Kerala Mirror

March 28, 2025

അയ്യപ്പനെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്; രഹ്ന ഫാത്തിമയ്‌ക്കെതിരായ കേസില്‍ തുടര്‍നടപടി നിര്‍ത്തിവെച്ച് പൊലീസ്

പത്തനംതിട്ട : ആക്ടിവിസ്റ്റ് രഹന ഫാത്തിമയ്‌ക്കെതിരായ കേസില്‍ തുടര്‍നടപടി നിര്‍ത്തിവെച്ച് പത്തനംതിട്ട പൊലീസ്. ഫെയ്‌സ്ബുക്കിലൂടെ അയ്യപ്പനെ അധിക്ഷേപിച്ചെന്ന പരാതിയില്‍ എടുത്ത കേസിലെ തുടര്‍ നടപടിയാണ് നിര്‍ത്തിവെച്ചത്. 2018 ലെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മെറ്റയില്‍ […]
March 28, 2025

കേരളത്തിലെ പഞ്ചായത്തുകളുടെ കാര്യക്ഷമ പ്രവര്‍ത്തന രീതിയില്‍ അഭിമാനം : പ്രിയങ്ക ഗാന്ധി

കല്‍പ്പറ്റ : കേരളത്തിലെ പഞ്ചായത്തുകളുടെ പ്രവര്‍ത്തന രീതിയില്‍ അഭിമാനമുണ്ടെന്നും കഴിഞ്ഞ വര്‍ഷം വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലിന് ശേഷം അവ എത്രത്തോളം കാര്യക്ഷമമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് നേരിട്ട് കണ്ടെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും എംപിയുമായ പ്രിയങ്ക ഗാന്ധി പറഞ്ഞു. ഏത് […]
March 28, 2025

ആ സ്ത്രീ ആര്? ജസ്റ്റിസ് യശ്വന്ത് ശര്‍മയുടെ വീട്ടില്‍ നിന്നും പണം മാറ്റിയത് എവിടേയ്ക്ക്? അന്വേഷണം

ന്യൂഡല്‍ഹി : ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വീട്ടില്‍ നിന്ന് പണം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഫയര്‍ഫോഴ്‌സ് തീ അണച്ച ശേഷം ജസ്റ്റിസിന്റെ വസതിയില്‍ ഒരു സ്ത്രീ എത്തിയിരുന്നതായും സംഭവം സമയത്ത് അവിടെ ഉണ്ടായിരുന്ന […]
March 28, 2025

കരുനാഗപ്പള്ളിയിലെ സന്തോഷിന്റേത് ക്വട്ടേഷന്‍ കൊലപാതകമെന്ന് സൂചന; ആലപ്പുഴ സ്വദേശി ഒളിവില്‍

കൊല്ലം : കരുനാഗപ്പള്ളിയിലെ സന്തോഷിന്റേത് ക്വട്ടേഷന്‍ കൊലപാതകമെന്ന് സൂചന. ആലപ്പുഴ വള്ളികുന്നം സ്വദേശിയാണ് സന്തോഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നാണ് വിവരം. വള്ളികുന്നം സ്വദേശി ഒളിവിലാണെന്ന് പൊലീസ് പറയുന്നു. ഇന്നലെ പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്. കരുനാഗപ്പള്ളി താച്ചയില്‍മുക്ക് […]
March 28, 2025

ക്ഷേത്രങ്ങളുടെ ജീര്‍ണ്ണോദ്ധാരണം; ഗുരുവായൂര്‍ ദേവസ്വം ക്ഷേത്ര ധനസഹായം പത്തുകോടിയായി ഉയര്‍ത്തി

തൃശൂര്‍ : ഇതര ക്ഷേത്രങ്ങളുടെ ജീര്‍ണ്ണോദ്ധാരണത്തിന് ഗുരുവായൂര്‍ ദേവസ്വം നല്‍കിവരുന്ന ക്ഷേത്ര ധനസഹായത്തുക പത്തുകോടിയായി ഉയര്‍ത്തി. ദേവസ്വം ഭരണസമിതി തീരുമാനത്തോടെ ജീര്‍ണ്ണാവസ്ഥയിലുള്ള കൂടുതല്‍ പൊതു ക്ഷേത്രങ്ങള്‍ക്ക് പുനരുദ്ധാരണത്തിനായി ഗുരുവായൂര്‍ ദേവസ്വത്തിന്റെ സഹായം ലഭ്യമാകും. 2025 വര്‍ഷത്തെ […]
March 28, 2025

