Kerala Mirror

June 9, 2024

ചേലക്കരയില്‍ രമ്യ, പാലക്കാട് ബല്‍റാമോ മാങ്കൂട്ടത്തിലോ, ഉപതെരഞ്ഞെടുപ്പുകളിൽ തീരുമാനം ഉടന്‍

ഉപതെരഞ്ഞെടുപ്പ് വരുന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളായ ചേലക്കരയിലും പാലക്കാട്ടും ആര് മല്‍സരിക്കണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഉടന്‍ തീരുമാനമെടുക്കും. ആലത്തൂരില്‍ തോറ്റ രമ്യ ഹരിദാസായിരിക്കും ചേലക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെന്ന് ഏറെക്കുറെ ഉറപ്പായി. ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍പ്പെടുന്ന ചേലക്കരയുമായി […]
June 9, 2024

മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ഇന്ന്

ന്യൂഡൽഹി : മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ഇന്ന് വൈകിട്ട് 7.15ന് രാഷ്ട്രപതി ഭവനില്‍. ഏകദേശം 45 മിനിറ്റോളം നീളുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം 30ഓളം മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. മോദിക്ക് […]
June 9, 2024

മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കോൺഗ്രസിന് ക്ഷണമില്ല

ന്യൂഡൽഹി : മൂന്നാം നരേന്ദ്രമോദി സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോൺഗ്രസിന് ക്ഷണമില്ലെന്ന് ജയ്റാം രമേശ്. വൈകീട്ട് ഏഴേകാലിന് രാഷ്ട്രപതി ഭവൻ അങ്കണത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. ലോക നേതാക്കൾക്ക് വരെ ക്ഷണമുള്ള […]
June 9, 2024

കെഎസ്ആര്‍ടിസി ലോ ഫ്ലോര്‍ ബസ് ഇടിച്ച് തൃശ്ശൂരിലെ ശക്തൻ തമ്പുരാൻ്റെ പ്രതിമ തകര്‍ന്നു

തൃശൂർ : കെഎസ്ആര്‍ടിസി ലോ ഫ്ലോർ ബസിടിച്ച് ശക്തന്‍ തമ്പുരാന്‍റെ പ്രതിമ തകര്‍ന്നു. പുലര്‍ച്ചെയുണ്ടായ അപകടത്തിൽ മൂന്ന് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇരുമ്പുവേലി തകര്‍ത്താണ് ബസ് ഇടിച്ചു കയറിയത്. പ്രതിമ താഴേയ്ക്ക് വീണു. എതിരെ വന്ന വാഹനത്തിൽ […]
June 9, 2024

പ്രിയങ്കയില്ലെങ്കില്‍ വയനാട്ടില്‍ ആര് ?

റായ്ബറേലി നിലനിര്‍ത്തിക്കൊണ്ട് രാഹുല്‍ ഗാന്ധി വയനാട് എംപി സ്ഥാനം രാജിവെക്കുമെന്നുറപ്പായിരിക്കേ വരാന്‍പോകുന്ന ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയാര് എന്നതിനെച്ചൊല്ലി കോണ്‍ഗ്രസില്‍ വലിയ അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്. പ്രിയങ്കാഗാന്ധി വയനാട്ടില്‍ മല്‍സരിക്കാന്‍ സാധ്യതയില്ലെന്നിരിക്കേ ആരായിരിക്കും സ്ഥാനാര്‍ത്ഥിയെന്ന ആലോചന കോണ്‍ഗ്രസില്‍ ശക്തമായി. പ്രിയങ്ക […]
June 9, 2024

സസ്പെൻസ് അവസാനിച്ചു, രാഹുല്‍ പ്രതിപക്ഷത്തെ നയിക്കും

രാഹുല്‍ ഗാന്ധി ലോക്‌സഭയിലെ പ്രതിപക്ഷനേതൃസ്ഥാനം ഏറ്റെടുക്കുമോ എന്ന് പലർക്കും സംശയമുണ്ടായിരുന്നു. കോണ്‍ഗ്രസിലെ 100 എംപിമാരും വര്‍ക്കിംഗ് കമ്മിറ്റിയംഗങ്ങളും എഐസിസി നേതാക്കളുമൊക്കെ രാഹുല്‍ പ്രതിപക്ഷ നേതാവാകണമെന്ന ആവശ്യം കഴിഞ്ഞ ദിവസങ്ങളിൽ നിരന്തരം ഉയർത്തിയിരുന്നു. ഇപ്പോഴിതാ അതിനൊരു തീരുമാനമായിരിക്കുന്നു. […]
June 9, 2024

മാര്‍ കൂറിലോസ് വിവരദോഷി, സമസ്തയുടെ വിമര്‍ശനത്തിനെതിരെ മൗനം, പിണറായി വീണ്ടും വര്‍ഗീയ കാര്‍ഡ് ഇറക്കിക്കളിക്കുന്നു

ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് യാക്കോബായ സഭയുടെ മുന്‍ മെത്രാനും അറിയപ്പെടുന്ന ഇടതുസഹയാത്രികനുമായ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് നടത്തിയ വിമര്‍ശത്തിനെതിരെ മുഖ്യമന്ത്രി നടത്തിയ കടുത്ത ഭാഷയിലുള്ള അധിക്ഷേപം സിപിഎം നേതൃത്വത്തില്‍ പോലും അത്ഭുതമുണ്ടാക്കി. ഇടതുപക്ഷത്തിന്റെയും സിപിഎമ്മിന്റെയും അടുത്ത […]
June 9, 2024

ഫ്രഞ്ച് ഓപ്പണ്‍ : ഹാട്രിക് കിരീടവുമായി ചരിത്രം കുറിച്ച് ഇഗ

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടത്തില്‍ നാലാമത് മുത്തമിട്ട് പോളണ്ടിന്റെ ഇഗ സ്വിയാറ്റക്. ഫൈനലില്‍ ഇറ്റലിയുടെ ജാസ്മിന്‍ പാവോലിനിയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ചാണ് ലോക ഒന്നാം നമ്പർ താരം കിരീടം സ്വന്തമാക്കിയത്. ഇതോടെ റോളണ്ട് […]
June 9, 2024

ടിപി ചന്ദ്രശേഖരൻ വധക്കേസിലെ 10 പ്രതികൾക്ക് പരോൾ

കണ്ണൂർ: ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് പരോൾ. കൊടി സുനി ഒഴികെയുള്ള 10 പ്രതികൾക്കാണ് പരോൾ അനുവദിച്ചത്. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുകയായിരുന്നു പ്രതികൾ. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പിൻവലിച്ചതിന് പിന്നാലെയാണ് പ്രതികൾക്ക് വീണ്ടും ജാമ്യം […]