Kerala Mirror

March 8, 2024

മൂന്നാം സ്ഥാനത്തോ പത്താം സ്ഥാനത്തോ പോകട്ടെ, അത് തീരുമാനിക്കുന്നത്ജനമല്ലേ : സുരേഷ് ഗോപി

തൃശൂര്‍: തൃശൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കെ മുരളീധരന്‍ എത്തുന്നതോടെ മത്സരം ഒന്നുകൂടി ഗംഭീരമായെന്ന് ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി.കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യെ മാ​റ്റു​ന്ന​ത് അ​വ​രു​ടെ കാ​ര്യ​മാ​ണ്. സ്ഥാ​നാ​ര്‍​ഥി​ക​ള്‍ മാ​റി​വ​രും; അ​തി​ന് അ​തി​ന്‍റേ​താ​യ കാ​ര​ണം ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ബിജെപിയുടെ […]
March 8, 2024

കടമെടുപ്പ് പരിധി; കേന്ദ്രവും കേരളവും തമ്മിലുള്ള ഉദ്യോഗസ്ഥതല ചര്‍ച്ച ഇന്ന്

ന്യൂഡല്‍ഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിന് പരിഹാരംകാണാന്‍ കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥതല ചര്‍ച്ച ഇന്ന് നടക്കും. രാവിലെ 11-ന് ഡല്‍ഹിയില്‍ ധനമന്ത്രാലയത്തിലാണ് ചര്‍ച്ച. സുപ്രീംകോടതി നിര്‍ദേശിച്ചപ്രകാരമാണ് കേന്ദ്രവും സംസ്ഥാനവും ചര്‍ച്ചയ്ക്കു തയ്യാറായത്. ഉദ്യോഗസ്ഥതല ചര്‍ച്ച ആയതിനാല്‍ ധനമന്ത്രി […]
March 8, 2024

കേന്ദ്രജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത വർധിപ്പിച്ചു

ന്യൂഡൽഹി: ​​​​​ലോക് സഭാ ​തെരഞ്ഞെടുപ്പിന് രാജ്യം ഒരുങ്ങുന്നതിന് പിന്നാലെ കേന്ദ്ര സർക്കാർ ജീവനക്കാരുടെയും  പെൻഷൻകാരുടെയും  ക്ഷാമബത്ത (ഡി.എ) വർധിപ്പിച്ചു. നാല് ശതമാനമാണ് വർധിപ്പിച്ചത്. ഇതോടെ അടിസ്ഥാന ശമ്പളത്തിന്റെ 46ശതമാനമായിരുന്ന ഡി.എ 50 ശതമാനമായി വർധിക്കും.ജനുവരി 1 […]
March 8, 2024

പാർട്ടി എന്റെ ജീവനാണ്, തൃശൂരിൽ ആര് മത്സരിച്ചാലും ഒപ്പമുണ്ടാകുമെന്ന് ടിഎൻ പ്രതാപൻ

തൃശൂർ: തൃശൂരിൽ പാർട്ടി തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് ടി.എൻ പ്രതാപൻ എം.പി. കെ.മുരളീധരൻ സ്വീകാര്യതയുള്ള നേതാവാണെന്നും വലിയ ഭൂരിപക്ഷത്തിൽ ജയിച്ചുകയറുമെന്നും ടി.എൻ പ്രതാപൻ പറഞ്ഞു. അണികൾ പോസ്റ്ററൊട്ടിച്ചതും ചുവരെഴുതിയതും കോൺഗ്രസിന് വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “തൃശൂരിൽ […]
March 8, 2024

കേന്ദ്രത്തിന്റെ വനിതാദിന പ്രഖ്യാപനം : പാചകവാതകവില 100 രൂപ കുറച്ചു

ന്യൂഡൽഹി : ഗാർഹിക സിലിണ്ടറിന് 100 രൂപ കുറച്ചു. വനിതാ ദിനത്തിലാണ് കേന്ദ്രസർക്കാറിന്റെ പ്രഖ്യാപനം. രാജ്യത്തെ ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കുടുംബങ്ങളുടെ ക്ഷേമം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
March 8, 2024

തൃശൂരില്‍ കെ മുരളീധരന്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും. സ്ഥാനാര്‍ഥിപ്പട്ടികയില്‍ വലിയ സര്‍പ്രൈസ് ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരനും വിഡി സതീശനും പറഞ്ഞു.സ്ഥാനാര്‍ഥി പട്ടികയില്‍ അന്തിമ തീരുമാനമെടുക്കാന്‍ ചേര്‍ന്ന കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് […]