ്രശസ്ത കലാസംവിധായകന്‍ കെ ശേഖര്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1982-ൽ ജിജോ പുന്നൂസ് സംവിധാനം ചെയ്ത ‘പടയോട്ടം’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. […]
December 27, 2025

കുമരകം പഞ്ചായത്തിലും കൈതാമര; എല്‍ഡിഎഫ് അധികാരത്തില്‍ നിന്നും പുറത്ത്

കോട്ടയം : കുമരകം പഞ്ചായത്തില്‍ ബിജെപിയും കോണ്‍ഗ്രസും കൈ കോര്‍ത്തു. ഇതോടെ എല്‍ഡിഎഫ് അധികാരത്തില്‍ നിന്നും പുറത്തായി. രണ്ടാം വാര്‍ഡില്‍ നിന്നും വിജയിച്ച സ്വതന്ത്ര അംഗം എ പി ഗോപിയെയാണ് പ്രസിഡന്റായി തെരഞ്ഞെടുത്തത്. എട്ട് അംഗങ്ങളുടെ […]
December 27, 2025

അസാധു വോട്ട് തകര്‍ത്തത് 25 വര്‍ഷത്തെ കാത്തിരിപ്പ്; ഭൂരിപക്ഷം കിട്ടിയിട്ടും മൂപ്പൈനാട് പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണ നഷ്ടം

കല്‍പ്പറ്റ : രണ്ടര പതിറ്റാണ്ടായി യുഡിഎഫ് ഭരിക്കുന്ന മൂപ്പൈനാട് പഞ്ചായത്തില്‍ ഇത്തവണ ഭൂരിപക്ഷം ലഭിച്ചിട്ടും എല്‍ഡിഎഫിന് മോഹഭംഗം. നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയ തെരഞ്ഞെടുപ്പിന് ശേഷം നറുക്കെടുപ്പിലൂടെ യുഡിഎഫിലെ സി വി സുധ മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റായി […]
December 27, 2025

സുരേഷ് ഗോപി പ്രത്യേക ശ്രദ്ധ കൊടുത്ത അവിണിശേരിയില്‍ യുഡിഎഫ് അധികാരത്തില്‍

തൃശ്ശൂര്‍ : തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിടെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പ്രത്യേക ശ്രദ്ധ നല്‍കുമെന്ന് പറഞ്ഞ അവിണിശ്ശേരിയില്‍ ഭരണം യുഡിഎഫിന്. നറുക്കെടുപ്പിലൂടെയാണ് വിജയം. നറുക്കെടുപ്പിലൂടെ കോണ്‍ഗ്രസിലെ റോസിലി ജോയ് ആണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 10 […]
December 27, 2025

മറ്റത്തൂരില്‍ കൈതാമര; കോണ്‍ഗ്രസ് അംഗങ്ങള്‍ കൂട്ടത്തോടെ രാജിവെച്ച് ബിജെപി സഖ്യത്തില്‍

തൃശ്ശൂര്‍ : തൃശൂര്‍ മറ്റത്തൂരില്‍ വന്‍ അട്ടിമറി. മറ്റത്തൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ കൂട്ടത്തോടെ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ആകെയുള്ള എട്ട് കോണ്‍ഗ്രസ് മെമ്പര്‍മാരും രാജിവെച്ച് ബിജെപിയുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കുകയും ഭരണത്തിലെത്തുകയും ചെയ്തു. സ്വത്രന്ത സ്ഥാനാര്‍ഥിയായി […]
December 27, 2025

എസ്ഡിപിഐ പിന്തുണ തള്ളി യുഡിഎഫ്; കോട്ടാങ്ങല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു

പത്തനംതിട്ട : കോട്ടാങ്ങല്‍ പഞ്ചായത്തില്‍ എസ്ഡിപിഐ പിന്തുണ നിരാകരിച്ച് യുഡിഎഫ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണയോടെ വിജയിച്ച കെ വി ശ്രീദേവി രാജി വച്ചു. എസ്ഡിപിഐ പിന്തുണ വേണ്ടന്ന് യുഡിഎഫ് തീരുമാനിച്ചതാണ് രാജിയിലേക്ക് നയിച്ചത്. മൂന്ന് […]