Kerala Mirror

November 14, 2023

രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി രാഹുല്‍ മാങ്കൂട്ടത്തിലിനെ തെരഞ്ഞെടുത്തു.അബിന്‍ വര്‍ക്കിയാണ് രണ്ടാത്. രാഹുലിന്‌ 2,21,986 വോട്ട് ലഭിച്ചപ്പോള്‍ അബിന്‍ വര്‍ക്കിക്ക് 1,68,588 വോട്ട് ലഭിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷമാണ് ഫലം പുറത്തുവന്നത്. അരിത ബാബു […]
November 14, 2023

അനുമതി നല്‍കിയാലും ഇല്ലെങ്കിലും 23 ന് തന്നെ കോണ്‍ഗ്രസ് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തും: കെ സുധാകരന്‍

കണ്ണൂര്‍ : അനുമതി നല്‍കിയാലും ഇല്ലെങ്കിലും 23 ന് തന്നെ കോണ്‍ഗ്രസ് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. വിരട്ടി പിന്തിരിപ്പിക്കാന്‍ നോക്കേണ്ട. റാലിക്ക് അനുമതി നല്‍കാത്തത് രാഷ്ട്രീയപ്രേരിതമാണെന്നും സുധാകരന്‍ പറഞ്ഞു.  […]
November 14, 2023

മായം കലര്‍ന്ന ഭക്ഷണപാനീയങ്ങള്‍ വില്‍ക്കുന്നവര്‍ക്ക് കുറഞ്ഞത് ആറ് മാസത്തെ തടവും 25,000 രൂപ പിഴയും

ന്യൂഡല്‍ഹി : മായം കലര്‍ന്ന ഭക്ഷണപാനീയങ്ങള്‍ വില്‍ക്കുന്നവര്‍ക്ക് കുറഞ്ഞത് ആറ് മാസത്തെ തടവും 25,000 രൂപ പിഴയും നല്‍കണമെന്ന് പാര്‍ലമെന്ററി സമിതി ശുപാര്‍ശ ചെയ്തു. മായം കലര്‍ന്ന ഭക്ഷണത്തിന്റെ ഉപഭോഗം മൂലമുണ്ടാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുക്കുകയും […]
November 14, 2023

അനിശ്ചിതകാല പണിമുടക്ക് നടത്താനുള്ള തീരുമാനത്തില്‍ നിന്നും സ്വകാര്യ ബസ് ഉടമകള്‍ പിന്മാറി

കൊച്ചി : ഈ മാസം 21 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താനുള്ള തീരുമാനത്തില്‍ നിന്നും സ്വകാര്യ ബസ് ഉടമകള്‍ പിന്മാറി. ഗതാഗതമന്ത്രി ആന്റണി രാജുവുമായി കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം.  149 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ സര്‍വീസ് […]
November 14, 2023

കര്‍ണാടക സര്‍ക്കാര്‍ പരീക്ഷകളില്‍ ശിരോവസ്ത്രത്തിന് നിരോധനം

ബംഗളൂരു : പരീക്ഷകളില്‍ ശിരോവസ്ത്രത്തിന് നിരോധനം ഏര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബിനു നിരോധനം ഉണ്ടെങ്കിലും സര്‍ക്കാര്‍ നടത്തുന്ന പരീക്ഷകളില്‍ ശിരോവസ്ത്രം ധരിക്കാന്‍ അനുമതി നല്‍കിയിരുന്നു. അതിന് വ്യത്യസ്തമായാണ് പുതിയ ഉത്തരവ്. ഹിജാബ് […]
November 14, 2023

സ്കൂട്ടർ അപകടത്തിൽ അധ്യാപിക മരിച്ചു

തിരുവനന്തപുരം : മകള്‍ക്കൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച അധ്യാപിക കാറിടിച്ച് മരിച്ചു. പുഴനാട് ലയോള സ്‌കൂളിലെ അധ്യാപിക അഭിരാമി (33) യാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകള്‍ അര്‍പ്പിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  രാവിലെ 10 മണിയോടെയായിരുന്നു സംഭവം. […]
November 14, 2023

ആലുവ ബലാത്സംഗ കൊലയില്‍ പ്രതിക്കു തൂക്കുകയര്‍ ; കുഞ്ഞുങ്ങളെ അതിക്രമങ്ങള്‍ക്ക് ഇരയാക്കുന്നവര്‍ക്കുള്ള ശക്തമായ താക്കീത് : മുഖ്യമന്ത്രി

തിരുവനന്തപുരം : ആലുവ ബലാത്സംഗ കൊലയില്‍ പ്രതിക്കു തൂക്കുകയര്‍ വിധിച്ച കോടതി ഉത്തരവ് കുഞ്ഞുങ്ങളെ അതിക്രമങ്ങള്‍ക്ക് ഇരയാക്കുന്നവര്‍ക്കുള്ള ശക്തമായ താക്കീതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമഗ്രവും പഴുതടച്ചതുമായ അന്വേഷണത്തിലൂടെയും വിചാരണയിലൂടെയും കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങി […]
November 14, 2023

അന്ന് പിടികൂടിയില്ലെങ്കില്‍ പിന്നെ ദുഷ്‌കരമായേനെ ; എല്ലാവര്‍ക്കും നന്ദി : എഡിജിപി

കൊച്ചി : ആലുവയിലെ അഞ്ചു വയസ്സുകാരിയുടെ കൊലപാതകക്കേസിലെ പ്രതിക്ക് പരമാവധി ശിക്ഷ ലഭിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് എഡിജിപി എംആര്‍ അജിത് കുമാര്‍. കേരള സമൂഹമനസാക്ഷിയെ ഞെട്ടിച്ച കേസാണിത്. കേസിന്റെ അന്വേഷണം മുതല്‍ എല്ലാഘട്ടത്തിലും സഹായിച്ച എല്ലാവര്‍ക്കും നന്ദി […]
November 14, 2023

ക്ലാസ് മുറിയില്‍ വിദ്യാര്‍ഥിയുടെ പെപ്പര്‍ സ്‌പ്രേ ആക്രമണം ; 12 സഹപാഠികള്‍ ആശുപത്രിയില്‍

കണ്ണൂര്‍ : പയ്യന്നൂരില്‍ സ്‌കൂള്‍ ക്ലാസ് മുറിയില്‍ വിദ്യാര്‍ഥി പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സഹപാഠികളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  തായിനേരി എസ്എബിടിഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. വിദ്യാര്‍ഥി പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചതിനെ […]