Kerala Mirror

November 14, 2025

ശബരിമല സ്വര്‍ണക്കൊള്ള : കള്ളപ്പണം വെളുപ്പിക്കല്‍ വിവരങ്ങള്‍ തേടി ഇഡി ഹൈക്കോടതിയില്‍

കൊച്ചി : ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇടപെടുന്നു. സ്വര്‍ണക്കൊള്ള കേസിലെ എഫ്‌ഐആറുകളുടെ പകര്‍പ്പും മൊഴികളുടെയും തെളിവുകളുടെയും വിവരങ്ങളും ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയെ സമീപിച്ചു. സ്വര്‍ണക്കൊള്ളയില്‍ കള്ളപ്പണം ഇടപാട് നടന്നിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് […]
November 14, 2025

എസ്‌ഐആര്‍ നടപ്പാക്കുന്നത് നീട്ടിവയ്ക്കാൻ സംസ്ഥാന സര്‍ക്കാർ സുപ്രീം കോടതിയെ സമീപിക്കണം : ഹൈക്കോടതി

കൊച്ചി : സംസ്ഥാനത്ത് എസ്‌ഐആര്‍ നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാരിനു സുപ്രീം കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി. എസ്‌ഐആറില്‍ ഇടപെടാനില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് വിജി അരുണ്‍ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയിലെ നടപടികള്‍ അവസാനിപ്പിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് […]
November 14, 2025

ബിഹാറില്‍ പോള്‍ ചെയ്തത് പട്ടികയിലുള്ളതിനേക്കാള്‍ വോട്ടുകള്‍ : ദീപാങ്കര്‍ ഭട്ടാചാര്യ

പട്‌ന : ബിഹാറില്‍ ഭരണത്തുടര്‍ച്ച ഉറപ്പിച്ച് എന്‍ഡിഎ മുന്നേറ്റം തുടരുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് എതിരെ ഗുരുതര ആരോപണങ്ങളുമായി സിപിഐ (എംഎല്‍) ലിബറേഷന്‍ നേതാവ് ദീപാങ്കര്‍ ഭട്ടാചാര്യ. വോട്ടര്‍പട്ടികയും പോള്‍ചെയ്ത വോട്ടിന്റെയും കണക്കുകള്‍ ഉദ്ധരിച്ചാണ് ദീപാങ്കര്‍ ഭട്ടാചാര്യ […]
November 14, 2025

ശബരിമല സ്വർണക്കൊള്ള : മുൻ ദേവസ്വം സെക്രട്ടറിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

കൊച്ചി : ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളുടെ സ്വർണം കവർന്ന കേസിൽ മുൻ ദേവസ്വം സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ചൊവ്വാഴ്ച വരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. ജയശ്രീ സമർപ്പിച്ച മുൻകൂർ‌ ജാമ‍്യാപേക്ഷ പരിഗണിച്ചാണ് കോടതിയുടെ […]
November 14, 2025

ബിഹാറിൽ എൻഡിഎ തരം​ഗം; തകർന്ന് മഹാസഖ്യം

പട്ന : മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ എൻഡിഎ സഖ്യം ബിഹാറിൽ അധികാരത്തിലെത്തുമ്പോൾ സംസ്ഥാനത്തെ എറ്റവും വലിയ ഒറ്റക്കക്ഷിയാകുകയെന്ന ബിജെപി സ്വപ്നം കൂടി സഫലമാകുകയാണ്. കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ആർജെഡി ഏറെ പിന്നാക്കം പോയി. […]
November 14, 2025

ടൈഗർ അഭി സിന്ദ ഹേ; വസതിക്ക് മുന്നിൽ നിതീഷിനെ പുകഴ്ത്തി പോസ്റ്ററുകൾ

പട്‌ന : ബിഹാറിൽ എൻഡിഎയുടെ മികച്ച പ്രകടനത്തിന് പിന്നാലെ നിതീഷ് കുമാറിനെ പുകഴ്ത്തി മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ പോസ്റ്റർ. ടൈഗർ അഭി സിന്ദ ഹേ ( കടുവ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് ) എന്ന തലക്കെട്ടിൽ കടുവയുടേയും […]
November 14, 2025

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്; തകർന്നടിഞ്ഞ് കോണ്‍ഗ്രസ്

പട്‌ന : ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസിനെക്കാള്‍ കൂടുതല്‍ സീറ്റുകളില്‍ മുന്നേറി ഇടതുപാര്‍ട്ടികള്‍. കോണ്‍ഗ്രസിന്റെ മുന്നേറ്റം അഞ്ച് സീറ്റുകളില്‍ ഒതുങ്ങുമ്പോള്‍ ഇടതുപാര്‍ട്ടികള്‍ ഒന്‍പത് ഇടത്ത് ലീഡ് ചെയ്യുന്നു. സിപിഐ(എംഎല്‍) ലിബറേഷന്‍ ഏഴ് സീറ്റുകളിലും […]
November 14, 2025

പാലത്തായി പോക്‌സോ കേസ് : ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജന്‍ കുറ്റക്കാരന്‍, ശിക്ഷാവിധി നാളെ

കണ്ണൂര്‍ : പാനൂര്‍ പാലത്തായി പോക്‌സോ കേസില്‍ ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജന്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ചു. തലശേരി അതിവേഗ പോക്സോ കോടതിയുടേതാണ് കണ്ടെത്തല്‍. ഇയാള്‍ക്കെതിരേയുള്ള ബലാല്‍സംഗക്കുറ്റം തെളിഞ്ഞു. കേസില്‍ ശിക്ഷ നാളെ പ്രഖ്യാപിക്കും. […]
November 14, 2025

ജയിക്കാനറിയാത്തവര്‍ വീണ്ടും ‘ഇന്ത്യ’യെ തോല്‍പ്പിക്കുന്നു : ഡോ. പി സരിന്‍

പാലക്കാട് : ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി കനത്ത തിരിച്ചടി നേരിടുന്ന സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി സിപിഐഎം നേതാവ് ഡോ. പി സരിന്‍. ജയിക്കാനറിയാത്തവര്‍ വീണ്ടും വീണ്ടും ‘ഇന്ത്യ’യെ തോല്‍പ്പിക്കുകയാണെന്നാണ് സരിന്റെ വിമര്‍ശനം. രണ്ടോ […]