Kerala Mirror

November 28, 2023

മൂന്നാം ടി20 : ഇന്ത്യക്കെതിരെ ഓസീസിന് അഞ്ച് വിക്കറ്റ് ജയം

ഗുവാഹതി : അവസാന പന്ത് വരെ തകർത്തടിച്ച മാക്‌സ്‌വെല്ലിന്റെ കരുത്തിൽ മൂന്നാം ടി20 പോരാട്ടത്തിൽ ഇന്ത്യക്കെതിരെ ഓസീസിന് അഞ്ച് വിക്കറ്റ് ജയം. 48 പന്തിൽ 104 റൺസ് നേടിയ ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ ബാറ്റിങ് കരുത്തിലാണ് ഓസീസ് […]
November 28, 2023

നിങ്ങളുടെ ധൈര്യവും ക്ഷമയും എല്ലാവര്‍ക്കും പ്രചോദനം ; ആത്മവീര്യത്തിന് മുന്നില്‍ സല്യൂട്ട് : പ്രധാനമന്ത്രി  

ഉത്തരകാശി : ഉത്തരാഖണ്ഡിലെ സില്‍ക്യാര ടണലില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തിയത് രക്ഷാപ്രവര്‍ത്തനത്തിന്റെ വിജയമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. തൊഴിലാളി സഹോദരങ്ങളെ രക്ഷപ്പെടുത്തിയത് എല്ലാവരേയും വികാരഭരിതരാക്കുന്നുവെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.  ‘നിങ്ങളുടെ ധൈര്യവും ക്ഷമയും എല്ലാവരേയും പ്രചോദിപ്പിക്കുന്നതാണെന്ന് […]
November 28, 2023

മൂന്നാം ട്വന്റി 20 : ഓസ്ട്രേലിയക്കെതിരേ 223 റണ്‍സ് വിജയ ലക്ഷ്യമുയര്‍ത്തി ഇന്ത്യ

ഗുവാഹാട്ടി : ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരേ 223 റണ്‍സ് വിജയ ലക്ഷ്യമുയര്‍ത്തി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിയ ഇന്ത്യ ഋതുരാജ് ഗെയ്ക്വാദിന്റെ കന്നി സെഞ്ച്വറി മികവില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ […]
November 28, 2023

സില്‍ക്യാര തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും വിജയകരമായി രക്ഷപ്പെടുത്തി

ഉത്തരകാശി :  ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും വിജയകരമായി രക്ഷപ്പെടുത്തി.  17 ദിവസമായി കുടുങ്ങിക്കിടക്കുന്നവരെയാണ് പുറത്തെത്തിക്കുന്നത്. പുറത്തെത്തിച്ച 41 പേരെയും ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലേക്ക് യാത്രയായി. എസ്ഡിആര്‍എഫ് സംഘം സ്ട്രക്ചറുമായി ടണലിന് ഉള്ളിലേക്ക് […]
November 28, 2023

സലാം എയറിന്റെ മസ്‌കറ്റ്-തിരുവനന്തപുരം സര്‍വീസ് ജനുവരി മൂന്ന് മുതല്‍

തിരുവനന്തപുരം : ബജറ്റ് എയര്‍ലൈനായ സലാം എയറിന്റെ മസ്‌കറ്റ്-തിരുവനന്തപുരം സര്‍വീസ് ജനുവരി മൂന്ന് മുതല്‍ ആരംഭിക്കും. ബുധന്‍, ഞായര്‍ ദിവസങ്ങളില്‍ മസ്‌കറ്റില്‍ നിന്ന് രാത്രി 10.15ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 3.25ന് തിരുവനന്തപുരത്തെത്തും. ആഴ്ചയില്‍ രണ്ട് സര്‍വീസുകളായിരിക്കും […]
November 28, 2023

അബിഗേലിനെ ആശ്രമം മൈതാനത്ത് ഉപേക്ഷിച്ച സ്ത്രീയെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായി സൂചന

കൊല്ലം : ഓയൂരില്‍ നിന്നും തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരിയെ കണ്ടെത്തിയതില്‍ മാധ്യമങ്ങള്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം നന്ദി പറഞ്ഞ് എഡിജിപി എംആര്‍ അജിത് കുമാര്‍. പൊലീസും നാട്ടുകാരും മാധ്യമങ്ങളും അടക്കം മുഴുവന്‍ ജനങ്ങളും ജാഗ്രത പുലര്‍ത്തിയ സ്ഥിതിയിലാണ് ഒരു രക്ഷയുമില്ലാതെ […]
November 28, 2023

നിയമസഭ പാസാക്കിയ നാല് സുപ്രധാന ബില്ലുകളിന്മേൽ തീരുമാനം രാഷ്ട്രപതിക്ക് വിട്ട് ഗവര്‍ണര്‍

തിരുവനന്തപുരം : നിയമസഭ പാസാക്കിയ നാല് സുപ്രധാന ബില്ലുകളിന്മേൽ തീരുമാനം രാഷ്ട്രപതിക്ക് വിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. നാളെ ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് നീക്കം. ലോകായുക്ത ബില്‍, സര്‍വകലാശാല ഭേദഗതി […]
November 28, 2023

ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിനു ഭേദപ്പെട്ട സ്‌കോര്‍

ധാക്ക : ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിനു ഭേദപ്പെട്ട സ്‌കോര്‍. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ബംഗ്ലാദേശ് ഒന്നാം ഇന്നിങ്‌സില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സെന്ന നിലയില്‍.  ടോസ് നേടി ബംഗ്ലാദേശ് ബാറ്റിങ് […]
November 28, 2023

പെരുമ്പാവൂരില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ കണ്ണൂരിൽ ട്രെയിനിൽ നിന്ന് കണ്ടെത്തി

കൊച്ചി : പെരുമ്പാവൂരില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ കണ്ടെത്തിയത് കണ്ണൂരിൽ നിന്ന്. രാത്രി 12.30 ഓടെ ട്രെയിനിൽ നിന്ന് ആർപിഎഫ് ഉദ്യോ​ഗസ്ഥരാണ് പെൺകുട്ടിയെ കണ്ടെത്തിയത്. തുടർന്ന് പെരുമ്പാവൂർ പൊലീസ് കണ്ണൂരിലെത്തി പെൺകുട്ടികളെ കൊച്ചിയിലെത്തിച്ചു.  മജിസ്ട്രേറ്റിന് […]