കോഴിക്കോട് : കൂടരഞ്ഞി പെരുമ്പൂളയിൽ പൊട്ടക്കിണറ്റിൽ വീണ പുലിയെ പുറത്തെത്തിച്ചു. പുലർച്ചെ ഒരു മണിയോടെ കിണറ്റിൽ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങുകയായിരുന്നു. മണിക്കൂറുകൾ നീണ്ട ദൗത്യത്തിനൊടുവിലാണ് പുലിയെ പുറത്തെത്തിച്ചത്. പുലി ആരോഗ്യവാനാണെന്നു വനം വകുപ്പ് അറിയിച്ചു. […]