Kerala Mirror

May 18, 2024

അത് പാർട്ടി തീരുമാനം, വിഎസിന്റെ പിടിവാശിയാണ് സോളാർ സമരമെന്ന ആരോപണം തള്ളി പ്രേമചന്ദ്രൻ

തിരുവനന്തപുരം: സോളാർ സമരവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയം നടത്തിയ വെളിപ്പെടുത്തൽ തള്ളി എൻ.കെ പ്രേമചന്ദ്രൻ എം.പി. യു.ഡി.എഫുമായി ചർച്ച നടത്താൻ തന്നെ എൽ.ഡി.എഫ് നിയോഗിച്ചിട്ടില്ല. സർക്കാരുമായോ യു.ഡി.എഫ് നേതാക്കളുമായോ ഒരു ചർച്ചയും നടത്തിയിട്ടില്ല. സമരം […]
May 18, 2024

അരളിച്ചെടിയുടെ വിഷം ഹൃദ്രോഗത്തിലേക്ക് നയിച്ചു; സൂര്യയുടെ മരണത്തിൽ പൊലീസ് റിപ്പോർട്ട്

ആലപ്പുഴ: യുവതി വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ അരളിച്ചെടിയുടെ വിഷം ഉളളിൽ ചെന്നതാണ് ഹൃദ്രോഗത്തിലേക്ക് നയിച്ചതെന്ന് പൊലീസിന്റെ പ്രാഥമിക റിപ്പോ‌ർട്ട്. പളളിപ്പാട് കൊണ്ടൂരേത്ത് സ്വദേശി സൂര്യാ സുരേന്ദ്രനാണ്(24) മരിച്ചത്. കഴിഞ്ഞ മാസം 28നായിരുന്നു സംഭവം. നഴ്സായ […]
May 18, 2024

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്: പ്രതി രാഹുലിന് ജർമ്മൻ പൗരത്വമില്ലെന്ന് സ്ഥിരീകരണം

കോഴിക്കോട് :പന്തീരാങ്കാവിൽ നവവധുവിന് ക്രൂരമർദനമേറ്റ സംഭവത്തിൽ ഭർത്താവ് രാഹുൽ പി ഗോപാലിന് നിലവിൽ ഇന്ത്യൻ പാസ്പോർട്ട് തന്നെയാണുള്ളതെന്ന് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ.ഇയാൾ ജര്‍മ്മൻ പൗരനാണെന്ന വാദം നുണയാണെന്നും പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചു.  രാഹുലിനെ തിരിച്ചെത്തിക്കാൻ ആവശ്യമെങ്കിൽ […]
May 18, 2024

സ്വര്‍ണത്തിന് ഒറ്റയടിക്ക് കൂടിയത് 640 രൂപ, സർവകാല റെക്കോഡ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പുതിയ റെക്കോര്‍ഡില്‍. ഇന്ന് ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ചതോടെ പവന്റെ വില 54,720 രൂപയായി. ഒരു ഗ്രാമിന് 80 രൂപയാണ് വര്‍ധിച്ചത്. ഇന്നലെ ഒരു പവന് 200 രൂപ കുറഞ്ഞിരുന്നു. ഓഹരിവിണിയിലെ […]
May 18, 2024

‘ആത്മാഭിമാനമുള്ള ആരും യു.ഡി.എഫിലേക്ക് തിരികെ പോകില്ല’; ‘വീക്ഷണം’ മുഖപ്രസംഗത്തിന് ‘നവപ്രതിച്ഛായ’യുടെ മറുപടി

കോട്ടയം: കേരള കോൺഗ്രസ് എമ്മിനെ യു.ഡി.എഫിലേക്ക് തിരികെ ക്ഷണിച്ചുള്ള ‘വീക്ഷണം’ പത്രത്തിലെ മുഖപ്രസംഗത്തിന് ‘നവപ്രതിച്ഛായ’യുടെ മറുപടി. കേരള കോൺഗ്രസ് എം പോയതോടെ യു.ഡി.എഫ് ത്രിതല പഞ്ചായത്തുകളിൽ തകർന്നടിഞ്ഞു. ആത്മാഭിമാനമുള്ള ആരും യു.ഡി.എഫിലേക്ക് തിരികെ പോകില്ലെന്നും മാണി […]
May 18, 2024

കോടിയേരി തള്ളിപ്പറഞ്ഞവർക്ക് പാർട്ടി സ്മാരകമായി, ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം പണിത് സിപിഎം

കണ്ണൂർ: ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരകം പണിത് സി.പി.എം. പാനൂർ തെക്കുംമുറിയിലാണ് സി.പി.എം സ്മാരകം നിർമിച്ചത്. ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ പേരിലാണ് സ്മാരകം.2015 ജൂൺ ആറിനാണ് ബോംബ് നിർണാത്തിനിടെ […]
May 18, 2024

നാളെ വരുമെന്ന് അറിയിച്ചു, ഇന്നെത്തി, മുഖ്യമന്ത്രിയും  കുടുംബവും കേരളത്തിൽ മടങ്ങിയെത്തി 

തിരുവനന്തപുരം: വിദേശ സന്ദര്‍ശനം നിശ്ചയിച്ചതിലും നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി. ഇന്ന് പുലർച്ചെ 3.15 നുള്ള വിമാനത്തിൽ അദ്ദേഹം തിരുവനന്തപുരത്തെത്തി, പിന്നീട് വീട്ടിലേക്ക് മടങ്ങി. നാളെ കേരളത്തിൽ തിരിച്ചെത്തുമെന്നായിരുന്നു അദ്ദേഹം അറിയിച്ചത്. […]
May 18, 2024

അമേഠിയും റായ്‌ബറേലിയുമടക്കമുള്ള മണ്ഡലങ്ങളിലെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 49 സീറ്റുകളിലേക്കാണ് അഞ്ചാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക.ഉത്തര്‍പ്രദേശിലെ അമേഠിയും റായ്‌ബറേലിയുമാണ് അഞ്ചാം ഘട്ട വോട്ടെടുപ്പിലെ ശ്രദ്ധേയ ലോക്സഭ […]
May 18, 2024

ഡെങ്കിപ്പനി ഹോട്ട്‌സ്‌പോട്ടുകള്‍ പ്രസിദ്ധീകരിക്കും; ആശുപത്രികളില്‍ പ്രത്യേക ഫീവര്‍ ക്ലിനിക്കുകള്‍

തിരുവനന്തപുരം: ഉഷ്ണ തരംഗവും തുടര്‍ന്നുള്ള വേനല്‍ മഴയും കാരണം വിവിധതരം പകര്‍ച്ചപ്പനികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ വകുപ്പുകളും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൃത്യമായി നടത്തണം. […]