തലശ്ശേരിയിൽ നിർത്തിയിട്ട കാറിൽ ചാരിനിന്നതിനു പിഞ്ചുബാലനെ ക്രൂരമായി മർദിച്ചു. തലശ്ശേരിയിലാണ് സംഭവം. പൊന്ന്യംപാലം സ്വദേശി ഷിനാദ് ആണ് ആറുവയസ്സുകാരനായ കുട്ടിയെ ചവിട്ടിയത്. ചവിട്ടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾക്കെതിരെ വധശ്രമത്തിന് കേസ് എടുത്തത്. […]