Kerala Mirror

October 11, 2025

കർ‌ണാടക മുഖ്യമന്ത്രി മാറ്റ അഭ്യൂഹം; മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് ഡികെ

ബംഗളൂരു : കർ‌ണാടക മന്ത്രിസഭയിൽ മാറ്റമുണ്ടാകുമെന്ന അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരേ രൂക്ഷമായി പ്രതികരിച്ച് ഉപ മുഖ്യമന്ത്രി ഡികെ ശിവകുമാർ. ചില മാധ്യമങ്ങൾ വസ്തുതകളെ വളച്ചൊടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ലാൽ ബാഗിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ഡികെ ശിവകുമാർ രൂക്ഷമായ […]
October 11, 2025

ബിഹാറിൽ ബിജെപി എംഎൽഎ പാർട്ടി വിട്ടു

പറ്റ്ന : ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി എംഎൽഎയായ മിശ്രിലാൽ യാദവ് പാർട്ടി വിട്ടു. ദളിത്, പിന്നാക്ക വിഭാഗങ്ങൾക്ക് പാർട്ടിയിൽ അർഹതപ്പെട്ട സ്ഥാനം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് രാജി. പാർട്ടിയിൽ അവഗണന നേരിടുന്നതായും ജനവിരുദ്ധ നയങ്ങളാണ് […]
October 11, 2025

വെടിനിർത്തൽ കരാർ ഇസ്രയേൽ ലംഘിക്കില്ലെന്ന് ഉറപ്പുവരുത്തണം : സിപിഐഎം

ന്യൂഡൽഹി : വെടിനിർത്തൽ ഇസ്രയേൽ ലംഘിക്കില്ലെന്ന് ഉറപ്പാക്കണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ.മുൻകാലങ്ങളിൽ വെടിനിർത്തൽ കരാറുകൾ ഇസ്രയേൽ ലംഘിച്ചതായി പിബി ഓർമ്മിപ്പിച്ചു. അത് വീണ്ടും ആവർത്തിക്കാതിരിക്കാൻ അന്താരാഷ്ട്ര സമൂഹം ഉറപ്പുവരുത്തണമെന്ന് പിബി വ്യക്തമാക്കി. ഇസ്രയേൽ വെടിനിർത്തൽ കരാർ […]
October 11, 2025

കാലിക്കറ്റ് സർവകലാശാല ക്യാംപസ് അനിശ്ചിതകാലത്തേക്ക് അടച്ചു

മലപ്പുറം : കാലിക്കറ്റ് സർവകലാശാല ക്യാംപസ് അനിശ്ചിതകാലത്തേക്ക് അടച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ ക്ലാസുകൾ ഉണ്ടാകില്ല. ഹോസ്റ്റലുകളിൽ നിന്നും മാറണമെന്ന് വിദ്യാർഥികൾക്ക് നിർദേശം നൽകി. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. സമാധാനം പുനഃസ്ഥാപിക്കുന്നതിനും […]
October 11, 2025

ഭിന്നശേഷി അധ്യാപക നിയമനം : സമവായ നീക്കവുമായി ശിവൻകുട്ടി ചങ്ങനാശേരി ആർ‌ച്ച് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

കോട്ടയം : ഭിന്നശേഷി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സമവായ നീക്കവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ചങ്ങനാശേരി ആർ‌ച്ച് ബിഷപ്പുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കൂടിക്കാഴ്ച നടത്തി. ചങ്ങനാശേരി ആർ‌ച്ച് ബിഷപ്പ് മാർ ജോസഫ് […]
October 11, 2025

ശാരീരികാസ്വാസ്ഥ്യം; കടന്നപ്പള്ളി രാമചന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂർ : നെഞ്ച് വേദനയെത്തുടർന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ മെഡിക്കൽ കോളെജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. രജിസ്ട്രേഷൻ വകുപ്പിന്‍റെ പരിപാടിക്കായി ഇന്ന് (ശനിയാഴ്ച) രാവിലെയാണ് മന്ത്രി വന്ദേഭാരതിൽ തൃശൂരിലെത്തിയത്. നെഞ്ച് വേദന തോന്നിയതിനെത്തുടർന്ന് ജില്ലാ […]
October 11, 2025

ആരോഗ്യനിലയിൽ പുരോഗതി; ഷാഫി പറമ്പിൽ എംപിയുടെ ആരോഗ്യസ്ഥിതിയിൽ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി

കണ്ണൂർ : ഷാഫി പറമ്പിൽ എംപിയുടെ ആരോഗ്യസ്ഥിതിയിൽ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി. മൂക്കിന്റെ രണ്ട് എല്ലുകൾക്ക് പൊട്ടൽ. ഷാഫി ഐസിയുവിൽ നിരീക്ഷണത്തിലാണ്. വിദഗ്ധ ഡോക്ടർമാരുടെ പരിചരണത്തിൽ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നു. ഇടത് ഭാഗത്തും […]
October 11, 2025

പശ്ചിമ ബംഗാളില്‍ വീണ്ടും മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്തു

കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ വീണ്ടും മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം. ദുര്‍ഗാപൂരിലെ മെഡിക്കല്‍ കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്, മെഡിക്കല്‍ കോളജ് വളപ്പിനകത്തു വെച്ച് ബലാത്സംഗത്തിന് ഇരയായത്. ഒഡീഷ ജലേശ്വര്‍ സ്വദേശിനിയാണ് അതിക്രമത്തിന് ഇരയായത്. […]
October 11, 2025

ഷാഫിയുടെ ചോരക്ക് പ്രതികാരം ചോദിക്കുമെന്ന് വിഡി സതീശന്‍; എല്ലാ കണക്കും എഴുതിവെച്ചിട്ടുണ്ടെന്ന് കെസി വേണു​ഗോപാൽ

കൊച്ചി : ഷാഫി പറമ്പിലിന്റെ ചോര നിലത്തു വീണിട്ടുണ്ടെങ്കില്‍ അതിന് പ്രതികാരം ചോദിക്കുക തന്നെ ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇതില്‍ ഒരു സംശയവും വേണ്ട. മനഃപൂര്‍വം ഷാഫിയെ പൊലീസ് തിരഞ്ഞുപിടിച്ച് മര്‍ദ്ദിക്കുകയായിരുന്നു. സര്‍ക്കാരിനെതിരെയുള്ള […]