Kerala Mirror

December 8, 2023

കോഴിക്കോട് യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവിന്റെ അമ്മാവൻ കസ്റ്റഡിയിൽ

കോഴിക്കോട് : ഓർക്കാട്ടേരിയിൽ യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവിന്റെ അമ്മാവൻ ഹനീഫ് കസ്റ്റഡിയിൽ. തിങ്കളാഴ്‌‍ച രാത്രിയാണ് കുന്നുമ്മക്കര തണ്ടാർകണ്ടി ഹബീബിന്റെ ഭാര്യ ഷെബിന മരിച്ചത്. ഷെബിനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.  ഷെബിനയെ ഹനീഫ് […]
December 8, 2023

നാളത്തെ നവകേരള സദസ് കാനം രാജേന്ദ്രന്റെ സംസ്‌കാരച്ചടങ്ങുകൾക്കുശേഷം; സംസ്‌കാര ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കും

കൊച്ചി : നവകേരളാ സദസ്സിന്റെ നാളത്തെ പരിപാടികൾ മാറ്റിവെച്ചു. ഞായറാഴ്ച്ച ഉച്ചക്കുശേഷം രണ്ടുമണിക്ക് പര്യടനം തുടരും. കാനം രാജേന്ദ്രന്റെ വിയോഗത്തെത്തുടർന്നാണ് പരിപാടികൾ മാറ്റിയത്. നവകേരളാ സദസ്സിന്റെ പരിപാടികൾക്ക് മാറ്റമുണ്ടാകില്ലെന്നാണ് ആദ്യഘട്ടത്തിൽ അറിയിച്ചത്. പിന്നാട് തീരുമാനത്തിൽ മാറ്റമുണ്ടായത്. […]
December 8, 2023

ട്രെയിനില്‍ ഓടിക്കയറുന്നതിനിടെ പിടിവിട്ട് ഡോക്ടര്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട് : ഓടുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കവേ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങി ഡോക്ടര്‍ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ റീജനല്‍ പബ്ലിക് ഹെല്‍ത്ത് ലാബിലെ കണ്‍സല്‍റ്റന്റ് കോവൂര്‍ പാലാഴി എംഎല്‍എ റോഡ് മാക്കണഞ്ചേരി താഴത്ത് ഡോ. എം സുജാതയാണ് […]
December 8, 2023

കാനത്തിന് അമൃത ആശുപത്രിയില്‍ എത്തി അന്ത്യാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

കൊച്ചി : അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം അമൃത ആശുപത്രിയില്‍ എത്തിയാണ് മുഖ്യമന്ത്രിമാരും മറ്റ് മന്ത്രിമാരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. നവകേരള സദസിന്റെ ഭാഗമായ ബസിലാണ് […]
December 8, 2023

അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ അനുസ്മരിച്ച് പ്രമുഖ നേതാക്കൾ

തിരുവനന്തപുരം : അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ അനുസ്മരിച്ച് നേതാക്കൾ. ഉൾക്കൊള്ളാനാവാത്ത വേദനയാണ് കാനത്തിൽ വിട വാങ്ങലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ അനുസ്മരിച്ചു. സിപിഐക്കും ഇടതു മുന്നണിക്കും സംഭവിച്ച കനത്ത […]
December 8, 2023

നമുക്ക് നഷ്ടമായത് ഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭങ്ങളിലൊന്ന് : മുഖ്യമന്ത്രി

തിരുവനന്തപുരം : ഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭങ്ങളിലൊന്നാണ് കാനം രാജേന്ദ്രന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.  സഖാവ് കാനത്തിന്റെ  വിയോഗം ഞെട്ടിക്കുന്നതാണ്. കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതില്‍, തൊഴിലാളിവര്‍ഗ്ഗ ഐക്യത്തെ ബലപ്പെടുത്തുന്നതില്‍, ജനാധിപത്യ […]
December 8, 2023

കാനം രാജേന്ദ്രന്റെ സംസ്‌കാരം ഞായറാഴ്‌ച വാഴൂരിൽ ; നാളെ തിരുവനന്തപുരത്ത്‌ പൊതുദർശനം

കൊച്ചി : അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം ശനിയാഴ്‌ച രാവിലെ ഏഴുമണിയോടെ ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് രണ്ടു മണി വരെ പട്ടം സിപിഐ ഓഫീസിൽ പൊതുദർശനത്തിനുവയ്ക്കും. ശേഷം വിലാപയാത്രയായി കോട്ടയത്തേക്ക് […]
December 8, 2023

പാര്‍ട്ടിയുടെ ഒടുവിലത്തെ സമ്പത്തായിരുന്നു ; വേര്‍പാടുമായി പൊരുത്തപ്പെടാന്‍ കഴിയുന്നില്ല : സി ദിവാകരന്‍

തിരുവനന്തപുരം : പാര്‍ട്ടിയുടെ ഒടുവിലത്തെ സമ്പത്തായിരുന്നു കാനം രാജേന്ദ്രനെന്ന് സിപിഐ നേതാവ് സി ദിവാകരന്‍. കാനം രാജേന്ദ്രന്റെ വേര്‍പാടുമായി പൊരുത്തപ്പെടാന്‍ കഴിയുന്നില്ല. പാര്‍ട്ടിപ്രവര്‍ത്തകരെല്ലാം ഇരുട്ടിലാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയായതുകൊണ്ട് ഇതിനെ നേരിടാനുള്ള കരുത്ത് സിപിഐക്ക് ഉണ്ടാകുമെന്നും കാനം രാജേന്ദ്രന്‍ […]
December 8, 2023

21-ാം വയസ്സില്‍ സംസ്ഥാനകൗണ്‍സിലില്‍, കാനം വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ രാഷ്ട്രീയരംഗത്തേക്ക് കടന്നുവന്ന കരുത്തുറ്റ നേതാവ്

കേരളത്തിലെ സിപിഐയുടെ കരുത്തുറ്റ നേതാവായ കാനം രാജേന്ദ്രന്‍ (73) വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നത്. കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തില്‍ വി.കെ. പരമേശ്വരന്‍ നായരുടെ മകനായി 1950 നവംബര്‍ 10നാണ് കാനം രാജേന്ദ്രന്റെ ജനനം. […]