Kerala Mirror

April 24, 2024

ക്രൈസ്തവ സഭാധ്യക്ഷന്മാരുമായി കൂടിക്കാഴ്ചക്കായി ഡൽഹി ലഫ്. ​ഗവർണർ ഇന്ന്  കൊച്ചിയിൽ

കൊച്ചി: കേരളത്തിൽ ലോകസഭ തെര‍ഞ്ഞെടുപ്പ് അടുത്തിരിക്കെ ഡൽഹി ലഫ്. ​ഗവർണർ വിനയ്‌കുമാർ സക്സേന ഇന്ന്  കൊച്ചിയിൽ എത്തി ക്രൈസ്തവ സഭാധ്യക്ഷന്മരുമായി കൂടിക്കാഴ്ച നടത്തും. സിറോ മലബാർ സഭാധ്യക്ഷൻ കർദിനാൾ മാർ റാഫേൽ തട്ടിലുമായി കൊച്ചിയിൽ വെച്ച് […]
April 24, 2024

സൈബർ തട്ടിപ്പ്: 11,000 മൊബൈൽ നമ്പറുകൾക്ക് എതിരെ നടപടിക്ക് കേന്ദ്രനിർദേശം

ന്യൂഡൽഹി :സൈബർ തട്ടിപ്പുമായി ബന്ധം സംശയിക്കുന്ന 11,000 മൊബൈൽ നമ്പറുകൾക്കെതിരെ നടപടിയെടുക്കാൻ കമ്പനികൾക്കു കേന്ദ്ര ടെലികോം വകുപ്പ് നിർദേശം നൽകി. ഈ മൊബൈൽ നമ്പറുകളുടെ കെവൈസി (തിരിച്ചറിയൽ) പരിശോധന വീണ്ടും നടത്താനും അതു പറ്റിയില്ലെങ്കിൽ സിം […]
April 24, 2024

വടകര ടൗണിൽ കൊട്ടിക്കലാശത്തിന് അനുമതിയില്ല

കോഴിക്കോട്: വടകര ടൗണിൽ ലോക്സഭാ തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് അനുമതിയില്ല. സംഘർഷ സാധ്യത കണക്കിലെടുത്താണ് തീരുമാനം. വടകര സ്ഥാനാർത്ഥികളെ ചൊല്ലി സമൂഹമാധ്യമങ്ങളിൽ ശക്തമായ പോരാണ് നടക്കുന്നത്. ഇത് കൊട്ടിക്കലാശത്തിൽ പ്രതിഫലിച്ചേക്കാനുള്ള സാഹചര്യം കണക്കിലെടുത്താനാണ് തീരുമാനം. വടകരയിൽ കോൺഗ്രസ് […]
April 24, 2024

നിമിഷ പ്രിയയെ കാണാന്‍ അമ്മക്ക് അനുമതി; 12 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രേമകുമാരി ഇന്ന് മകളെ കാണും

കൊച്ചി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരിക്ക് അനുമതി. ഇന്ന് ഉച്ചയ്ക്ക് ശേഷം കൂടിക്കാഴ്ച്ച നടത്താനാണ് യെമന്‍ ജയില്‍ അധികൃതര്‍ അനുമതി നല്‍കിയത്. ഉച്ചയ്ക്ക് ശേഷം ജയിലില്‍ എത്താനാണ് […]
April 24, 2024

എപിപി അനീഷ്യയുടെ ആത്മഹത്യ; രണ്ട് പ്രതികൾ അറസ്റ്റിൽ

കൊല്ലം: അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എപിപി അനീഷ്യ ആത്മഹത്യ ചെയ്ത കേസിൽ പ്രതികൾ പിടിയിൽ. പരവൂർ കോടതിയിലെ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ പി അബ്ദുൾ ജലീൽ, എ പി പി ശ്യാം കൃഷ്ണ എന്നിവരെയാണ് […]
April 24, 2024

വിവാദങ്ങളും ആക്ഷേപങ്ങളും കളംനിറയുന്നു, കേരളത്തിലെ പരസ്യ പ്രചാരണം ഇന്നവസാനിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച നടക്കുന്ന ലോക് സഭ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് വൈകിട്ട് ആറു മണിക്ക് അവസാനിക്കാനിരിക്കേ, വിവാദങ്ങളും ആക്ഷേപങ്ങളും കളംനിറയുകയാണ്. 20 സീറ്റും നേടുമെന്ന് യു.ഡി.എഫും 2004ലേതുപോലെ 18 സീറ്റ് നേടുമെന്ന് എൽ.ഡി.എഫുംഅവകാശപ്പെടുന്നു. […]
April 24, 2024

535 കോടി രൂപ ചെലവ്; പുത്തൻ പാമ്പൻ പാലം ജൂണിൽ

ചെന്നൈ: രാമനാഥപുരം മണ്ഡപം മുതൽ രാമേശ്വരം വരെ കടലിന് മീതേ നിർമ്മിക്കുന്ന ഇന്ത്യയിലെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽ പാലം യാഥാർത്ഥ്യമാകുന്നു. ധനുഷ്കോടിയെ പ്രേതനഗരമാക്കുകയും 115യാത്രക്കാരുള്ള ഒരു ട്രെയിൻ കടൽ വിഴുങ്ങുകയും ചെയ്‌ത 1964ലെ ചുഴലിക്കൊടുങ്കാറ്റിന്റെ […]
April 24, 2024

മാപ്പ് പറഞ്ഞില്ല; കെ കെ ശൈലജയ്ക്കും എം വി ഗോവിന്ദനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഷാഫി പറമ്പില്‍

കോഴിക്കോട്: വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജയ്ക്കും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ പരാതി നല്‍കി വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. തെറ്റായ പ്രചാരണങ്ങളും ആരോപണങ്ങളും നടത്തിയത് സംബന്ധിച്ചാണ് ഷാഫി […]
April 24, 2024

‘മികച്ച സ്ഥാനാർഥി’- ഇപി ജയരാജന്റെ പരാമർശം ആയുധമാക്കി ബിജെപി ലഘുലേഖ

കോഴിക്കോട്: എൽഡിഎഫ് കൺവീനർ ഇ.പി ജയരാജന്റെ പരാമർശം ആയുധമാക്കി ബിജെപി ലഘുലേഖ. ബിജെപി കോഴിക്കോട് മണ്ഡലം സ്ഥാനാർഥി എം.ടി രമേശിന്റെ ലഘുലേഖയിലാണ് ഇ.പി ജയരാജന്റെ പേര് പരാമർശിക്കുന്നത്. ‘കോഴിക്കോട്ടെ എൻഡിഎ സ്ഥാനാർഥി മികച്ചവനെന്ന് ഇ.പി ജയരാജന്‍ […]