Kerala Mirror

December 16, 2024

സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; ഡല്‍ഹിയില്‍ രണ്ട് സീറ്റില്‍ മത്സരിക്കും

ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം രണ്ട് സീറ്റുകളില്‍ മത്സരിക്കും. കരവള്‍ നഗറിലും ബദര്‍പൂര്‍ മണ്ഡലങ്ങളിലുമാണ് സിപിഎം ഒറ്റയ്ക്ക് മത്സരിക്കുന്നത്. കരവള്‍നഗറില്‍ അഡ്വ. അശോക് അഗ്രവാളും ബദര്‍പുര്‍ മണ്ഡലത്തില്‍ നിന്ന് ജഗദീഷ് ചന്ദ് ശര്‍മ്മയും […]
December 16, 2024

ശബരിമല സന്നിധാനത്തെ മേൽപ്പാലത്തിൽ നിന്നു ഭക്തൻ താഴേക്ക് വീണു

പത്തനംതിട്ട : ശബരിമല സന്നിധാനത്തെ മാളികപ്പുറത്തേക്കുള്ള ഫ്ലൈ ഓവറിൽ നിന്നു ഭക്തൻ താഴേക്ക് വീണു. കർണാടക സ്വദേശിയായ കുമാരസ്വാമിയാണ് താഴേക്ക് വീണത്. പൊലീസെത്തി ഇയാളെ സന്നിധാനത്തെ ആശുപത്രിയിലേക്ക് മാറ്റി. വീഴ്ചയിൽ പരിക്കേറ്റെങ്കിലും സാരമുള്ളതല്ലെന്നാണ് വിവരം. കുമാർ […]
December 16, 2024

ആംബുലന്‍സ് ലഭിച്ചില്ല; വയനാട്ടില്‍ ആദിവാസി സ്ത്രീയുടെ മൃതദേഹം കൊണ്ടുപോയത് ഓട്ടോറിക്ഷയില്‍

കല്‍പ്പറ്റ : ആംബുലന്‍സ് ലഭിക്കാതെ വന്നതോടെ വയനാട്ടില്‍ ആദിവാസി സ്ത്രീയുടെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോയത് ഓട്ടോറിക്ഷയില്‍. വയനാട് എടവക പള്ളിക്കല്‍ കോളനിയിലെ ചുണ്ടമ്മയുടെ മൃതദേഹമാണ് ഓട്ടോറിക്ഷയില്‍ കൊണ്ടുപോയത്. ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ അറിയിച്ചിട്ടും മൃതദേഹം കൊണ്ടുപോകാന്‍ […]
December 16, 2024

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാജ അവധി പ്രഖ്യാപിച്ചു, ‘കലക്ടറെ’ പൊലീസ് പൊക്കി!

മലപ്പുറം : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച വ്യാജ കലക്ടറെ പൊലീസ് ഒടുവിൽ പൊക്കി. ഡിസംബർ മൂന്നിനാണ് കലക്ടറുടെ പേരിൽ വ്യാജ സന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. സംഭവത്തിൽ 17കാരനാണ് പിടിയിലായത്. തിരുനാവായ വൈരങ്കോട് സ്വദേശിയായ […]
December 16, 2024

കണ്ണൂരില്‍ വീണ്ടും മങ്കി പോക്‌സ് സ്ഥിരീകരിച്ചു

കണ്ണൂര്‍ : കണ്ണൂരില്‍ വീണ്ടും മങ്കി പോക്‌സ് സ്ഥിരീകരിച്ചു. അബുദാബിയില്‍ നിന്നെത്തിയ വയനാട് സ്വദേശിക്കാണ് രോഗം സ്ഥിരികരിച്ചത്. ഇയാള്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ദുബായില്‍ നിന്നെത്തിയ മറ്റൊരാള്‍ക്കും രോഗലക്ഷണം കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ രക്തസാമ്പിള്‍ പരിശോധനയ്ക്ക് […]
December 16, 2024

ബൈക്ക് മറിഞ്ഞ് കൊമ്പന്റെ മുന്നില്‍ വീണ് വിദ്യാര്‍ഥി; രക്ഷകനായി ലോറി ഡ്രൈവര്‍

കല്‍പ്പറ്റ : കേരള-കര്‍ണാടക അതിര്‍ത്തിയിലെ ബാവലിക്കു സമീപം പാഞ്ഞടുത്ത കാട്ടാനയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് വിദ്യാര്‍ഥി. ഇവര്‍ക്കു പിറകിലായി ഉണ്ടായിരുന്ന ലോറി ഡ്രൈവറുടെ സമയോചിത ഇടപെടലാണ് വിദ്യാര്‍ഥിക്കു ജീവന്‍ തിരിച്ചുകിട്ടാന്‍ കാരണമായത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ […]
December 16, 2024

സിദ്ധരാമയ്യയുടെ കത്ത് ലഭിച്ചത് ഈ മാസം ഒന്‍പതിന്; പ്രതികരണമില്ലെന്ന വിവാദം പിറ്റേദിവസം : മുഖ്യമന്ത്രി

തിരുവനന്തപുരം : വയനാട് പുനരധിവാസത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കത്തിന് മറുപടി അയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ടൗണ്‍ഷിപ്പ് പദ്ധതി അന്തിമരൂപത്തിലാകുമ്പോള്‍ കര്‍ണാടകയെ അറിയിക്കാം. സുതാര്യമായ സ്‌പോണസര്‍ഷിപ്പ് ഫ്രെയിം തയ്യാറാക്കി വരികയാണ്. കര്‍ണാടക സര്‍ക്കാരിന്റെതടക്കം എല്ലാ […]
December 16, 2024

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം : ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. അന്വേഷണത്തിന് ആറംഗ സമിതിയേയും നിയോഗിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടത്തുക. ഒരു മാസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. പ്ലസ്‌വൺ […]
December 16, 2024

കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന് തീപിടിച്ചു; പൂര്‍ണമായി കത്തിനശിച്ചു

കൊല്ലം : കണ്ണനല്ലൂരില്‍ ഓടിക്കൊണ്ടിരിക്കെ സ്‌കൂള്‍ ബസിന് തീപിടിച്ചു. ട്രിനിറ്റി ലൈസിയം സ്‌കൂളിന്റെ ബസിനാണ് തീപിടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. സ്‌കൂള്‍ ബസ് പൂര്‍ണമായി കത്തിനശിച്ചു. ബസിനകത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ അകത്ത് ഉണ്ടായിരുന്ന മൂന്ന് […]