Kerala Mirror

February 8, 2024

കര്‍ണാടകയില്‍ ഹുക്ക നിരോധിച്ചു

ബംഗളൂരു : കര്‍ണാടകയില്‍ സംസ്ഥാന വ്യാപകമായി ഹുക്ക നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഹുക്കയുടെ വിപണനവും ഉപയോഗവും വിലക്കിയിട്ടുണ്ട്. പൊതുജനാരോഗ്യ സംരക്ഷണാര്‍ഥമാണ് നടപടിയെന്ന് ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. ഹുക്ക നിരോധിച്ചുകൊണ്ട്, സിഗരറ്റ് ആന്‍ഡ് അദര്‍ ടുബാക്കോ […]
February 8, 2024

57,800 കോടി രൂപ ലഭിക്കാനുണ്ടെന്നത് നുണ: സംസ്ഥാനസര്‍ക്കാരിന്റെ കേന്ദ്രവിരുദ്ധസമരത്തിനെതിരെ പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ അവഗണനക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ നടത്തുന്ന സമരത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേന്ദ്ര അവഗണനയാണെന്ന വ്യാഖ്യാനമുണ്ടാക്കി സര്‍ക്കാരിന്റെ ധൂര്‍ത്തും കെടുകാര്യസ്ഥതയും മറച്ചു വെക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കോടതിയില്‍ കൊടുത്തിരിക്കുന്നത് വേറെ കേസ്, ഡല്‍ഹിയില്‍ പറയുന്നത് […]
February 8, 2024

ഓയൂരിലെ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയത് എന്തിനുവേണ്ടി? കുറ്റപത്രം ഇന്ന്

കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കോടതിയിൽ നിന്ന് കുറ്റപത്രം സമർപ്പിക്കും. രാവിലെ 11ന് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി -2 ആണു കേസ് പരിഗണിക്കുന്നത്. ആയിരത്തോളം പേജുകൾ വരുന്നതാണ് കുറ്റപത്രം […]
February 8, 2024

ഹർജി ഇന്ന് ഹൈക്കോടതിക്ക് മുന്നിൽ, പിവി അൻവറിന്റെ കക്കാടംപൊയി പാർക്കിന് പഞ്ചായത്ത് ലൈസൻസ്

കോഴിക്കോട്: നിലമ്പൂർ എംഎൽഎ പി.വി. അൻവറിന്റെ കക്കാടംപൊയിലെ പാർക്കിന് ലൈസൻസ് അനുവദിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്താണ് ലൈസൻസ് അനുവദിച്ചത്. ഏഴു ലക്ഷം രൂപ ലൈസൻസ് ഫീ ആയി ഈടാക്കി. കൂടാതെ റവന്യൂ റിക്കവറി കുടിശികയായ 2.5 ലക്ഷം […]
February 8, 2024

കൈയ്യേറ്റ ഭൂമിയിലെ റിസോർട്ട് : മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹിയറിങ് ഇന്ന്

ഇടുക്കി: ഇടുക്കി ചിന്നക്കനാലിൽ മാത്യു കുഴൽനാടൻ എം.എൽ.എയുടെ ഉടമസ്ഥതയിലുള്ള കപ്പിത്താൻ റിസോർട്ടുമായി ബന്ധപ്പെട്ട കേസിൽ ഹിയറിങ് നടപടികൾ ഇന്ന്. വിജിലൻസ് നടത്തിയ അന്വേഷണത്തിൽ 50 സെൻ്റ് സർക്കാർ ഭൂമി അനധികൃതമായി കൈവശം വെച്ചിരിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇക്കാര്യം […]
February 8, 2024

പ്രീ സീസൺ സൗഹൃദ മത്സരം : ജപ്പാനിലും തോറ്റ് മെസിയുടെ ഇന്റർ മയാമി

ടോക്കിയോ: മേജർ ലീഗ് സോക്കറിന് മുന്നോടിയായുള്ള അവസാന പ്രീ സീസൺ സൗഹൃദ മത്സരത്തിൽ ഇന്റർ മയാമിക്ക് തോൽവി. പെനാൽറ്റി ഷൂട്ടൗട്ടിൽ ജാപ്പനീസ് ക്ലബ് വിസെൽ കോബെയാണ് (4-3) കീഴടക്കിയത്. മുഴുവൻ സമയവും ഇരു ടീമുകളും ഗോൾ […]
February 8, 2024

മെച്ചപ്പെട്ട ഉപജാതികളെ ഒഴിവാക്കിക്കൂടേ; പിന്നാക്കസംവരണത്തില്‍ സുപ്രീംകോടതി

ന്യൂഡൽഹി: പിന്നാക്കവിഭാഗങ്ങളിലെ സാമൂഹികമായി മെച്ചപ്പെട്ട ഉപജാതികളെ സംവരണപ്പട്ടികയിൽനിന്നും ഒഴിവാക്കിക്കൂടേയെന്ന ചോദ്യവുമായി സുപ്രീംകോടതി ഭരണഘടനാബെഞ്ച്‌. സംവരണപട്ടികയിൽനിന്നും ഒഴിവാക്കലുകൾ ആലോചിക്കാത്തത്‌ എന്തുകൊണ്ടാണ്‌. ചില ഉപജാതികൾ സാമൂഹികമായി ഏറെ പുരോഗമിച്ചിട്ടുണ്ട്‌. അവരുടെ സംവരണാനുകൂല്യങ്ങൾ ഒഴിവാക്കാൻ മടിക്കുന്നതെന്തിന്. ഒഴിവാക്കപ്പെടുന്നവരുടെ സ്ഥാനത്ത്‌ സംവരണാനുകൂല്യങ്ങൾ […]
February 8, 2024

സെലിബ്രറ്റി ക്രിക്കറ്റ് ലീഗ്:  കേരള സ്ട്രൈക്കേഴ്സിനെ കുഞ്ചാക്കോ ബോബന്‍ നയിക്കും

കൊച്ചി: സെലിബ്രറ്റി ക്രിക്കറ്റ് ലീഗിനുള്ള കേരള സ്ട്രൈക്കേഴ്സ് ടീമിനെ പ്രഖ്യാപിച്ചു. പതിനേഴംഗ ടീമിനെയാണ് ഇന്ന് പ്രഖ്യാപിച്ചത്. കുഞ്ചാക്കോ ബോബന്‍ ടീമിന്റെ നായകന്‍. ഫെബ്രുവരി 23നാണ് ടൂര്‍ണമെന്റ് ആരംഭിക്കുക. എട്ട് ടീമുകളാണ് ടൂര്‍ണമെന്റിന്റെ ഭാഗമാവുക. കേരള സ്ട്രൈക്കേഴ്സിനെ […]
February 8, 2024

മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് കേന്ദ്രത്തിനെതിരായ ഡൽഹി സമരത്തിന്, കേരളത്തിൽ പ്രതിഷേധ ജനകീയ കൂട്ടായ്മകളും

ന്യൂഡൽഹി : കേന്ദ്രസര്‍ക്കാരിന്റെ  സാമ്പത്തിക അവ​ഗണനക്കെതിരെ രാജ്യതലസ്ഥാനത്ത് ഇന്ന് ഇടതുസർക്കാറിന്റെ പ്രതിഷേധം. കേന്ദ്ര സർക്കാരിന്റെ കാലാവധി പൂർത്തിയാവാൻ ചുരുങ്ങിയ കാലം മാത്രം ബാക്കി നിൽക്കെയാണ് മുഖ്യന്ത്രി പിണറായി വിജയനും മന്ത്രിമാരും അടങ്ങുന്ന വൻ സംഘം ഡൽഹി […]