Kerala Mirror

August 15, 2023

ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന മോദിയുടെ പ്രസ്താവന ധാര്‍ഷ്ട്യം : മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ന്യൂഡല്‍ഹി : അടുത്തവര്‍ഷം ഓഗസ്റ്റ് 15 ന് നരേന്ദ്രമോദി വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തുമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അടുത്ത തവണയും ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തുമെന്ന മോദിയുടെ പ്രസ്താവന ധാര്‍ഷ്ട്യമാണ്. ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന, നരേന്ദ്രമോദിയുടെ […]
August 15, 2023

ചേറ്റുപുഴയിലെ യുവാവിന്റെ മരണം വാഹനാപകടമല്ല, കൊലപാതകം : പൊലീസ്

തൃശൂര്‍ : തൃശൂര്‍ ചേറ്റുപുഴയില്‍ യുവാവിന്റെ മരണം വാഹനാപകടമല്ല, കൊലപാതകമാണെന്ന് പൊലീസ്. സഹോദരന്റെ മര്‍ദനമേറ്റ് അരിമ്പൂര്‍ സ്വദേശി ഷൈനാണ് കൊല്ലപ്പെട്ടത്. സഹോദരനെ ഹെല്‍മെറ്റുകൊണ്ട് തലയ്ക്കടിച്ച് കൊന്ന ശേഷം വാഹനാപകടമാക്കി മാറ്റാനായിരുന്നു ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് ഇളയ […]
August 15, 2023

ഭാരത മാതാവ് ഓരോ പൗരന്റെയും ശബ്ദം : രാഹുൽ ഗാന്ധി

ന്യൂഡൽഹി : ഭാരത മാതാവ് ഓരോ പൗരന്റെയും ശബ്ദമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹം സ്വാതന്ത്ര്യ ദിന സന്ദേശം പുറത്തുവിട്ടിരിക്കുന്നത്. എല്ലാവർക്കും സന്തോഷം നിറഞ്ഞ സ്വാതന്ത്ര്യദിനം ആശംസിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. കന്യാകുമാരി മുതൽ […]
August 15, 2023

നിര്‍ത്തിയിട്ട ലോറിക്കടിയില്‍ കിടന്നുറങ്ങിയ യുവാവ് ലോറി കയറി മരിച്ചു

കണ്ണൂര്‍ : റോഡരികില്‍ നിര്‍ത്തിയിട്ട ലോറിക്കടിയില്‍ കിടന്നുറങ്ങിയ യുവാവ് ലോറി കയറി മരിച്ചു. തൃശൂര്‍ ചേര്‍പ്പ് വെളുത്തേടത്ത് വീട്ടില്‍ സജേഷ് (36) ആണ് മരിച്ചത്. കണ്ണൂര്‍ ധര്‍മ്മശാല ദൂരദര്‍ശന്‍ കേന്ദ്രത്തിനു സമീപത്തുവച്ച് ഇന്നലെ രാത്രിയിലാണ് അപകടം […]
August 15, 2023

‘വികസന നേട്ടങ്ങൾ എണ്ണിപ്പറയാൻ അടുത്ത തവണയും ഞാൻ തന്നെ ചെങ്കോട്ടയിലെത്തും’: നരേന്ദ്രമോദി

ന്യൂഡൽഹി: മൂന്നാം തവണയും അധികാരത്തിലേറുമെന്ന് സ്വാതന്ത്ര്യദിനാഘോഷ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. വികസന നേട്ടങ്ങൾ എണ്ണി പറയാൻ അടുത്ത വർഷവും ചെങ്കോട്ടയിൽ എത്തുമെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. രാഷ്ട്രീയത്തിലെ കുടുംബാധിപത്യത്തെ […]
August 15, 2023

ഡാമുകളില്‍ 30 ശതമാനം പോലും വെള്ളമില്ല ; വൈദ്യുതി സെസ് കൂട്ടാനൊരുങ്ങി കെഎസ്ഇബി

കോഴിക്കോട് : സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഡാമുകളില്‍ 30 ശതമാനം പോലും വെള്ളമില്ല. ഡാമുകളില്‍ ജലനിരപ്പ് കുറവായതിനാല്‍ മഴ പെയ്തില്ലെങ്കില്‍ പ്രതിസന്ധി കൂടും. നാളത്തെ വൈദ്യുതി ബോര്‍ഡ് യോഗം സ്ഥിതി […]
August 15, 2023

സ്വാതന്ത്ര്യം അര്‍ഥപൂര്‍ണമാകാൻ ഒരുമയും മതനിരപേക്ഷതയും ശാസ്ത്രചിന്തയും ശക്തിപ്പെടുത്തണം : മുഖ്യമന്ത്രി

തിരുവനന്തപുരം:  മുന്നോട്ടുള്ള യാത്രയില്‍ ഒരുമയും മതനിരപേക്ഷതയും ശാസ്ത്രചിന്തയുമെല്ലാം ഏറെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവയെ പിറകോട്ടടിപ്പിക്കാനുള്ള നീക്കങ്ങളെ മുളയിലേ നുള്ളണം. അപ്പോള്‍ മാത്രമെ സ്വാതന്ത്ര്യം കൂടുതല്‍ അര്‍ഥപൂര്‍ണമാകുകയുള്ളുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ […]
August 15, 2023

മഴക്കെടുതി രൂക്ഷമായ ഹിമാചല്‍ പ്രദേശില്‍ മരണം 51 ; സ്വാതന്ത്ര്യദിന പരിപാടികള്‍ ഒഴിവാക്കി

സിംല :  മഴക്കെടുതി രൂക്ഷമായ ഹിമാചല്‍ പ്രദേശില്‍ മരണം 51 ആയി. വ്യാപകമായി മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. സംസ്ഥാനം പൂര്‍ണമായി ഒറ്റപ്പെട്ട നിലയിലാണ്.  മേഘവസ്‌ഫോടനത്തിലും മണ്ണിടിച്ചിലിലുമായി 51 പേര്‍ മരിച്ചതായി ഹിമാചല്‍ […]
August 15, 2023

മാവോയിസ്റ്റുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു ജവാന്മാര്‍ക്ക് വീരമൃത്യു

റാഞ്ചി: മാവോയിസ്റ്റുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു ജവാന്മാര്‍ക്ക് വീരമൃത്യു. ഝാര്‍ഖണ്ഡിലെ വെസ്റ്റ് സിങ്ബും ജില്ലയിലെ ടോന്‍ടോയിലാണ് തിങ്കളാഴ്ച രാത്രി ഏറ്റുമുട്ടലുണ്ടായത്. ഝാര്‍ഖണ്ഡ് ജാഗ്വാര്‍ ഫോഴ്‌സിലെ ജവാന്മാരായ അമിത് തിവാരി, ഗൗതം കുമാര്‍ എന്നിവരാണ് മരിച്ചത്. ഇവിടെ ഏതാനും ദിവസം […]