Kerala Mirror

June 21, 2024

യുജിസി-നെറ്റ് പരീക്ഷാ പേപ്പർ ഡാർക്ക്നെറ്റിൽ ചോർന്നെന്ന് കേന്ദ്രം; എഫ്ഐആർ രജിസ്റ്റർ ചെയ്ത് സിബിഐ

ന്യൂഡൽഹി :യുജിസി-നെറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. പരീക്ഷ റദ്ദാക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടതിനു തൊട്ടുപിന്നാലെയാണ് സിബിഐ കേസിൽ അന്വേഷണം തുടങ്ങിയത്. നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷയിലെ ക്രമക്കേടുകളെ ചൊല്ലിയുള്ള തർക്കം […]
June 21, 2024

ദേവസ്വം വകുപ്പ് എടുത്തുമാറ്റിയതിൽ സവര്‍ണ പ്രീണനം ? ഒആര്‍ കേളുവിനോട് സിപിഎം വിവേചനം കാട്ടിയെന്ന് ആദിവാസി ഗോത്രമഹാസഭ

കല്‍പ്പറ്റ: നിയുക്ത മന്ത്രി ഒആര്‍ കേളുവിനോട് സിപിഎം കാണിച്ചത് വിവേചനമെന്ന് ആദിവാസി ഗോത്രമഹാസഭ നേതാവ് എം ഗീതാനന്ദന്‍. ദേവസ്വം വകുപ്പ് നല്‍കാതിരുന്നത് മോശപ്പെട്ട സന്ദേശം നല്‍കും. തെറ്റുതിരുത്തല്‍ പാതയിലാണ് ഇടതുപക്ഷ സര്‍ക്കാരെങ്കില്‍ ഈ തീരുമാനം തിരുത്തപ്പെടണമെന്നും […]
June 21, 2024

ജാമ്യത്തിലിറങ്ങാനിരിക്കെ കേജ്‍രിവാളിനു തിരിച്ചടി; അവസാനനിമിഷം ജാമ്യ ഉത്തരവിന് താൽക്കാലിക സ്റ്റേ

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ തിഹാർ ജയിലിൽനിന്നു പുറത്തിറങ്ങാനിരിക്കേ അവസാന നിമിഷം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനു തിരിച്ചടി. കേജ്‌രിവാളിന്റെ ജാമ്യ ഉത്തരവ് ഡൽഹി ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. റൗസ് അവന്യൂവിലെ പ്രത്യേക കോടതി വ്യാഴാഴ്ചയാണു […]
June 21, 2024

220 പ്രവൃത്തിദിനം; ഒന്നു മുതൽ അഞ്ച് വരെ ക്ലാസുകളെ ഒഴിവാക്കി

തിരുവനന്തപുരം: ഒന്നു മുതൽ അഞ്ച് വരെ ക്ലാസുകൾക്ക് പ്രവൃത്തിദിനം 200 ആക്കാൻ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ചേർന്ന വിദ്യാഭ്യാസ ​ഗുണമേന്മ വികസനസമിതി യോ​ഗത്തിൽ തീരുമാനമായി. ആറ് മുതൽ എട്ടു വരെയുള്ള ക്ലാസുകളുടെ പ്രവൃത്തിദിനം 200 […]
June 21, 2024

കള്ളക്കുറിശ്ശി വ്യാജമദ്യ ദുരന്തം : മുഖ്യപ്രതി അറസ്റ്റില്‍ ; മരണം 50 ആയി

ചെന്നൈ : തമിഴ്‌നാട് കള്ളക്കുറിശ്ശി വ്യാജമദ്യ ദുരന്തത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. മുഖ്യപ്രതിയായ ചിന്നദുരൈയെ കടലൂരില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. വ്യാജമദ്യം നിര്‍മ്മിച്ചത് ചിന്നദുരൈ ആണെന്നാണ് സിബിസിഐഡിയുടെ കണ്ടെത്തല്‍. പിടിയിലായ ചിന്നദുരൈ വ്യാജമദ്യവുമായി ബന്ധപ്പെട്ട […]
June 21, 2024

സെഞ്ച്വറി കടന്ന് തക്കാളി ; കേരളത്തിൽ പച്ചക്കറി വില കുത്തനെ ഉയർന്നു

തിരുവനന്തപുരം : സംസ്ഥാനത്തെ കുതിച്ചുയർന്ന് പച്ചക്കറിവില. തക്കാളി വില വീണ്ടും സെഞ്ച്വറി കടന്നു. എറണാകുളം ജില്ലയിൽ തക്കാളി വില നൂറു രൂപയാണ്. കോഴിക്കോട് ജില്ലയില്‍ 82 ആണ് തക്കാളിയുടെ വില. മുന്‍പന്തിയില്‍ തുടരുന്നത്‌ ഇഞ്ചിയുടെ നിരക്ക്‌ […]
June 21, 2024

തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാനുള്ള അവസാന തീയതി ഇന്ന്

തിരുവനന്തപുരം : തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും തിരുത്തലുകള്‍ക്കുമുള്ള അവസാന തീയതി ഇന്നാണ് (ജൂൺ 21). 2024 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ്സ് […]
June 21, 2024

കോപ്പയില്‍ അര്‍ജന്റീനയ്ക്ക് വിജയത്തുടക്കം ; കാനഡയെ രണ്ടു ഗോളിന് തോല്‍പ്പിച്ചു

അറ്റ്‌ലാന്റ : കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ അര്‍ജന്റീനയ്ക്ക് വിജയത്തുടക്കം. കാനഡയെ എതിരില്ലാത്ത രണ്ടു ഗോളിന് തോല്‍പ്പിച്ചു. ജൂലിയന്‍ അല്‍വാരസ്, ലോട്ടേറോ മാര്‍ട്ടിനസ് എന്നിവരാണ് അര്‍ജന്റീനയ്ക്കു വേണ്ടി ഗോള്‍ നേടിയത്. 49-ാം മിനുട്ടിലാണ് അല്‍വാരസ് അര്‍ജന്റീനയെ […]
June 21, 2024

എയർ ഇന്ത്യാ വിമാനത്തിലെ ഭക്ഷണത്തിൽ ബ്ലേഡ് കണ്ടെത്തിയ സംഭവം; കാറ്ററിങ് കമ്പനിക്ക് എഫ്എസ്എസ്എഐ നോട്ടീസ്

ന്യൂഡൽഹി: യാത്രക്കാരന് നൽകിയ ഭക്ഷണത്തിൽ ബ്ലേഡ് കണ്ടെത്തിയ സംഭവത്തിൽ കാറ്ററിങ് കമ്പനിക്ക് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) നോട്ടീസയച്ചു. വിമാന കാറ്ററിങ് കമ്പനിയായ താജ്സാറ്റ്‌സിനാണ് എഫ്എസ്എസ്എഐ മെച്ചപ്പെടുത്തൽ ആവശ്യപ്പെട്ട് നോട്ടീസയച്ചത്. […]