Kerala Mirror

August 18, 2025

സന്യാസി വേഷത്തില്‍ ഒളിവ് ജീവിതം; പോക്സോ കേസ് പ്രതി നാല് വര്‍ഷത്തിന് ശേഷം പിടിയില്‍

പാലക്കാട് : സന്യാസി വേഷത്തില്‍ പൊലീസിനെ വെട്ടിച്ച് ഒഴിവില്‍ കഴിഞ്ഞ പോക്‌സോ കേസ് പ്രതി നാല് വര്‍ഷത്തിന് ശേഷം പിടിയില്‍. 13 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ റിമാന്‍ഡില്‍ക്കഴിയവേ ജാമ്യത്തിലിറങ്ങി മുങ്ങിയ ചിറ്റിലഞ്ചേരി സ്വദേശി ശിവകുമാറാണ് […]
August 18, 2025

മിമിക്രി താരം പാലാ സുരേഷ് മരിച്ചനിലയില്‍

കൊച്ചി : മിമിക്രി താരം സുരേഷ് കൃഷ്ണ (പാലാ സുരേഷ്-53) പിറവത്ത് വാടകവീട്ടില്‍ മരിച്ച നിലയില്‍. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സുരേഷ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൂന്നുപതിറ്റാണ്ടോളമായി മിമിക്രി വേദികളില്‍ നിറഞ്ഞുനിന്ന കലാകാരനാണ്. […]
August 18, 2025

അങ്കമാലി – ചാലക്കുടി റൂട്ടില്‍ ദേശീയപാതയില്‍ ഗതാഗതക്കുരുക്ക്; വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്നു

തൃശൂര്‍ : എറണാകുളം – തൃശൂര്‍ റൂട്ടില്‍ ദേശീയപാത 544ല്‍ ഇന്നും വന്‍ ഗതാഗതക്കുരുക്ക്. അവധി ദിവസങ്ങള്‍ക്ക് പിന്നാലെ എത്തുന്ന പ്രവര്‍ത്തി ദിനം എന്ന സാഹചര്യവും അടിപ്പാത നിര്‍മാണവും ഉള്‍പ്പെടെയാണ് ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയത്. […]
August 18, 2025

ലൈംഗിക അതിക്രമണം : വീണ്ടും വേടനെതിരെ പരാതി നൽകി രണ്ടു യുവതികള്‍

തിരുവനന്തപുരം : റാപ്പര്‍ ഹിരണ്‍ദാസ് മുരളി എന്ന വേടനെതിരെ വീണ്ടും പരാതികള്‍. ലൈംഗിക അതിക്രമത്തിന് ഇരയായതായി വെളിപ്പെടുത്തി രണ്ടു യുവതികള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികള്‍ ഡിജിപിക്ക് ഇന്ന് […]
August 18, 2025

സംസ്ഥാനത്തെ ഒമ്പത് ഡാമുകളില്‍ റെഡ് അലര്‍ട്ട്; വൈദ്യൂതി ഉത്പാദനം കൂട്ടി കെഎസ്ഇബി

തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തിറങ്ങിയ ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നു. ഇടുക്കിയടക്കം ഡാമുകളില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ കെഎസ്ഇബി വൈദ്യുതോല്‍പാദനവും വര്‍ധിപ്പിച്ചു. സംസ്ഥാനത്തെ ഒമ്പത് ഡാമുകളില്‍ ആണ് ഇന്നലെ റെഡ് […]
August 18, 2025

ലൈഫ് മിഷന്‍ ഭവന പദ്ധതിക്ക് കൈത്താങ്ങ്; വൈദ്യുതി ലൈൻ തടസ്സങ്ങൾ മാറ്റുന്നതിനുള്ള ചെലവ് കെഎസ്ഇബി വഹിക്കും

തിരുവനന്തപുരം : ലൈഫ് മിഷന്‍ ഭവന പദ്ധതിക്ക് കെഎസ്ഇബിയുടെ കൈത്താങ്ങ്. ലൈഫ് മിഷന്‍ പദ്ധതിക്ക് കീഴില്‍ നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് തടസ്സമുണ്ടാക്കുന്ന വൈദ്യുതി ലൈനുകളും പോസ്റ്റുകളും മാറ്റുന്നതിനുള്ള 50,000 വരെയുള്ള ചെലവ് കെഎസ്ഇബി വഹിക്കും. ഈ സൗകര്യം […]
August 18, 2025

ആലപ്പുഴയിലെ 57കാരിയുടെ മരണം കൊലപാതകം : പൊലീസ്

ആലപ്പുഴ : തോട്ടപ്പള്ളിക്ക് സമീപം ഒറ്റപ്പനയില്‍ 57 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ചെമ്പകപ്പള്ളി റംലത്താണ് മരിച്ചത്. അടുക്കള വാതില്‍ തുറന്ന നിലയിലായിരുന്നു. കാല്‍ നിലത്തും […]
August 18, 2025

ആലുവയില്‍ വന്‍ ലഹരി വേട്ട; 50 ലക്ഷം രൂപയുടെ ഹെറോയിനുമായി അസം സ്വദേശി പിടിയില്‍

കൊച്ചി : എറണാകുളം ആലുവയില്‍ വന്‍ ലഹരി വേട്ട. 50 ലക്ഷം രൂപയുടെ ലഹരി മരുന്ന് പിടികൂടി. ആലുവ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നും അസം സ്വദേശി ഹുസൈന്‍ സഹീറുല്‍ ഇസ്ലാം എന്നയാളില്‍ നിന്നാണ് ഹെറോയിന്‍ കണ്ടെത്തിയത്. […]
August 18, 2025

കനത്തമഴ : തൃശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി; ഇന്നത്തെ ഓണപ്പരീക്ഷ മാറ്റി

തൃശൂര്‍ : ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ തൃശൂര്‍ ജില്ലയില്‍ ഇന്നും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. തൃശൂര്‍ ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് ജില്ലയിലെ […]