Kerala Mirror

December 9, 2024

ടീകോമിന് മടക്കി നല്‍കുന്നത് നഷ്ടപരിഹാരമല്ല ഓഹരി മൂല്യം : മുഖ്യമന്ത്രി

തിരുവന്തപുരം : സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്ന് പിന്മാറുന്നതിന് ടീകോമിന് നഷ്ടപരിഹാരം നല്‍കുന്നുവെന്നത് തെറ്റായ ചിത്രീകരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂമിയ്ക്കും മറ്റുമായി ചെലവാക്കിയ ഓഹരി മൂല്യമാണ് സ്വതന്ത്ര വിലയിരുത്തലിലൂടെ മടക്കി നല്‍കുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. […]
December 9, 2024

രഞ്ജിത്തിന് ആശ്വാസം; ലൈംഗിക പീഡന കേസില്‍ തുടര്‍നടപടികള്‍ സ്റ്റേ ചെയ്ത് കര്‍ണാടക ഹൈക്കോടതി

ബെംഗലൂരു : ലൈംഗിക പീഡനക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിന് ആശ്വാസം. രഞ്ജിത്ത് പീഡിപ്പിച്ചെന്ന യുവാവിന്റെ പരാതിയില്‍ തുടര്‍നടപടികള്‍ കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. കോഴിക്കോട് സ്വദേശിയായ യുവാവ് നല്‍കിയ പരാതിയിലാണ് കേസ് തീര്‍പ്പാവുന്നതുവരെ തുടര്‍നടപടി പാടില്ലെന്ന് കോടതി […]
December 9, 2024

ജെ.സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ഷാജി എന്‍.കരുണിന്

തിരുവനന്തപുരം : മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2023ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരത്തിന് സംവിധായകന്‍ ഷാജി എന്‍.കരുണിനെ തെരഞ്ഞെടുത്തതായി സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് അഞ്ചു […]
December 9, 2024

ഡ്രൈവിങ് ടെസ്റ്റുകളുടെ രീതി പരിഷ്‌കരിക്കുന്നത് പരിഗണനയിൽ : ഗതാഗത കമ്മീഷണര്‍

ആലപ്പുഴ : സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകളുടെ രീതി പരിഷ്‌കരിക്കുന്നത് പരിഗണനയിലെന്ന് ഗതാഗത കമ്മീഷണര്‍ സിഎച്ച് നാഗരാജു. ആലപ്പുഴ കളര്‍കോട് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ അപകട സ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗതാഗത കമ്മീഷണര്‍. ലേണേഴ്‌സ് കഴിഞ്ഞ് […]
December 9, 2024

വയനാട് ദുരന്തം; കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത് വിവാദം ഉണ്ടാക്കി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാൻ : മുഖ്യമന്ത്രി

തിരുവനന്തപുരം : മുണ്ടക്കൈ, ചൂരല്‍മല ദുരന്തം വിവാദ വിഷയമാക്കി സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതൊരു ഖേദകരമായ നീക്കമാണ്. വിശദമായ പഠന റിപ്പോര്‍ട്ട് നല്‍കാന്‍ കേരളം വൈകിയതുകൊണ്ടാണ് പ്രത്യേക […]
December 9, 2024

സമസ്തയിലെ സമവായ ചര്‍ച്ച ലീഗ് വിരുദ്ധര്‍ ബഹിഷ്‌കരിച്ചു; ഒരുമിച്ചിരുന്ന് ചര്‍ച്ച തുടരുമെന്ന് നേതൃത്വം

മലപ്പുറം : സമസ്ത സമവായ ചര്‍ച്ച ബഹിഷ്‌കരിച്ച് ലീഗ് വിരുദ്ധ വിഭാഗം. യോഗത്തില്‍ എത്താനുള്ള അസൗകര്യം അവര്‍ അറിയിച്ചിരുന്നെന്നും എല്ലാവരുടെയും സൗകര്യം നോക്കി അടുത്തുതന്നെ യോഗം ചേരുമെന്നും പാണക്കാട് സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും […]
December 9, 2024

നൃത്താവിഷ്‌കാരം ചിട്ടപ്പെടുത്താന്‍ അഞ്ചു ലക്ഷം; വിവാദങ്ങള്‍ക്കില്ല, പ്രസ്താവന പിന്‍വലിക്കുന്നു : മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം : സ്കൂള്‍ കലോത്സവത്തിന് വേണ്ടി നൃത്താവിഷ്‌കാരം ചിട്ടപ്പെടുത്താന്‍ പ്രമുഖ നടി അഞ്ച് ലക്ഷം പ്രതിഫലം ചോദിച്ചുവെന്ന പ്രസ്താവന പിന്‍വലിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നൃത്താവിഷ്‌കാരം ചിട്ടപ്പെടുത്താന്‍ ആരേയും ഏല്‍പ്പിച്ചിട്ടില്ലെന്നും കലോത്സവം തുടങ്ങാനിരിക്കെ വിവാദങ്ങള്‍ക്കില്ലെന്നും […]
December 9, 2024

സഞ്ജയ് മല്‍ഹോത്ര പുതിയ ആര്‍ബിഐ ഗവര്‍ണര്‍

ന്യൂഡല്‍ഹി : റവന്യൂ സെക്രട്ടറി സഞ്ജയ് മല്‍ഹോത്രയെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ഗവര്‍ണറായി നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. രാജസ്ഥാന്‍ കേഡറില്‍ നിന്നുള്ള 1990 ബാച്ച് ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് […]
December 9, 2024

സംഘപരിവാര്‍ കെണിയില്‍ വീഴരുത്; പറഞ്ഞത് മുസ്ലീം ലീഗുമായി ആലോചിച്ച്, തര്‍ക്കത്തിനില്ല : വിഡി സതീശന്‍

ശബരിമല : മുനമ്പം വിഷയത്തില്‍ മുസ്ലീം ലീഗ് നേതാക്കളുമായി തര്‍ക്കത്തിനില്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. എല്ലാവരുമായി ആലോചിച്ചാണ് നിലപാട് പറഞ്ഞത്. നിയമപരമായ കാര്യങ്ങള്‍ പരിശോധിച്ചാണ് തന്റെ അഭിപ്രായമെന്നും സംഘപരിവാര്‍ അജണ്ടയില്‍ വീഴരുതെന്നും സതീശന്‍ പറഞ്ഞു. ശബരിമല […]