Kerala Mirror

January 13, 2024

എക്സാലോജിക്ക്- സി.എം.ആര്‍.എല്‍ ബന്ധം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയനെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം. വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കുമായി സി.എം.ആര്‍.എല്‍ കമ്പനിക്കുള്ള ബന്ധം അന്വേഷിക്കാൻ കേന്ദ്രം ഉത്തരവിട്ടു. കമ്പനികാര്യ മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.മൂന്നംഗ സംഘത്തെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. […]
January 13, 2024

സാമ്പത്തികമായി ഞെരുക്കുന്നുവെന്ന് കേരളം; കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് സുപ്രിംകോടതി നോട്ടീസ്

ന്യൂഡൽഹി: വായ്പാ പരിധിയുൾപ്പടെ വെട്ടിക്കുറച്ചതിനെതിരായ കേരളത്തിന്റെ ഹർജിയിൽ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്. 25ന് ഹർജി വീണ്ടും പരിഗണിക്കുന്നതിന് മുമ്പായി കേന്ദ്ര ധനകാര്യ മന്ത്രാലയം കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകണമെന്നാണ് നിർദേശം. കേന്ദ്രം സാമ്പത്തികമായി കേരളത്തെ ഞെരുക്കുന്നതായി […]
January 13, 2024

കരാറുകാര്‍ സമരം തുടങ്ങി; സംസ്ഥാനത്ത് റേഷന്‍ വിതരണം തടസപ്പെടും 

തിരുവനന്തപുരം: വിതരണക്കാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് റേഷന്‍ വിതരണം ഇന്ന് മുതല്‍ തടസപ്പെടും. കുടിശ്ശിക തീര്‍ക്കുന്നതില്‍ സപ്ലൈകോ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് റേഷന്‍ കടകളില്‍ സാധനങ്ങളെത്തിക്കുന്ന കരാറുകാര്‍ സമരം പ്രഖ്യാപിച്ചത്.  കുടിശ്ശിക തന്നു തീര്‍ക്കാതെ […]
January 13, 2024

കോഴിക്കോട് കാറില്‍ കത്തികരിഞ്ഞ നിലയില്‍ മൃതദേഹം; അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: തീപിടിച്ച കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. കോഴിക്കോട് കൂടരഞ്ഞി പുന്നക്കൽ ചപ്പാത്ത് കടവിൽ ഇന്നലെ രാത്രിയോടെയാണ് സംഭവം. ഡ്രൈവിങ് സീറ്റിലിരുന്ന ആളുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.  രാത്രി 12 മണിയോടെ ഇതുവഴി […]
January 13, 2024

സഹിക്കേണ്ട, ഭയപ്പെടേണ്ട…ഭാരത് ജോഡോ ന്യായ് യാത്രയുടെ ഗാനം പുറത്തിറങ്ങി

ന്യൂഡൽഹി: കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഗാനം പുറത്തിറങ്ങി. രാഹുല്‍ തന്നെയാണ് ഗാനം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. സഹോ മത്, ദാരോ മത് (സഹിക്കേണ്ട, ഭയപ്പെടേണ്ട) എന്ന ടാഗ്‌ലൈനോടെയാണ് […]
January 13, 2024

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് രാഷ്ട്രപതി ദ്രൗപതി മുർമുവിന് ക്ഷണം

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് രാഷ്ട്രപതി ദ്രൗപതി മുർമുവിന് ക്ഷണം. രാമക്ഷേത്ര നിർമാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്രയും വിശ്വഹിന്ദു പരിഷത്ത് വർക്കിങ് പ്രസിഡന്റുമായ അലോക് കുമാറും ചേർന്നാണ് ക്ഷണിച്ചത്.മുതിർന്ന ആർഎസ്എസ് നേതാവ് രാം […]
January 13, 2024

മകര വിളക്ക്: തിരുവാഭരണഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് പുറപ്പെടും

പത്തനംതിട്ട: ശബരിമലയിൽ മകര വിളക്ക് ദിവസം അയ്യപ്പ വി​ഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങൾ വഹിച്ചുള്ള ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പന്തളത്ത് നിന്നു പുറപ്പെടും. പരമ്പരാ​ഗത പാതയിലൂടെ 15നു വൈകീട്ട് സന്നിധാനത്ത് എത്തും.  രാജ കുടുംബാം​ഗം […]