Kerala Mirror

June 5, 2024

കേജ്‌രിവാളിന്റെ ജാമ്യഹർജി വിചാരണക്കോടതി തള്ളി, ജയിലിൽ തുടരണം

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ വിചാരണക്കോടതിയും തുണച്ചില്ല. ഇടക്കാല ജാമ്യം നീട്ടിനൽകണമെന്നാവശ്യപ്പെട്ട് കേജ്‌രിവാൾ സമർപ്പിച്ച ഹർജി ഡൽഹി റൗസ് അവന്യൂ കോടതി ബുധനാഴ്ച തള്ളി. ഇതോടെ കേജ്‌രിവാളിന് തിഹാർ ജയിലിൽ തുടരേണ്ടി വരും. തെരഞ്ഞെടുപ്പ് […]
June 5, 2024

മോദി രാജിക്കത്ത് കൈമാറി, പുതിയ സർക്കാരിനെ പിന്തുണക്കുന്നവരുടെ പട്ടിക ഇന്നുനൽകും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാജിക്കത്ത് നല്‍കി. രാജി രാഷ്ട്രപതി സ്വീകരിച്ചു. അതിന് പിന്നാലെ നരേന്ദ്ര മോദി രാഷ്ട്രപതി ഭവനില്‍ നിന്ന് മടങ്ങി. പുതിയ സര്‍ക്കാര്‍ രൂപികരിക്കുന്നതുവരെ പ്രധാനമന്ത്രിയായി തുടരാന്‍ രാഷ്ട്രപതി നിര്‍ദേശിച്ചു. […]
June 5, 2024

തൃശൂരിലെ ബിജെപി വിജയം ഗൗരവത്തോടെ കാണുന്നു; തിരുത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് എല്‍ഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2019ലേതിന് ഏറെക്കുറെ സമാനമായ ഫലമാണുണ്ടായതെന്നും ജനവിധി അംഗീകരിച്ചും ആഴത്തില്‍ പരിശോധിച്ചും ആവശ്യമായ തിരുത്തലുകള്‍ വരുത്തിയും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികവോടെ നടപ്പാക്കുമെന്നും […]
June 5, 2024

മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ശനിയാഴ്ച വൈകീട്ട്?

ന്യൂഡല്‍ഹി: മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ശനിയാഴ്ച വൈകീട്ട് നടന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ മാസം ഒമ്പതുവരെ രാഷ്ട്രപതി ഭവനില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനത്തിന് അനുമതി നിഷേധിച്ചിട്ടുണ്ട്. നേരത്തെ ഞായറാഴ്ച സത്യപ്രതിജ്ഞ ചടങ്ങ് നടത്താനായിരുന്നു ബിജെപി ആലോചിച്ചിരുന്നത്. എന്നാല്‍ […]
June 5, 2024

തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയം വലതു-ഇടതു മുന്നണികൾക്ക് നൽകുന്ന പാഠം

തൃശൂരില്‍ സുരേഷ് ഗോപിയുടെ എഴുപതിനായിരത്തിന് മേലെയുള്ള ഭൂരിപക്ഷം ബിജെപിക്ക് ലഭിച്ച വോട്ടല്ല മറിച്ച് സുരേഷ്‌ഗോപിയുടെ വ്യക്തിത്വത്തിന് ലഭിച്ച വോട്ടാണെന്നൊക്കെ പറഞ്ഞ് സമാധാനിക്കുന്നവര്‍ യുഡിഎഫിലും എല്‍ഡിഎഫിലും ഉണ്ട്. മുസ്‌ളീം  ന്യുനപക്ഷ വോട്ടുകളിലും ദളിത് വോട്ടുകളും  വിഎസ് സുനില്‍കുമാറില്‍ […]
June 5, 2024

കേരളത്തില്‍ കണ്ടത് പിണറായി വിരുദ്ധ തരംഗം തന്നെ

യുഡിഎഫിന്റെ പത്ത്  സ്ഥാനാര്‍ത്ഥികളാണ് ഒരു ലക്ഷംവോട്ടിന് മേല്‍ ഭൂരിപക്ഷം നേടിയത്. രാഹുല്‍ഗാന്ധിയും  ഇ ടി മുഹമ്മദ് ബഷീറും മൂന്ന് ലക്ഷത്തില്‍ കൂടുതല്‍ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മഹാവിജയം നേടിയപ്പോള്‍, അബ്ദുള്‍ സമദ് സമദാനിയും. ഹൈബി ഈഡനും രണ്ടര […]
June 5, 2024

രാഹുല്‍ ഗാന്ധിയുടെ വിജയം, മോദിയുടെ പരാജയം- ഇതാണ് 2024 ലെ തെരഞ്ഞെടുപ്പ്

യഥാര്‍ത്ഥത്തില്‍ ഇതു രാഹുല്‍ഗാന്ധിയുടെ വിജയമാണ്. ഇന്ത്യാ സഖ്യമെന്ന പ്രതിപക്ഷ സഖ്യത്തിന്റെ  പ്രയോക്താവും പ്രചാരകനും അദ്ദേഹം തന്നെയായിരുന്നു. രണ്ട് ഭാരത് ജോഡോ യാത്രകളിലൂടെ  മോദി ഭരണത്തിനെതിരെ ജനകീയാഭിപ്രായം  സ്വരൂപിക്കാനും മോദിവിരുദ്ധ പാര്‍ട്ടികളെ ഒരു തട്ടകത്തിലെത്തിക്കാനും രാഹുലിന് കഴിഞ്ഞു […]
June 5, 2024

തൃശൂരിലെ കുഴിയിൽ ചാടിച്ചത് ആരെന്ന് മുരളീധരൻ പറയണം- പത്മജ

തൃശ്ശൂര്‍: തന്നെ പരാജയപ്പെടുത്തിയവരാണ് കെ. മുരളീധരനെയും തോൽപ്പിച്ചതെന്ന് പത്മജ വേണുഗോപാൽ. ‘തൃശൂരിലെ കുഴിയിൽ ചാടിച്ചത് ആരെന്ന് മുരളീധരൻ പറയണം.അച്ഛനെ പരാജയപ്പെടുത്തിയ തലമുറയുടെ കൂടെ നിന്ന ആളുകളാണ് മുരളീധരനെ പണിതത്.സ്വന്തം നാട്ടിൽ വന്ന് തോറ്റതിൽ കെ.മുരളീധരന് വേദന […]
June 5, 2024

‘ആഭ്യന്തരമന്ത്രി സ്ഥാനവും ആന്ധ്രക്ക് പ്രത്യേകപദവിയും ‘ ചോദിച്ച് നായിഡു, ഉപപ്രധാനമന്ത്രി പദമടക്കം ലക്ഷ്യം വെച്ച് നിതീഷ് കുമാറും

ന്യൂഡൽഹി : മൂന്നാമതും ഭരണം പിടിക്കാനുള്ള എൻഡിഎ നീക്കങ്ങൾക്കിടെ കേന്ദ്രമന്ത്രിസഭാ യോഗം ഇന്നു ചേരും. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അടക്കം എന്‍ഡിഎ നേതാക്കള്‍ ഇന്ന് ഡല്‍ഹിയിലെത്തും. ബിജെപിക്ക് കേവല ഭൂരിപക്ഷമില്ലാത്തതിനാല്‍ […]