തൃശൂർ: വലപ്പാട് ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നും 20 കോടിയോളം രൂപയുമായി യുവതി മുങ്ങി. വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിലെ അസിസ്റ്റന്റ് മാനേജർ ധന്യ മോഹനാണ് തട്ടിപ്പ് നടത്തിയത്. വ്യാജ ലോണുകൾ ഉണ്ടാക്കിയാണ് തട്ടിപ്പ്. സംഭവത്തിൽ വലപ്പാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
2019 മുതലാണ് ഇത്തരത്തിൽ വ്യാജ ലോണുകളുണ്ടാക്കി തട്ടിപ്പ് തുടങ്ങിയതെന്നാണ് വിവരം. ഡിജിറ്റൽ പേഴ്സണൽ ലോണുകൾ വ്യാജമായുണ്ടാക്കി പണം അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. പതിനെട്ട് വർഷമായി ധന്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരുകയായിരുന്നു. വലപ്പാട് സി.ഐയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം കേസ് അന്വേഷിക്കും. പ്രതിയും ബന്ധുക്കളും ഒളിവിലാണ്. ധന്യയുടെ കൊല്ലം തിരുമുല്ലാവാരത്തെ വീട് പൂട്ടിയിട്ട നിലയിലാണ്.