Kerala Mirror

December 19, 2024

വടക്കന്‍ തമിഴ്‌നാട് തീരത്ത് ന്യൂനമര്‍ദ്ദം; കേരളത്തില്‍ അഞ്ചുദിവസം മഴ

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി സ്ഥിതി ചെയ്യുന്ന ശക്തി കൂടിയ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും […]
December 19, 2024

ശ്രീകോവിലിന്റെയും പതിനെട്ടാം പടിയുടെയും മാതൃക; ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ഓട്ടോ പിടിച്ചെടുത്തു

പത്തനംതിട്ട : ശബരിമല തീര്‍ത്ഥാടനത്തിനായി രൂപമാറ്റം വരുത്തിയ ഓട്ടോ പിടിച്ചെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. നിയമംകാറ്റില്‍ പറത്തി ഓട്ടോ അപകടകരമായ തരത്തില്‍ രൂപമാറ്റം വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. ശബരിമല തീര്‍ത്ഥാടകര്‍ വന്ന […]
December 19, 2024

അംബേദ്കര്‍ വിവാദം : പാര്‍ലമെന്റിന് മുന്നില്‍ പരസ്പരം പോര്‍വിളിച്ച് ബിജെപിയും പ്രതിപക്ഷവും

ന്യൂഡല്‍ഹി : അംബേദ്കര്‍ വിവാദത്തില്‍ പാര്‍ലമെന്റിന് മുന്നില്‍ പരസ്പരം പോര്‍വിളിച്ച് ബിജെപിയും പ്രതിപക്ഷവും. അംബേദ്കറെ അപമാനിച്ച ആഭ്യന്തരമന്ത്രി അമിത് ഷാ മാപ്പു പറയണമെന്നും, രാജിവെക്കണമെന്നും ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ത്യ മുന്നണി നേതാക്കള്‍ പ്രതിഷേധിച്ചത്. അംബേദ്കര്‍ […]
December 19, 2024

ലെസ്ബിയന്‍ പങ്കാളികള്‍ക്ക് ഒരുമിച്ച് ജീവിക്കാം; മാതാപിതാക്കള്‍ ഇടപെടരുത് : ആന്ധ്രാപ്രദേശ് ഹൈക്കോടതി

അമരാവതി : ലെസ്ബിയന്‍ പങ്കാളികള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ അവകാശമുണ്ടെന്ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി. പ്രായപൂര്‍ത്തിയായവരാണെന്നും, ഇണകളെ കണ്ടെത്താന്‍ ഇവര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിച്ചു. പങ്കാളികളിലൊരാള്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് കോടതി വിധി. ലെസ്ബിയന്‍ […]
December 19, 2024

മുംബൈ ബോട്ടപകടം : മലയാളി കുടുംബത്തെ കണ്ടെത്തി; കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു

മുംബൈ : മുംബൈ ബോട്ടപകടത്തില്‍ കാണാതായെന്ന് സംശയിച്ച മലയാളി കുടുംബത്തെ കണ്ടെത്തി. പരിക്കേറ്റ് ചികിത്സയിലായിരുന്ന ആറു വയസ്സുകാരന്‍ ഏബിള്‍ മാത്യുവാണ് ഒപ്പമുണ്ടായിരുന്ന മാതാപിതാക്കളെ കാണാനില്ലെന്ന് അറിയിച്ചത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്തുന്നത്. പത്തനംതിട്ട […]
December 19, 2024

‘പ്രായോഗികമല്ല’, ആന എഴുന്നള്ളിപ്പ് : ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് സുപ്രീംകോടതി സ്‌റ്റേ

ന്യൂഡല്‍ഹി : ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. 2012ലെ ചട്ടങ്ങള്‍ പ്രകാരമായിരിക്കണം ഉത്സവത്തിന് ആനകളെ എഴുന്നള്ളിക്കേണ്ടത്. ഈ ചട്ടത്തില്‍ ഉത്സവത്തിന് ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് കൃതൃമായ മാര്‍ഗരേഖ നിര്‍ദേശിക്കുന്നുണ്ട്. […]
December 19, 2024

തൃപ്പൂണിത്തുറയില്‍ കുട്ടികള്‍ എത്തുന്നതിന് തൊട്ടുമുന്‍പ് അങ്കണവാടിയുടെ മേല്‍ക്കൂര തകര്‍ന്നുവീണു

കൊച്ചി : തൃപ്പൂണിത്തുറയില്‍ അങ്കണവാടിയുടെ മേല്‍ക്കൂര തകര്‍ന്നുവീണു. കണ്ടനാട് ജെബിഎസ് എല്‍പി സ്‌കൂളിന്റെ പഴയ കെട്ടിടമാണ് തകര്‍ന്നുവീണത്. ഈസമയത്ത് കുട്ടികള്‍ ആരും ഇല്ലാതിരുന്നത് കൊണ്ട് വന്‍അപകടം ഒഴിവായി. തകര്‍ന്നുവീഴുന്ന ശബ്ദം കേട്ട് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന ആയ […]
December 19, 2024

അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചിടാന്‍ ശ്രമം; മകന്‍ കസ്റ്റഡിയില്‍

കൊച്ചി : എറണാകുളം വെണ്ണലയില്‍ അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചിടാന്‍ മകന്റെ ശ്രമം. വെണ്ണല സ്വദേശി അല്ലി (72) യാണ് മരിച്ചത്. സംഭവത്തില്‍ മകന്‍ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ വീട്ടുമുറ്റത്ത് കുഴിയെടുത്ത് വൃദ്ധയുടെ മൃതദേഹം […]
December 19, 2024

മുംബൈ ബോട്ട് അപകടത്തില്‍ കാണാതായവരില്‍ മലയാളി കുടുംബവുമെന്ന് റിപ്പോര്‍ട്ട്

മുംബൈ : മുംബൈ ബോട്ട് അപകടത്തില്‍ കാണാതായവരില്‍ മലയാളി കുടുംബവുമെന്ന് റിപ്പോര്‍ട്ട്. മാതാപിതാക്കള്‍ ഒപ്പമുണ്ടായിരുന്നെന്ന് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആറു വയസ്സുകാരന്‍ അറിയിച്ചു. ജെഎന്‍പിടി ആശുപത്രിയിലാണ് കുട്ടി ചികിത്സയിലുള്ളത്. മുംബൈയില്‍ വിനോദസഞ്ചാരത്തിനെത്തിയതാണ് മലയാളി കുടുംബം. […]