Kerala Mirror

October 5, 2024

കാട്ടുപന്നിക്ക് വച്ച കെണിയിൽനിന്ന് ഷോക്കേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

എരുമപ്പെട്ടി: വരവൂരിൽ കാട്ടുപന്നിയെ തുരത്താൻ വേണ്ടി വച്ചിരുന്ന വൈദ്യുതി കെണിയിൽനിന്നു ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു. വരവൂർ സ്വദേശികളായ രവി (50), അരവിന്ദാക്ഷൻ (55) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങളുടെ സമീപത്ത് കാട്ടുപന്നിയെ ചത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ച […]
October 5, 2024

കുട്ടികള്‍ക്കുള്ള സഹായം പരസ്യമായി വേണ്ട; ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് സഹായം നൽകുന്നത് പരസ്യമാക്കരുതെന്നു നിര്‍ദേശം. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഡയരക്ടറാണ് ഉത്തരവിറക്കിയത്. പൊതുപരിപാടികളിലോ പരസ്യമായോ സഹായം നൽകരുതെന്നും നിര്‍ദേശമുണ്ട്. കുട്ടികളുടെ സ്വകാര്യതയെയും ആത്മാഭിമാനത്തെയും ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഇതിന്‍റെ പേരിൽ […]
October 5, 2024

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്: കെ. സുരേന്ദ്രൻ കുറ്റവിമുക്തൻ

കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ കെ. സുരേന്ദ്രനെ കുറ്റവിമുക്തനാക്കി കാസർകോട് ജില്ലാ കോടതി. സുരേന്ദ്രൻ ഉൾപ്പെടെ കേസിൽ പ്രതികളായ മുഴുവൻ ബിജെപി നേതാക്കളുടെയും വിടുതൽ ഹരജി കോടതി അംഗീകരിച്ചു. പ്രതികൾ നേരിട്ട് ഹാജരാകാൻ കോടതി നേരത്തെ […]
October 5, 2024

കോട്ടയത്ത് രോഗിയുമായ പോയ ആംബുലന്‍സ് വിട്ടിലേക്ക് ഇടിച്ചുകയറി; രോഗി മരിച്ചു

കോട്ടയം: പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചുകയറി ആംബുലന്‍സിലുണ്ടായിരുന്ന രോഗി മരിച്ചു. പാലപ്ര സ്വദേശി പികെ രാജുവാണ് രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചത്. പാലായിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം ഉണ്ടായത്. രോഗിയുമായ […]
October 5, 2024

ഷൂ​ട്ടിം​ഗ് സൈ​റ്റി​ൽ നി​ന്നും കാ​ടു​ക​യ​റി​യ നാ​ട്ടാ​ന സാധുവിനെ കണ്ടെത്തി

കൊ​ച്ചി : കോ​ത​മം​ഗ​ല​ത്ത് ഷൂ​ട്ടിം​ഗ് സൈ​റ്റി​ൽ നി​ന്നും കാ​ടു​ക​യ​റി​യ നാ​ട്ടാ​ന​യെ കണ്ടെത്തി . പ​ഴ​യ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് ആ​ന​യെ ക​ണ്ടെ​ത്തി​യ​ത്. ആ​ന​യെ പു​റ​ത്തെ​ത്തി​ക്കാ​നു​ള്ള ശ്ര​മം തു​ട​ങ്ങി. വ​നം​വ​കു​പ്പ് റേ​ഞ്ച് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 50 അം​ഗ […]
October 5, 2024

‘സെക്രട്ടറി കൂടാതെ മറ്റു വക്താക്കൾ വേണ്ട’; പ്രകാശ് ബാബുവിനെതിരെ ബിനോയ് വിശ്വം

തിരുവനന്തപുരം: സിപിഐ ദേശീയ നിര്‍വാഹക സമിതി അംഗം പ്രകാശ് ബാബുവിനെതിരെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐക്ക് പാർട്ടി സെക്രട്ടറി കൂടാതെ മറ്റു വക്താക്കൾ വേണ്ടെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. എഡിജിപി വിഷയത്തിൽ പ്രകാശ് ബാബു […]
October 5, 2024

സിപിഎമ്മിനെതിരായ പോരാട്ടത്തിലൂടെ ശ്രദ്ധേയയായ സാമൂഹിക പ്രവർത്തക ചിത്രലേഖ അന്തരിച്ചു

കണ്ണൂർ: സിപിഎമ്മിനെതിരായ പോരാട്ടത്തിലൂടെ ശ്രദ്ധേയയായ ദലിത് സാമൂഹിക പ്രവർത്തക ചിത്രലേഖ അന്തരിച്ചു. അർബുദം ബാധിച്ചു ചികിത്സയിലായിരുന്നു. ജാതിപീഡനം ആരോപിച്ചായിരുന്നു ചിത്രലേഖ സിപിഎമ്മിനെതിരെ പോരാട്ടം നടത്തിയിരുന്നത്. പയ്യന്നൂർ എടാട്ട് സ്വദേശിയാണ്. വിവാഹം മുതൽ ഓട്ടോ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് […]
October 5, 2024

എം.ടിയുടെ വീട്ടിൽ കവർച്ച; 26 പവൻ സ്വർണം കവർന്നു

കോഴിക്കോട്: സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം. കോഴിക്കോട് നടക്കാവ് കോട്ടാരം റോഡിലെ സിത്താര എന്ന വീട്ടിലാണ് മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 26 പവൻ സ്വർണമാണ് നഷ്ടപ്പെട്ടത്. നടക്കാവ് പൊലീസ് കേസെടുത്ത് […]
October 5, 2024

അർജുന്റെ കുടുംബം നൽകിയ സൈബർ ആക്രമണ പരാതി: കേസിൽനിന്ന് ലോറി ഉടമ മനാഫിനെ ഒഴിവാക്കും

കോഴിക്കോട്: സൈബർ ആക്രമണത്തിൽ അർജുന്റെ കുടുംബം നൽകിയ പരാതിയിലെടുത്ത കേസിൽനിന്ന് ലോറി ഉടമ മനാഫിനെ ഒഴിവാക്കിയേക്കും. പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായാണ് മനാഫിനെ പ്രതിചേർത്തതെന്നാണ് പൊലീസ് പറയുന്നത്. ഇദ്ദേഹത്തിനെതിരെ അർജുന്റെ കുടുംബം മൊഴി നൽകിയിരുന്നില്ല. അർജുന്റെ കുടുംബം നൽകിയ […]