Kerala Mirror

March 7, 2025

അക്രമകാരികളായ കാട്ടുപന്നികളെ കൊല്ലുന്നവർക്കുള്ള ഓണറേറിയം വർദ്ധിപ്പിച്ചു

തിരുവനന്തപുരം : പൊതുജനങ്ങളുടെ ജീവനും വസ്തു വകകൾക്കും കൃഷിക്കും സ്വൈര്യ ജീവിതത്തിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ കൊന്നൊടുക്കുന്നവർക്ക് നൽകുന്ന ഓണറേറിയം വർദ്ധിപ്പിച്ചു. കാട്ടുപന്നികളെ കൊല്ലുവാൻ അംഗീകാരമുള്ള ഷൂട്ടർമാർക്ക് അവയെ വെടിവെച്ച് കൊലപ്പെടുത്തിയാൽ 1500 രൂപ നിരക്കിൽ ഓണറേറിയം […]
March 7, 2025

ബിജെപി നേതാവ് സീത സോറന് നേരെ വധശ്രമം; മുന്‍ പി എ അറസ്റ്റില്‍

റാഞ്ചി : ബിജെപി നേതാവും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) തലവനുമായ ഷിബു സോറന്റെ മരുമകളുമായ സീത സോറന്‍ വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ടു. ധന്‍ബാദിലെ സരായ്‌ധേലയിലുള്ള ഹോട്ടല്‍ മുറിയില്‍ വെച്ച് മുന്‍ പേഴ്സണല്‍ അസിസ്റ്റന്റ് ദേവാശിഷ് […]
March 7, 2025

ഹരിയാനയില്‍ യുദ്ധവിമാനം തകര്‍ന്നു വീണു

ഛണ്ഡീഗഡ് : ഹരിയാനയിലെ അംബാലയ്ക്ക് സമീപം യുദ്ധ വിമാനം തകര്‍ന്നു വീണു. വിമാനത്തിലെ പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടു. സാങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് വിലയിരുത്തല്‍. പതിവ് പരിശീലനത്തിന്‍റെ ഭാഗമായി പറയുന്നയര്‍ന്നതാണ് ബ്രിട്ടീഷ് നിര്‍മിതമായ ജാഗ്വാര്‍ […]
March 7, 2025

ചോദ്യപേപ്പർ ചോർച്ച കേസ് : എംഎസ് സൊല്യൂഷൻസ് ഉടമ മുഹമ്മദ് ഷുഹൈബ് റിമാൻഡിൽ

കോഴിക്കോട് : ചോദ്യപേപ്പർ ചോർച്ച കേസിൽ ഒന്നാം പ്രതി എംഎസ് സൊല്യൂഷൻ സിഇഒ ഷുഹൈബ് റിമാൻഡിൽ. താമരശ്ശേരി കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്. ഷുഹൈബിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് തിങ്കളാഴ്ച അപേക്ഷ നൽകും. മുൻകൂർ ജാമ്യഹർജി […]
March 7, 2025

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ഗതാഗത നിയന്ത്രണം

കൊച്ചി : എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നടക്കുന്ന നവീകരണ പ്രവൃത്തികളുടെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച മുതല്‍ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതും പുറത്തുപോകുന്നതുമായ വാഹനങ്ങള്‍ക്ക് ഗതാഗത നിയന്ത്രണം. ബസ്, ട്രാവലര്‍ തുടങ്ങിയ വലിയ വാഹനങ്ങള്‍ റെയില്‍വേ സ്‌റ്റേഷന്‍ റോഡ് […]
March 7, 2025

വ്യക്തികള്‍ക്കു പിന്നിലും സ്ഥാപിത താല്പര്യങ്ങള്‍ക്കുവേണ്ടിയും അണിനിരന്നാൽ നടപടിയെടുക്കും : സിപിഐഎം

കൊല്ലം : ഒരുകാലത്ത് സിപിഐഎമ്മിന്റെ ഏറ്റവും വലിയ ശാപമായിരുന്ന വിഭാഗീയത അപൂര്‍വമായെങ്കിലും ഇപ്പോഴും ചിലയിടങ്ങളില്‍ ഉണ്ടെന്ന് പാര്‍ട്ടി റിപ്പോര്‍ട്ട്. കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിലാണ് […]
March 7, 2025

ബസ് സ്റ്റോപ്പില്‍ നിന്ന് ആളെ കയറ്റി; ബസ് കുറുകെയിട്ട് കണ്ടക്ടറുടെ മര്‍ദനം; പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ മരിച്ചു

മലപ്പുറം : തിരൂരില്‍ സ്വകാര്യബസ് ജീവനക്കാരന്‍ മര്‍ദിച്ച ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണുമരിച്ചു. മാണൂര്‍ സ്വദേശി തയ്യില്‍ അബ്ദുല്‍ ലത്തീഫ് ആണ് മരിച്ചത്. 49 വയസ്സായിരുന്നു. പരിക്കേറ്റ അബ്ദുല്‍ ലത്തീഫ് ചികിത്സ തേടിയെത്തിയിരുന്നു. ഓട്ടോയില്‍ നിന്നിറങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. […]
March 7, 2025

കുട്ടികള്‍ നാടുവിട്ടത് ട്രിപ്പിനുവേണ്ടി; യുവാവിനെ പരിചയപ്പെട്ടത് സോഷ്യല്‍ മീഡിയ വഴി : മലപ്പുറം എസ്പി

മലപ്പുറം : താനുരില്‍ നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ഥികളെ കണ്ടെത്താന്‍ നിര്‍ണായകമായത് ടവര്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്യാന്‍ സാധിച്ചതാണെന്ന് മലപ്പുറം എസ്പി. കുട്ടികളെ കാണാതായ വിവരം പുറത്തുവന്നതിന് പിന്നാലെ തന്നെ പൊലിസ് സജീവമായിരുന്നെന്നും കൂട്ടായ […]
March 7, 2025

ജസ്റ്റിസ്‌ എ. ബദറുദ്ദീനെതിരെ ഹൈക്കോടതിയില്‍ അഭിഭാഷകരുടെ പ്രതിഷേധം

എറണാകുളം : ജസ്റ്റിസ്‌ എ. ബദറുദ്ദീനെതിരെ ഹൈക്കോടതിയില്‍ അഭിഭാഷകരുടെ പ്രതിഷേധം. ഇന്നലെ വനിത അഭിഭാഷകയെ അപമാനിക്കുന്ന രീതിയിൽ ജഡ്ജി പെരുമാറി എന്ന പരാതി ഉയർന്നിരുന്നു. ജസ്റ്റിസ് ബദറുദ്ദീൻ കോടതിയിൽ മാപ്പ് പറയണം എന്നാണ് അഭിഭാഷകർ ആവശ്യപ്പെടുന്നത്. […]