Kerala Mirror

August 1, 2023

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായി ഹൈക്കോടതിയിൽ വന്ന ഹര്‍ജി തന്‍റെ അറിവോടെയല്ല; ചീഫ് സെക്രട്ടറിക്ക് കത്തയച്ച് ഐജി ലക്ഷ്മണ്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത് തന്‍റെ അറിവോടെയല്ലെന്ന് ഐജി ലക്ഷ്മണ്‍. ആയുർവേദ ചികിത്സയിലായിരുന്നെന്നും ഹൈക്കോടതിയില്‍ തന്‍റെ പേരില്‍ ഹര്‍ജി നല്‍കിയ വിവരം മാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞതെന്നും ഐജി ചീഫ് […]
August 1, 2023

രഞ്ജിത്ത് ഇതിഹാസം, ജൂറിയിൽ ഒരാളുമായി പോലും അക്കാദമി ചെയർമാൻ  സംസാരിക്കാനാകില്ല; വിനയനെ തള്ളി മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: ഇത്തവണത്തെ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത് അര്‍ഹതപ്പെട്ടവര്‍ക്കെന്ന് മന്ത്രി സജി ചെറിയാന്‍ നിഷ്പക്ഷമായാണ് ജൂറി പ്രവര്‍ത്തിച്ചത്. ഇതില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന് ഒരു റോളുമില്ലെന്ന് മന്ത്രി പറഞ്ഞു. രഞ്ജിത്ത് ജൂറിയില്‍ അംഗമല്ലെന്നും അദ്ദേഹത്തിന് ജൂറിയിലെ […]
August 1, 2023

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം: ലോകായുക്ത വിധിക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം സംബന്ധിച്ച കേസ് ലോകായുക്ത രണ്ടംഗ ബെഞ്ചിന്റെ വിധിക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. ഹര്‍ജിയില്‍ ഇടപെടാന്‍ മതിയായ കാരണങ്ങള്‍ കാണുന്നില്ലെന്ന് കോടതി […]
August 1, 2023

അസഫാക് ആലം കൊടും ക്രിമിനൽ, ഡല്‍ഹിയില്‍ പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി

കൊച്ചി: ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക് ആലം കൊടും ക്രിമിനലെന്ന് പൊലീസ്. ഇയാള്‍ 2018 ല്‍ ഡല്‍ഹിയില്‍ പത്തു വയസ്സുകാരിയെ പീഡിപ്പിച്ച   പോക്‌സോ കേസില്‍ പ്രതിയാണെന്ന് പൊലീസ് കണ്ടെത്തി. […]
August 1, 2023

സ്പീക്കറുടെ ഗണപതി പരാമർശം : എന്‍എസ്എസ് പരസ്യ പ്രതിഷേധത്തിന്, നാളെ വിശ്വാസ സംരക്ഷണ ദിനം

കോട്ടയം: നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീറിന്‍റെ വിവാദ പരാമര്‍ശത്തില്‍ നിലപാട് കടുപ്പിച്ച് എന്‍എസ്എസ്. ബുധനാഴ്ച വിശ്വാസ സംരക്ഷണദിനമായി ആചരിക്കാന്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ കരയോഗങ്ങൾക്ക് നിര്‍ദേശം നല്‍കി. വീടിന് അടുത്തുള്ള ഗണപതി ക്ഷേത്രങ്ങളില്‍ എത്തി […]
August 1, 2023

മഞ്ചേരി ​പോപ്പുലർ ഫ്രണ്ട് പരിശീലന കേന്ദ്രം എൻഐഎ കണ്ടുകെട്ടി, ഗ്രീൻവാലിയിലേത് കേരളത്തിൽ എൻഐഎ കണ്ടുകെട്ടുന്ന ആറാമത്തെ പി.എഫ്.ഐ പരിശീലന കേന്ദ്രം

മഞ്ചേരി : നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മഞ്ചേരിയിലെ കേന്ദ്രമായ കാരാപറമ്പ് ഗ്രീൻവാലി അക്കാദമി എൻഐഎ കണ്ടുകെട്ടി. പിഎഫ്ഐയുടെ പ്രധാന ആയുധ പരിശീലന കേന്ദ്രമാണ് ഗ്രീൻവാലി അക്കാദമിയെന്ന് എൻഐഎ വ്യക്തമാക്കി. പത്തു ഹെക്ടറോളം വ്യാപിച്ചുകിടക്കുന്ന ഗ്രീൻവാലി […]
August 1, 2023

സാക്ഷികൾ തിരിച്ചറിഞ്ഞു, ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകി അസ്ഫാക്കിന്റെ തി​രി​ച്ച​റി​യ​ല്‍ പ​രേ​ഡ് പൂ​ര്‍​ത്തി​യാ​യി

കൊ​ച്ചി: അ​ഞ്ച് വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ സം​ഭ​വ​ത്തി​ല്‍ തി​രി​ച്ച​റി​യ​ല്‍ പ​രേ​ഡ് പൂ​ര്‍​ത്തി​യാ​യി. കേ​സി​ലെ മൂ​ന്ന് സാ​ക്ഷി​ക​ളെ ആ​ലു​വ സ​ബ്ജ​യി​ലി​ല്‍ എ​ത്തി​ച്ചാ​യി​രു​ന്നു അസ്ഫാക് ആലത്തിന്റെ തി​രി​ച്ച​റി​യ​ല്‍ പ​രേ​ഡ് ന​ട​ത്തി​യ​ത്. പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞെ​ന്ന് പ്ര​ധാ​ന സാ​ക്ഷി […]
August 1, 2023

സന്ദീപിന് മാനസീകരോഗമില്ല, ഡോ. വന്ദനാ ദാസ് വധത്തിൽ കുറ്റപത്രം ഇന്ന്

കൊട്ടാരക്കര: ഡോ. വന്ദനാ ദാസ് വധക്കേസിന്‍റെ കുറ്റപത്രം കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്ന് സമര്‍പ്പിക്കും. കേസ് അന്വേഷിച്ച കൊല്ലം റൂറല്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം.എം ജോസാണ് കുറ്റപത്രം സമര്‍പ്പിക്കുക. ഇക്കഴിഞ്ഞ മേയ് […]
August 1, 2023

അഞ്ചുവർഷം കൊണ്ട് ഇന്ത്യയിൽ വർധിച്ചത് ലോക നിരക്കിനേക്കാൾ  ഇരട്ടി പാചകവാതക വില, കണക്കുകൾ രാജ്യസഭയിൽ   

ന്യൂഡൽഹി: 2018 നു ശേഷം രാജ്യാന്തര വിപണിയിൽ പാചകവാതക വില 35 ശതമാനം  ഉയർന്നപ്പോൾ ഇന്ത്യയിലെ വർധന 70 ശതമാനമെന്നു കണക്കുകൾ . കേന്ദ്ര പെട്രോളിയം മന്ത്രാലയം രാജ്യസഭാംഗം വി ശിവദാസന്‌ നൽകിയ മറുപടിയിലാണ് ഇക്കാര്യം […]