കോട്ടയം നഴ്‌സിങ് കോളജിലെ റാഗിങ് കൊടുംക്രൂരത; ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ ഫോണില്‍ പകര്‍ത്തി ആസ്വദിച്ചു, കുറ്റപത്രം ഇന്ന്

കോട്ടയം : കോട്ടയം സര്‍ക്കാര്‍ നഴ്‌സിങ് കോളജില്‍ നടന്ന റാഗിങ് കൊടും ക്രൂരതയെന്ന് കുറ്റപത്രം. അന്വേഷണ സംഘം ഇന്ന് ഏറ്റുമാനൂര്‍ കോടതിയില്‍ കുറ്റപത്രം നല്‍കും. പ്രതികള്‍ അറസ്റ്റിലായി നാല്‍പ്പത്തിയഞ്ചാം ദിവസമാണ് കുറ്റപത്രം നല്‍കുന്നത്. ജൂനിയര്‍ വിദ്യാര്‍ത്ഥികളായ […]
March 28, 2025

ഇനി നാലുദിവസം മാത്രം; മോട്ടോര്‍ വാഹന വകുപ്പിന്റെ ഒറ്റത്തവണ നികുതി തീര്‍പ്പാക്കല്‍ പദ്ധതി തിങ്കളാഴ്ച അവസാനിക്കും

തിരുവനന്തപുരം : മോട്ടോര്‍ വാഹന വകുപ്പിന്റെ ഒറ്റത്തവണ നികുതി തീര്‍പ്പാക്കല്‍ പദ്ധതി അവസാനിക്കാന്‍ ഇനി നാലുദിവസം മാത്രം. പഴയ വാഹനത്തിന്മേല്‍ ഉള്ള നികുതി കുടിശ്ശിക തീര്‍ക്കാന്‍ മാര്‍ച്ച് 31 വരെയുള്ള ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണെന്ന് മോട്ടോര്‍ […]
March 28, 2025

‘ശ്രീമതി ടീച്ചറോട് മാപ്പ് പറഞ്ഞത് തന്റെ ഔദാര്യം; കണ്ണീര് കണ്ടാണ് ഖേദം രേഖപ്പെടുത്തിയത്’ : ബി ഗോപാലകൃഷ്ണന്‍

കൊച്ചി : മുന്‍ ആരോഗ്യമന്ത്രിയും സിപിഎം നേതാവുമായ പി കെ ശ്രീമതിക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞത് ഔദാര്യമാണെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. ഫെയ്‌സ്ബുക്കിലാണ് ഇത് സംബന്ധിച്ച് കുറിപ്പിട്ടത്. കോടതി കോടതി പറഞ്ഞിട്ടല്ല […]
March 28, 2025

പൊലീസിന്റെ അധികാരം വ്യക്തികളെ ഉപദ്രവിക്കാനുള്ള ആയുധമാക്കരുത് : ഹൈക്കോടതി

കൊച്ചി : കേസന്വേഷണത്തിനായി സംശയമുള്ളവരെയും സാക്ഷികളെയും വിളിച്ചു വരുത്താന്‍ പൊലീസിനുള്ള അധികാരം വ്യക്തികളെ ഉപദ്രവിക്കാനുള്ള ആയുധമായി മാറ്റരുതെന്നു ഹൈക്കോടതി. അന്വേഷണത്തിലിരിക്കുന്ന കേസിലെ പ്രതിയുടെ അഭിഭാഷകനു നോട്ടീസ് നല്‍കിയ ഞാറയ്ക്കല്‍ എസ്‌ഐയ്‌ക്കെതിരെയുള്ള ഹര്‍ജി തീര്‍പ്പാക്കിയുള്ള ഉത്തരവിലാണു ജസ്റ്റിസ് […]