Kerala Mirror

December 14, 2023

വൈറല്‍ വീഡിയോ പിറകേ വയോധികയെ മര്‍ദിച്ച സംഭവത്തില്‍ അധ്യാപികയായ മരുമകള്‍ അറസ്റ്റില്‍

കൊല്ലം : വയോധികയെ മര്‍ദിച്ച സംഭവത്തില്‍ മരുമകള്‍ അറസ്റ്റില്‍. ഹയര്‍ സെക്കന്‍ഡറി അധ്യാപികയായ മഞ്ജുമോള്‍ തോമസാണ് അറസ്റ്റിലായത്. കസേരയില്‍ ഇരിക്കുന്ന അമ്മയെ മരുമകള്‍ തള്ളി താഴെയിടുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. കൊല്ലം തേവലക്കര നടുവിലക്കരയിലാണ് സംഭവം. […]
December 14, 2023

ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട് : ഒടുവിൽ, സർക്കാർ വാക്കു പാലിച്ചു! രണ്ടു മാസത്തോളം വൈകി ഏഷ്യൻ ഗെയിംസ് ജേതാക്കൾക്കു സമ്മാനത്തുക കൈമാറി

രണ്ടു മാസത്തെ കാത്തിരിപ്പിന് ശേഷം ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളായ മലയാളി താരങ്ങൾക്ക് സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്ത സമ്മാനത്തുക ലഭിച്ചു. ഒരാഴ്ചക്കകം സമ്മാനത്തുക ലഭിക്കുമെന്ന കായിക മന്ത്രിയുടെ ഉറപ്പ് പാഴ് വാക്കാകുന്നതിനെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് […]
December 14, 2023

ശബരിമല തീര്‍ത്ഥാടനം ; അസൗകര്യങ്ങളില്‍ ഹൈക്കോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് മുന്നൂറ് പരാതികള്‍ ലഭിച്ചു : ദേവസ്വം ബെഞ്ച്

കൊച്ചി : ശബരിമല തീര്‍ത്ഥാടനത്തിലെ അസൗകര്യങ്ങളില്‍ ഹൈക്കോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് മുന്നൂറ് പരാതികള്‍ ലഭിച്ചെന്ന് ദേവസ്വം ബെഞ്ച്. ഇമെയിലിലൂടെയാണ് പരാതികള്‍ ലഭിച്ചത്,പലതും ചീഫ് ജസ്റ്റിസിന് ലഭിച്ച പരാതിയാണെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി.  ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് […]
December 14, 2023

കണ്ണൂരിൽ ആള്‍ത്താമസമില്ലാത്ത വീട്ടിലെ കിണറ്റിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍ : കണ്ണൂര്‍ നഗരത്തിലെ ആള്‍ത്താമസമില്ലാത്ത വീട്ടിലെ കിണറ്റിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. തളാപ്പിലെ എസ്എന്‍ വിദ്യാമന്ദിറിന് സമീപത്തെ വീട്ടിലെ കിണറ്റിലാണ് അ‍ജ്ഞാത മൃതദേഹം കണ്ടെത്തിയത്.  മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കിണറിന് സമീപത്തുനിന്ന് […]
December 14, 2023

സര്‍ക്കാര്‍ ബ്രാന്‍ഡ് മദ്യമായ ജവാന്റെ അളവില്‍ കുറവുണ്ടെന്ന് പരാതി ; കേസെടുത്ത് ലീഗല്‍ മെട്രോളജി വകുപ്പ്

പത്തനംതിട്ട : സര്‍ക്കാര്‍ ബ്രാന്‍ഡ് മദ്യമായ ജവാന്റെ അളവില്‍ കുറവുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കേസെടുത്ത് ലീഗല്‍ മെട്രോളജി വിഭാഗം. നിര്‍മ്മാതാക്കളായ തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിനെതിരെയാണ് കേസെടുത്തത്ത്.  കഴിഞ്ഞ ദിവസമാണ് തിരുവല്ലയിലെ പ്ലാന്റില്‍ ലീഗല്‍ […]
December 14, 2023

വിവാദ പരാമര്‍ശം ; ചെയര്‍മാനെതിരെ ചലച്ചിത്ര അക്കാദമിയില്‍ പടയൊരുക്കം

തിരുവനന്തപുരം : ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസുമായുള്ള അഭിമുഖത്തിലെ പരാമര്‍ശങ്ങളെച്ചൊല്ലി വിവാദം കൊഴുക്കുന്നതിനിടെ, ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ ചലച്ചിത്ര അക്കാദമിയില്‍ പടയൊരുക്കം. ചെയര്‍മാന്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുകയാണെന്ന് ആരോപിച്ച് അക്കാദമി ഭരണസമിതിയിലെ ഒന്‍പത് അംഗങ്ങള്‍ സമാന്തര യോഗം ചേര്‍ന്നു. […]
December 14, 2023

വയനാട് ചുളുക്കയില്‍ വന്യമൃഗ ആക്രമണത്തില്‍ പശു കൊല്ലപ്പെട്ടു

കല്‍പ്പറ്റ : വയനാട് ചുളുക്കയില്‍ വന്യമൃഗ ആക്രമണത്തില്‍ പശു കൊല്ലപ്പെട്ടു. കടുവയുടെ ആക്രമണത്തിലാണ് പശു കൊല്ലപ്പെട്ടതെന്നാണ് നാട്ടുകാരുടെ സംശയം. തുടര്‍ന്ന് പ്രദേശത്ത് വനം വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് […]
December 14, 2023

പാര്‍ലമെന്റിലെ സുരക്ഷാവീഴ്ച ; പ്രതിഷേധിച്ച ആറ് കേരള എംപിമാർ അടക്കം 14 എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി : പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് ബഹളം വച്ച 14 എംപിമാരെ ലോക്സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ടിഎന്‍ പ്രതാപന്‍, ഹൈബി ഈഡന്‍, രമ്യാ ഹരിദാസ്, ഡീന്‍ കുര്യാക്കോസ്, […]
December 14, 2023

ശ്രീകൃഷ്ണ ജന്മഭൂമി കേസ് : മഥുര ഷാഹി ഈദ്ഗാഹില്‍ സര്‍വേ നടത്താന്‍ അലഹാബാദ് ഹൈക്കോടതി അനുമതി

ന്യൂഡല്‍ഹി : ശ്രീകൃഷ്ണ ജന്മഭൂമി കേസില്‍ മഥുരയിലെ ഷാഹി ഈദ്ഗാഹില്‍ സര്‍വേ നടത്താന്‍ അലഹാബാദ് ഹൈക്കോടതി അനുമതി. സര്‍വേക്കെതിരെ ഷാഹി ഈദ്ഗാഹ് മസ്ജിദ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സര്‍വേയുടെ നടപടിക്രമങ്ങള്‍ ഈ മാസം 18 […]