ആലപ്പുഴ : നൂറനാട്ട് കാട്ടുപന്നി ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. മറ്റപ്പള്ളി സ്വദേശി വേണുവിനാണ് പരിക്കേറ്റത്. ഇയാളെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രാവിലെ ജോലിക്ക് പോകുന്നതിനിടെ റോഡില്‍വച്ചാണ് ഇയാള്‍ക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്.