Kerala Mirror

December 18, 2023

യുകെജി വി​ദ്യാർഥി ടിപ്പർ ലോറിയിടിച്ചു മരിച്ചു

കണ്ണൂർ : യുകെജി വി​ദ്യാർഥി ടിപ്പർ ലോറിയിടിച്ചു മരിച്ചു. ചൂളിയാട് കടവിലെ ഷംസുദ്ദീന്റെ മകൻ മുഹമ്മദ് ത്വാഹയാണ് മരിച്ചത്.  കണ്ണൂർ മലപ്പട്ടത്താണ് അപകടം. സ്കൂളിൽ നിന്നു മടങ്ങി വരുമ്പോൾ മാതാവിന്റെ കൺമുന്നിൽ വച്ചാണ് കുട്ടിയെ ലോറിയിടിച്ചത്.
December 18, 2023

ഡല്‍ഹി മദ്യനയ അഴിമതി ; അരവിന്ദ് കെജരിവാളിനു വീണ്ടും ഇഡി നോട്ടീസ്

ന്യൂഡല്‍ഹി : മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും എഎപി അധ്യക്ഷനുമായ അരവിന്ദ് കെജരിവാളിനു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിനു ഈ മാസം 21നു ഹാജരാകണമെന്നു കാണിച്ചാണ് വീണ്ടും നോട്ടീസ് […]
December 18, 2023

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; സോണിയ ഗാന്ധി തെലങ്കാനയില്‍ നിന്ന് ജനവിധി നേടണമെന്ന് : തെലങ്കാന കോണ്‍ഗ്രസ്

ഹൈദരബാദ് : വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി തെലങ്കാനയില്‍ നിന്ന് ജനവിധി നേടണമെന്ന് കോണ്‍ഗ്രസ് തെലങ്കാന രാഷ്ട്രീയ സമിതി. തെലങ്കാന കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് പ്രമേയം പാസാക്കിയത്. യോഗത്തില്‍ […]
December 18, 2023

നവകേരളാ സദസ് ; നടത്തിപ്പിനായി ജില്ലാ കളക്ടര്‍മാര്‍ കണ്ടെത്താനുള്ള സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ

കൊച്ചി : നവകേരളാ സദസ് നടത്തിപ്പിനായി ജില്ലാ കളക്ടര്‍മാര്‍ പരസ്യ വരുമാനത്തിലൂടെ ചെലവ് കണ്ടെത്താനുള്ള സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ. പണം സമാഹരിക്കുന്നതിനും കണക്കില്‍പ്പെടുത്തുന്നതിനും മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ഇല്ലെന്നതിനാലാണ് ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്തത്. പത്തനംതിട്ട […]
December 18, 2023

നാളെ സംസ്ഥാനവ്യാപകമായി എഐഎസ്എഫ് പഠിപ്പ് മുടക്ക്

കൊച്ചി : ഗവര്‍ണര്‍ പങ്കെടുക്കുന്ന സെമിനാര്‍ വേദിയിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന് ആരോപിച്ച് നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കുമെന്ന് എഐവൈഎഫ്. പ്രതിഷേധം നടത്തിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ […]
December 18, 2023

കടക്ക് പുറത്ത് …. ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് ഗവര്‍ണര്‍

മലപ്പുറം : തനിക്കെതിരെ പ്രതിഷേധിക്കുന്നത് വിദ്യാര്‍ഥികള്‍ അല്ല, എസ്എഫ്‌ഐ ഗുണ്ടകളാണെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇവരെ പറഞ്ഞുവിടുന്നത് മുഖ്യമന്ത്രിയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. യൂണിവേഴ്‌സിറ്റിയില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നതിന് മുന്‍പായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. […]
December 18, 2023

ബെലഗാവിയില്‍ വീട്ടമ്മയെ നഗ്നയാക്കി തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ ഇടപെട്ട് കര്‍ണാടക ഹൈക്കോടതി

ബംഗളൂരു : കര്‍ണാടകയിലെ ബെലഗാവിയില്‍ വീട്ടമ്മയെ നഗ്നയാക്കി തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ ഇടപെട്ട് കര്‍ണാടക ഹൈക്കോടതി. സംഭവത്തില്‍ ഹൈക്കോടതി കടുത്ത നിരാശ പ്രകടിപ്പിച്ചു. കണ്ടുനിന്ന ആരും ഒന്നും ചെയ്തില്ലെന്നും ഭീരുത്വമാണ് പരിഹരിക്കേണ്ടതെന്നും പറഞ്ഞു. പൊലീസ് […]
December 18, 2023

ലഡാക്കില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ; ഉത്തരേന്ത്യയിലും പ്രകമ്പനം

ന്യൂഡല്‍ഹി :  ലഡാക്കിലെ കാര്‍ഗിലില്‍ ഭൂചലനം. 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഉത്തരേന്ത്യയിലും പാകിസ്ഥാനിലെ ചില ഭാഗങ്ങളിലും അനുഭവപ്പെട്ടു.  ഉച്ച കഴിഞ്ഞ് 3.48 ഓടേയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂമിയുടെ അടിയില്‍ പത്തുകിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം […]