Kerala Mirror

November 7, 2023

ആലുവയില്‍ അച്ഛന്‍ വിഷം കൊടുത്ത പതിനാലുവയസുകാരി മരിച്ചു

കൊച്ചി : ഇതരമതസ്ഥനുമായുള്ള പ്രണയബന്ധത്തിന്റെ പേരില്‍ എറണാകുളം ആലുവയില്‍ അച്ഛന്‍ വിഷം കൊടുത്ത പതിനാലുവയസുകാരി മരിച്ചു. ആലുവ ആലങ്ങാട് സ്വദേശിനിയായ ഒന്‍പതാം ക്ലാസുകാരിയാണ് മരിച്ചത്. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.  പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം ബലം […]
November 7, 2023

തിരുവനന്തപുരം-ക്വലാലംപൂർ മലേഷ്യൻ എയർലൈൻസ് സർവീസ് 9 മുതൽ, ടൂറിസം -ഐടി മേഖലകൾക്ക് ഗുണകരമാകും

തിരുവനന്തപുരം : മലേഷ്യൻ തലസ്ഥാനമായ ക്വലാലംപൂരിലേക്കു തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് പുതിയ സർവീസ് തുടങ്ങുന്നു. മലേഷ്യ എയർലൈൻസിന്റെ പുതിയ സർവീസ് നവംബർ 9ന് ആരംഭിക്കും.ബിസിനസ് ക്ലാസ് ഉൾപ്പെടെ 174 സീറ്റുകൾ ഉള്ള ബോയിങ് 737-800 വിമാനമാണ് […]
November 7, 2023

മൈസൂരിലേക്ക് വിനോദയാത്ര പോയ പത്താം ക്ലാസ് വിദ്യാര്‍ഥിനി ഹൃദയാഘാതം മൂലം മരിച്ചു

പാലക്കാട് : മൈസൂരിലേക്ക് വിനോദയാത്ര പോയ പത്താം ക്ലാസ് വിദ്യാര്‍ഥിനി ഹൃദയാഘാതം മൂലം മരിച്ചു. പുലാപ്പറ്റ എംഎന്‍കെഎം ഹൈസ്‌കൂളിലെ വിദ്യാര്‍ഥിനി ശ്രീസയനയാണ് മരിച്ചത്.  തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. മൈസൂരില്‍ വൃന്ദാവന്‍ ഗാര്‍ഡന്‍ കണ്ടുമടങ്ങുന്നതിനിടെയായിരുന്നു കുട്ടി കുഴഞ്ഞുവീണത്. […]
November 7, 2023

ജാതി സര്‍വേ : ബിഹാറില്‍ 34 ശതമാനം കുടുംബങ്ങള്‍ക്കും പ്രതിമാസം 6000 രൂപയില്‍ താഴെ വരുമാനം

പട്‌ന : ബിഹാര്‍ സര്‍ക്കാരിന്റെ ജാതി അടിസ്ഥാനമാക്കിയുള്ള സര്‍വേ പ്രകാരം 34 ശതമാനം കുടുംബങ്ങള്‍ക്കു  പ്രതിമാസം 6,000 രൂപയില്‍ താഴെ വരുമാനം.  42 ശതമാനം പട്ടികജാതി പട്ടികവര്‍ഗ കുടുംബങ്ങളും ദാരിദ്ര്യത്തിലാണ് ജീവിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കണക്കുകള്‍ […]
November 7, 2023

മലയാളി യുവാവും ബംഗാളി യുവതിയും ബംഗളൂരുവിലെ അപ്പാര്‍ട്ടുമെന്റില്‍ തീകൊളുത്തി മരിച്ച നിലയില്‍

ബംഗളൂരു :  ബംഗളൂരുവിലെ അപ്പാര്‍ട്ട്‌മെന്റിനുള്ളില്‍  ഇരുപത്തിയൊന്‍പതുകാരനായ മലയാളിയെയും ബംഗാളി യുവതിയെയും തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി സ്വദേശി അബില്‍ ഏബ്രഹാം, കൊല്‍ക്കത്ത സ്വദേശിനി സൗമിനി ദാസ് എന്നിവരെയാണ് കൊത്തന്നൂര്‍ ദൊഡ്ഡഗുബ്ബിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. […]
November 7, 2023

സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസ് ; എം ശിവശങ്കര്‍, സ്വപ്ന സുരേഷ് ഉള്‍പ്പെടെയുള്ള പ്രതികള്‍ പിഴയൊടുക്കണം : കസ്റ്റംസ് പ്രിവന്റിവ് കമ്മിഷണര്‍

കൊച്ചി : സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകളില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ പിഴയൊടുക്കണമെന്ന് കസ്റ്റംസ് പ്രിവന്റിവ് കമ്മിഷണറുടെ ഉത്തരവ്. സ്വര്‍ണക്കടത്തു കേസില്‍  ശിവശങ്കര്‍ 50 ലക്ഷം രൂപയും സ്വപ്ന […]
November 7, 2023

ചികിത്സാപ്പിഴവ് : പല്ലുവേദനയ്ക്ക് ചികിത്സയ്‌ക്കെത്തി മൂന്നരവയസുകാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

തൃശൂര്‍ : കുന്നംകുളം മലങ്കര ആശുപത്രിയില്‍ മൂന്ന് വയസുകാരന്റെ മരണം ചികിത്സാപ്പിഴവെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. മുണ്ടൂര്‍ സ്വദേശി മൂന്നര വയസുകാരനായ ആരോണ്‍ ആണ് മരിച്ചത്. പല്ലുവേദനയ്ക്കുള്ള ചികിത്സയ്ക്കാണാണ് ഇന്നലെ വൈകീട്ട് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് […]
November 7, 2023

കേരളീയം പരിപാടിയില്‍ ആദിവാസികളെ പ്രദര്‍ശന വസ്തുക്കളാക്കിയിട്ടില്ല : ഫോക് ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒഎസ് ഉണ്ണികൃഷ്ണന്‍

തിരുവനന്തപുരം : കേരളീയം പരിപാടിയില്‍ ആദിവാസികളെ പ്രദര്‍ശന വസ്തുക്കളാക്കിയിട്ടില്ലെന്ന് ഫോക് ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒഎസ് ഉണ്ണികൃഷ്ണന്‍. ആദിവാസി കലകളാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ഈ നാടിന്റെ ചരിത്രവും സംസ്‌കാരവും നടന്ന് വളര്‍ന്ന വഴികളും കൃത്യമായി അടയാളപ്പെടുത്തുക, പുതിയ […]
November 7, 2023

കേരളീയത്തില്‍ ആദിവാസികളെ പ്രദര്‍ശന വസ്തുവാക്കിയതില്‍ എതിര്‍പ്പ് : മന്ത്രി കെ രാധാകൃഷ്ണന്‍

തിരുവനന്തപുരം : കേരളീയത്തില്‍ ആദിവാസികളെ പ്രദര്‍ശന വസ്തുവാക്കിയതില്‍ എതിര്‍പ്പുണ്ടെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍.  ഷോകേസിൽ വയ്ക്കേണ്ടവരല്ല ആദിവാസികൾ. കേരളീയത്തില്‍ എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച് നടപടി സ്വീകരിക്കും. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കേണ്ടത് ഫോക് ലോര്‍ അക്കാദമിയാണ്. ആദിവാസി വിഭാഗം […]