Kerala Mirror

June 2, 2025

ജെഇഇ അഡ്വാന്‍സ്ഡ് 2025 ഫലം പുറത്ത്; 332 മാര്‍ക്കുമായി രജിത് ഗുപ്തയ്ക്ക് ഒന്നാം റാങ്ക്

ന്യൂഡല്‍ഹി : ഐഐടികളിലും മറ്റു പ്രമുഖ എന്‍ജിനീയറിങ് സ്ഥാപനങ്ങളിലേക്കുമുള്ള പ്രവേശനത്തിന് നടത്തുന്ന ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെഇഇ). അഡ്വാന്‍സ്ഡ് ഫലം പ്രഖ്യാപിച്ചു. ഡല്‍ഹി മേഖലയിലെ രജിത് ഗുപ്തയ്ക്കാണ് ഒന്നാം റാങ്ക്. മെയ് 18 ന് നടന്ന […]
June 2, 2025

അണ്ണാ സര്‍വകലാശാല പീഡന കേസ് : പ്രതിക്ക് ജീവപര്യന്തം, 30 വര്‍ഷം പുറത്തുവിടരുതെന്ന് കോടതി

ചെന്നൈ : അണ്ണാ സര്‍വകലാശാല ക്യാംപസില്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി ജ്ഞാനശേഖരന് (37) ജീവപര്യന്തം തടവ്. രണ്ടാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി സുഹൃത്തിനൊപ്പം ക്യാംപസിലെ ഹോസ്റ്റലിലേക്കു മടങ്ങും വഴി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും ദൃശ്യങ്ങള്‍ […]
June 2, 2025

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ പുതിയ ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയുടെ കീഴിൽ മത്സരിക്കും : പി വി അന്‍വര്‍

മലപ്പുറം : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പുതിയ മുന്നണിയുമായി പി വി അന്‍വര്‍. ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയുടെ കീഴിലാകും നിലമ്പൂരില്‍ മത്സരിക്കുകയെന്ന് പി വി അന്‍വര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് തനിക്കു മുന്നില്‍ യുഡിഎഫിന്റെ വാതിലുകള്‍ […]
June 2, 2025

അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ അറിയിപ്പില്ലാതെ ഡിവിഷന്‍ നിര്‍ത്തി; പ്രതിഷേധിച്ച് രക്ഷിതാക്കളും വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളും

അടിമാലി : അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ ഒമ്പതാംക്ലാസിലെ ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ നിര്‍ത്തലാക്കുന്നുവെന്നാരോപിച്ച് സ്‌കൂളില്‍ രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളുടെയും പ്രതിഷേധം. അപ്രതീക്ഷിതമായി ഡിവിഷന്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചാല്‍ വിദ്യാര്‍ത്ഥികളുടെ പഠനം അവതാളത്തിലാകുമെന്നാരോപിച്ചായിരുന്നു പ്രധാനാധ്യാപികയുടെ ഓഫീസില്‍ പ്രതിഷേധം […]
June 2, 2025

270 വര്‍ഷത്തിന് ശേഷം മഹാ കുംഭാഭിഷേകത്തിന് ഒരുങ്ങി ശ്രീ പത്മനാഭസ്വാമി ക്ഷേത്രം

തിരുവനന്തപുരം : 270 വര്‍ഷത്തിന് ശേഷം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ അപൂര്‍വമായ മഹാ കുംഭാഭിഷേകം ചടങ്ങ് നടത്തുന്നു. ക്ഷേത്ര ശ്രീകോവിലിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തിലാണ് മഹാ കുംഭാഭിഷേകം നടത്തുന്നത്. ജൂണ്‍ 8 നാണ് […]
June 2, 2025

അന്‍വറിന്‍റെ അധ്യായം അടച്ചത് കുഞ്ഞാലിക്കുട്ടിയുമായി ആലോചിച്ച് : അടൂര്‍ പ്രകാശ്

മലപ്പുറം : പി വി അന്‍വര്‍ ഇനി അടഞ്ഞ അധ്യായമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് . അന്‍വര്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് സാമാന്യ മര്യാദ ലംഘിച്ചുള്ള വാക്കുകളാണ്. യുഡിഎഫുമായി സഹകരിച്ചു പോകാന്‍ തയ്യാറല്ല എന്നതിന്റെ […]
June 2, 2025

കാലവര്‍ഷക്കെടുതി : വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ; 34 മരണം

ഗുവാഹത്തി : വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ രണ്ട് ദിവസങ്ങളിലായി തുടരുന്ന കനത്ത മഴയിലും കാലവര്‍ഷക്കെടുതിയിലും വ്യാപക നാശം. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലായി കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ 34 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അസമിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് […]
June 2, 2025

കോവിഡ് 19 കേസുകള്‍ രാജ്യത്ത് കൂടുന്നു; നിരീക്ഷണം ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരീക്ഷണം ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. നിലവില്‍ രാജ്യത്ത് 3758 പേര്‍ക്ക് കോവിഡ് രോഗബാധയുണ്ടെന്നാണ് കേന്ദ്ര […]
June 2, 2025

തിരുവനന്തപുരം വിമാനത്താവളത്തില്‍ 10 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട. 10 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി മലപ്പുറം സ്വദേശികളായ 23കാരനും 21 വയസുള്ള യുവതിയുമാണ് ഞായറാഴ്ച രാത്രിയില്‍ പിടിയിലായത്. ഇരുവരും വിദ്യാര്‍ഥികള്‍ ആണെന്നാണ് റിപ്പോർട്ട്. പിടികൂടിയ […]