Kerala Mirror

August 4, 2025

ധർമസ്ഥല വെളിപ്പെടുത്തൽ; വീണ്ടും അസ്ഥിഭാഗങ്ങൾ‌ കണ്ടെത്തി

ബംഗളൂരു : സാക്ഷിയുടെ വെളിപ്പെടുത്തലിനെ തുടർന്നു നടത്തുന്ന പരിശോധനയിൽ വീണ്ടും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതായി വിവരം. സാക്ഷി ചൂണ്ടിക്കാട്ടിയ നേത്രാവതി നദിക്ക് സമീപത്തെ 11 മത്തെ പോയിന്‍റിൽ നിന്നുമാണ് അസ്ഥിഭാഗങ്ങൾ കണ്ടെത്തി‍യത്. പ്രദേശത്ത് തെരച്ചിൽ തുടങ്ങിയിട്ട് ആറാം […]
August 4, 2025

മെസിയും ടീമും കേരളത്തിലേക്കില്ല; ഔദ‍്യോഗിക അറിയിപ്പ് ലഭിച്ചെന്ന് കായികമന്ത്രി

തിരുവനന്തപുരം : അർജന്‍റീന ഫുട്ബോൾ ടീമും ലയണൽ മെസിയും കേരളത്തിലേക്കില്ലെന്ന് സ്ഥിരീകരിച്ച് കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. താരം കേരളത്തിലേക്ക് വരില്ലെന്ന് ഔദ‍്യോഗികമായി അറിയിപ്പ് ലഭിച്ചുവെന്ന് മന്ത്രി വ‍്യക്തമാക്കി. മെസിയും ടീമും ഒക്റ്റോബറിൽ കേരളത്തിലെത്തുമെന്നായിരുന്നു നേരത്തെ […]
August 4, 2025

ചേർത്തല തിരോധാന കേസുകൾ : വീണ്ടും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി; തെളിവെടുപ്പ് തുടരുന്നു

ആലപ്പുഴ : അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയ ചേർത്തല പള്ളിപ്പുറത്തെ വീട്ടിൽ പ്രതി സെബാസ്റ്റ്യനുമായി തെളിവെടുപ്പ് തുടരുന്നു. നേരത്തെ അസ്ഥികൂട അവശിഷ്ടങ്ങൾ കിട്ടിയ സ്ഥലത്ത് നിന്ന് വീണ്ടും മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തയിട്ടുണ്ട്. ഇരുപതോളം അസ്ഥികൂടങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. കത്തിക്കരിഞ്ഞ […]
August 4, 2025

ആര്‍എസ്എസ് നേതാവ് സി സദാനന്ദന്‍ വധശ്രമക്കേസ് പ്രതികള്‍ക്ക് കെകെ ശൈലജയുടെ നേതൃത്വത്തിൽ സിപിഐഎമ്മിന്റെ യാത്രയയപ്പ്

കണ്ണൂര്‍ : ആര്‍ എസ് എസ് നേതാവ് സി സദാനന്ദനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് കണ്ണൂരില്‍ സിപിഐഎമ്മിന്റെ യാത്രയയപ്പ്. കേസിലെ എട്ട് പ്രതികള്‍ 30 വര്‍ഷങ്ങള്‍ക്ക് ശേഷം ജയില്‍ ശിക്ഷ അനുഭവിക്കാനായി ഇന്ന് […]
August 4, 2025

കേരള സര്‍വകലാശാലയിലെ ഭരണ പ്രതിസന്ധി; വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി : കേരള സര്‍വകലാശാലയിലെ ഭരണ പ്രതിസന്ധിയില്‍ വിമര്‍ശനവുമായി ഹൈക്കോടതി. വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കുമുള്ള പരസ്പര വാശിയാണ് പ്രശ്‌നം. ഇരുകൂട്ടരുടേയും നീക്കം ആത്മാര്‍ത്ഥതയോടെയുള്ളതല്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. വൈസ് ചാന്‍സലര്‍ സസ്‌പെന്‍ഡ് ചെയ്തതിനെതിരെ രജിസ്ട്രാര്‍ ഡോ. കെ […]
August 4, 2025

ആലപ്പുഴയിൽ നിർമാണത്തിനിടയിൽ പാലത്തിന്റെ സ്പാൻ തകർന്നു; രണ്ടു തൊഴിലാളികളെ കാണാതായി

ആലപ്പുഴ : പാലം നിര്‍മാണത്തിനിടെ സ്പാന്‍ ഇടിഞ്ഞ് ആറ്റില്‍ വീണു. രണ്ടു യുവാക്കളെ കാണാതായി. ചെട്ടികുളങ്ങര പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ അച്ചന്‍കോവിലാറിന് കുറുകെ പണിയുന്ന കീച്ചേരിക്കടവ് പാലത്തിന്റെ നിർമ്മാണ ജോലികൾ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മാവേലിക്കര കല്ലുമല […]
August 4, 2025

കോണ്‍ക്ലേവിലെ പ്രതിഷേധം പ്രശസ്തിക്ക് വേണ്ടി; പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു : അടൂര്‍ ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം : സിനിമാ കോണ്‍ക്ലേവില്‍ തനിക്കെതിരെ ഉയര്‍ന്ന പ്രതിഷേധം പ്രശസ്തിക്ക് വേണ്ടിയെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. പാട്ടുകാരി സിനിമാ കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ എത്തിയത് എങ്ങനെയാണെന്ന് അറിയില്ലെന്ന് പുഷ്പവതി പൊയ്പാടത്തിനെ പരാമര്‍ശിച്ച് അടൂര്‍ പറഞ്ഞു. അവര്‍ അതില്‍ […]
August 4, 2025

ബസ്സുകളുടെ മത്സരയോട്ടം; കൊച്ചിയില്‍ സ്വിഗ്ഗി ജീവനക്കാരന് ദാരുണാന്ത്യം

കൊച്ചി : കൊച്ചിയില്‍ സ്വകാര്യ ബസ് ഇടിച്ച് സ്വിഗ്ഗി ജീവനക്കാരനായ ഇരുചക്ര യാത്രക്കാരന്‍ മരിച്ചു. കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുല്‍ സലാം ആണ് മരിച്ചത്. 41 വയസ്സായിരുന്നു. കളമശേരിയില്‍ ബസുകളുടെ മത്സരയോട്ടത്തിനിടെയാണ് അപകടം ഉണ്ടായത്. ഭക്ഷണ വിതരണ […]
August 4, 2025

ഡല്‍ഹിയില്‍ പ്രഭാത നടത്തത്തിനിടെ തമിഴ്‌നാട് കോണ്‍ഗ്രസ് എംപി ആര്‍ സുധ യുടെ മാല പിടിച്ചുപറിച്ചു

ന്യൂഡല്‍ഹി : പ്രഭാത നടത്തത്തിനിടെ പാര്‍ലമെന്റ് അംഗത്തിന്റെ സ്വര്‍ണമാല പിടിച്ചുപറിച്ച് മോഷ്ടാക്കള്‍. തമിഴ്‌നാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ആര്‍ സുധയാണ് മോഷ്ടാക്കളുടെ ആക്രമണത്തിന് ഇരയായത്. ഡല്‍ഹി ചാണക്യപുരിയില്‍ ഇന്ന് രാവിലെ ആയിരുന്നു സംഭവം. ഡിഎംകെ എംപി […]