Kerala Mirror

June 1, 2023

കൈ​ക്കൂ​ലി ബെ​വ്‌​കോ ജീ​വ​ന​ക്കാ​ര​ൻ വിജിലൻസ് പി​ടി​യി​ൽ

ഇടുക്കി : കട്ടപ്പന ബിവറേജസ് കോർപ്പറേഷന്‍റെ ഔട്ട്‌ലെറ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച 85,000ത്തോളം രൂപ കണ്ടെത്തി. ഔട്ട്‌ലെറ്റിലെ ജീവനക്കാരനായ അനീഷിന്‍റെ സ്കൂട്ടറിൽ നിന്നാണ് പണം കണ്ടെത്തിയത്. ബുധനാഴ്ച രാത്രിയിലാണ് വിജിലൻസ് സംഘം […]
June 1, 2023

വി.മുരളീധരൻ കേരള വികസനം മുടക്കൽ വകുപ്പ് മന്ത്രി ; മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട് : കേന്ദ്രമന്ത്രി വി.മുരളീധരൻ കേരള സംസ്ഥാന വികസനം മുടക്കി വകുപ്പ് മന്ത്രിയെ പോലെയാണ് പെരുമാറുന്നതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് കോഴിക്കോട്ട് മാധ്യമങ്ങളോടു പറഞ്ഞു. . കേരള സംസ്ഥാന വികസനം മുടക്കി വകുപ്പ് എന്ന […]
June 1, 2023

വ്യോമസേനയുടെ പരിശീലന വിമാനം തകർന്നുവീണു

ബംഗളൂരു : കർണാടകയിൽ വ്യോമസേനയുടെ പരിശീലന വിമാനം തകർന്നുവീണു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വിമാനത്തിലുണ്ടായിരുന്ന രണ്ടു പൈലറ്റുമാർ പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടു. ചാമരാജനഗർ ജില്ലയിലെ ഭോഗാപുര ഗ്രാമത്തിലെ മൈതാനത്താണ് വിമാനം തകർന്നുവീണത്. അപകടത്തിന്‍റെ കാരണം കണ്ടെത്തുന്നതിനായി […]
June 1, 2023

കണ്ണൂര്‍ ട്രെയിന്‍ തീവയ്പ് ; പശ്ചിമ ബംഗാള്‍ സ്വദേശി കസ്റ്റഡിയില്‍

കണ്ണൂര്‍ : റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന്റെ ബോഗി കത്തിനശിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. പശ്ചിമബംഗാള്‍ സ്വദേശിയാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളില്‍ കണ്ടയാളുമായി സാമ്യം തോന്നുന്നയാളാണ് പിടിയിലായത്‌. ഇയാളുടെ വിരലടയാളം പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. ബിപിസിഎല്ലിലെ […]
June 1, 2023

വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

ന്യൂഡല്‍ഹി : വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. എന്നാല്‍ ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. വാണിജ്യ സിലിണ്ടറിന് 83 രൂപയാണ് കുറച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില […]
June 1, 2023

വീട്ടിൽ ബാങ്ക് നോട്ടീസ് പതിച്ചു വീട്ടമ്മ തീകൊളുത്തി മരിച്ച നിലയിൽ

കൊച്ചി : എറണാകുളത്ത് വീട്ടമ്മയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. തിരുവാണിയൂർ സ്വദേശിനി സരള (63) ആണ് മരിച്ചത്. കടബാധ്യതയാണ് മരണകാരണമെന്ന് നാട്ടുകാർ പറഞ്ഞു. ഒൻപത് ലക്ഷം രൂപയുടെ കടം ഇവർക്കുണ്ടായിരുന്നതായാണ് വിവരം. പഞ്ചാബ് നാഷണൽ […]
June 1, 2023

ആൻമരിയയുടെ ജീവൻ രക്ഷിക്കാൻ കൈകോർത്ത് നാട്

കൊച്ചി : കട്ടപ്പനയിൽ ഹൃദയാഘാതമുണ്ടായ 17 വയസുകാരിയെ അടിയന്തര ചികിത്സ ലഭ്യമാക്കാൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കട്ടപ്പനയിൽ നിന്ന് കൊച്ചിയിലേക്ക് 2 മണിക്കൂർ 37 മിനിറ്റുകൊണ്ടാണ് ആംബുലൻസ് എത്തിയത്. പോലീസ് അകമ്പടിയിലായിരുന്നു യാത്ര. കട്ടപ്പനയിൽനിന്ന് ചെറുതോണി, […]
June 1, 2023

മണിപ്പൂരിലെ സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് അമിത് ഷാ

ഇംഫാല്‍ : മണിപ്പൂരിലെ സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തും. ആറു കേസുകളുടെ അന്വേഷണം സിബിഐയ്ക്ക് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.  ‘അന്വേഷണം നിഷ്പക്ഷമായിരിക്കുമെന്നും ആക്രമണങ്ങള്‍ക്ക് […]
June 1, 2023

പനിബാധിച്ച് സ്കൂൾ വിദ്യാർഥി മരിച്ചു

കൊട്ടാരക്കര : പ്രവേശനോത്സവ ദിവസം നൊമ്പരമായി നാലാം ക്ലാസുകാരന്‍. കൊല്ലം കൊട്ടാരക്കര ആനക്കോട്ടൂര്‍ എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായ സഞ്ജയ് (10) പനി ബാധിച്ച് മരിച്ചു. ആനക്കോട്ടൂര്‍ സ്വദേശി സന്തോഷിന്റെയും പ്രീതയുടെയും മകനാണ്.  ഇന്നലെ […]