തിരുവനന്തപുരം: പേട്ടയിൽനിന്നു രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി. റെയിൽവേ സ്റ്റേഷനു സമീപം താമസിച്ചിരുന്ന നാടോടി ദമ്പതികളുടെ മകളെയാണ് തട്ടിക്കൊണ്ടുപോയത്.മൂന്നു സഹോദരങ്ങൾക്ക് ഒപ്പമാണ് ഈ കുട്ടിയും ഉറങ്ങാൻ കിടന്നതെന്ന് രക്ഷിതാക്കൾ പറയുന്നു. സംഭവത്തിൽ പോലീസ് വ്യാപകമായി പരിശാധന നടത്തുകയാണ്. ഒരു ആക്റ്റീവ സ്കൂട്ടർ സമീപത്തുവന്നിരുന്നതായി മൊഴിയുണ്ട്. ഹൈദരാബാദ് സ്വദേശികളാണ് ഇവർ.